സ്വന്തം ലേഖകന്‍: പാകിസ്താന് കനത്ത തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം, സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യമെന്ന് സര്‍ക്കാര്‍. നിയന്ത്രണ രേഖയ്ക്കിപ്പുറം നുഴഞ്ഞു കയറി രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച് മൃതദേഹങ്ങള്‍ വികൃതമാക്കിയ പാകിസ്താന്‍ സൈന്യത്തിന്റെ നടപടിയ്ക് ചുട്ട മറുപടി കൊടുക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നതായാണ് സൂചന. പാകിസ്താനു പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഉചിതമായ സമയത്ത് അവര്‍ക്കു മറുപടി നല്‍കുമെന്നും …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂട്ടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചാല്‍ അതൊരു ബഹുമതിയാണെന്ന് ട്രംപ്. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അനുകൂല സാഹചര്യം വന്നാല്‍ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് വെളിപ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് അതൊരു ബഹുമതിയായി കാണുന്നുവെന്നും കൂട്ടിച്ചേര്‍ക്കുകയായിരുന്നു. എന്നാല്‍, പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് …
സ്വന്തം ലേഖകന്‍: ബീഫ് പാര്‍ട്ടി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍, ബോളിവുഡ് താരം കജോള്‍ വിവാദത്തില്‍, താന്‍ ബീഫ് വിളിമ്പിയിട്ടില്ലെന്ന വിശദീകരണവുമായി താരം. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് കജോളിനെ കുഴപ്പത്തില്‍ ചാടിച്ചത്. സുഹൃത്തായ റയാന്റെ ഫുഡ് സ്റ്റോറീസ് എന്ന റസ്റ്ററൊന്റില്‍ എത്തിയപ്പോള്‍ കാജോള്‍ തങ്ങള്‍ കഴിക്കാന്‍ പോകുന്ന വിഭവത്തെ പരിചയപ്പെടുത്തുന്നതാണ് സെല്‍ഫി …
സ്വന്തം ലേഖകന്‍: ഗുജറാത്തിലെ ബിജെപി എംപി ഹണി ട്രാപ്പില്‍ കുടുങ്ങി, സ്ത്രീകളോടൊപ്പമുള്ള നഗ്‌ന ചിത്രങ്ങളും വീഡിയോകളുമായി പാര്‍ലമെന്റ് അംഗങ്ങളെ കുടുക്കുന്ന സംഘമാണ് ഹണി ട്രാപ്പിനു പുറകിലെന്ന് സംശയം. ഗുജറാത്തില്‍നിന്നുള്ള ബിജെപി എംപി കെ.സി. പട്ടേലാണ് സഹായം തേടിയെത്തിയ ശേഷം ഹണി ട്രാപ്പില്‍ കുടുക്കി അഞ്ചു കോടി ആവശ്യപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയത്. ചതിയിലൂടെ തന്റെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയശേഷം …
സ്വന്തം ലേഖകന്‍: ഇനി സച്ചിന്റെ പേരില്‍ സ്മാര്‍ട്ട് ഫോണും, ആരാധകര്‍ക്കായി എസ്ആര്‍ടി സ്മാര്‍ട്ട് ഫോണുകള്‍ വരുന്നു. സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ എന്നതിന്റെ ചുരുക്കമായ എസ്ആര്‍ടി ഫോണ്‍ എന്ന പേരിലുള്ള ഫോണ്‍ സ്മാര്‍ട്ടോണ്‍ എന്ന ഇന്ത്യന്‍ കമ്പനിയാണ് പുറത്തിറക്കുന്നത്. വില സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധത്തിലാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മെയ് മൂന്നിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ …
സ്വന്തം ലേഖകന്‍: 13 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ വിവിധ വെബ്‌സൈറ്റുകള്‍ വഴി ചോര്‍ന്നതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റിയുടെ രേഖയിലാണ് പത്ത് കോടിയിലേറെ ബാങ്ക് അക്കൗണ്ട് രേഖകള്‍ ഉള്‍പ്പെടെയുള്ള ആധാര്‍ രേഖകള്‍ ചോര്‍ന്നതായി പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെയും ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെയും വെബ്‌സൈറ്റുകള്‍ വഴിയാണ് ചോര്‍ച്ചയുണ്ടായതെന്നാണ് സൊസൈറ്റി വ്യക്തമാക്കിയിരിക്കുന്നത്. ക്ഷേമ പദ്ധതികളുടെ സുതാര്യത ഉറപ്പുവരുത്താന്‍ …
സ്വന്തം ലേഖകന്‍: അധികാരത്തില്‍ എത്തിയാല്‍ മൂല്യ വര്‍ദ്ധിത നികുതി കൂട്ടില്ലെന്ന് തെരേസാ മേയ്, താഴ്ന്ന വരുമാനക്കാരെ നോട്ടമിട്ട് ജെറമി കോര്‍ബിന്‍, ബ്രിട്ടനില്‍ തെരഞ്ഞെടുപ്പു പോരാട്ടം കൊഴുക്കുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഉത്പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള വാറ്റ് വര്‍ദ്ധിപ്പിക്കില്ലെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി തെരേസാ മേയ് എന്നാല്‍ മറ്റ് നികുതികള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ഉറപ്പ് പറയാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. …
സ്വന്തം ലേഖകന്‍: ദുബായില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസവാവധി ഇനിമുതല്‍ 90 ദിവസം. പാര്‍ട് ടൈം ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പുതിയ ഉത്തരവ് നിലവില്‍ വന്നത്. നിലവില്‍ 60 ദിവസമായിരുന്നു പ്രസവാവധി. പ്രസവം മുതല്‍ 90 ദിവസത്തേക്കാണ് അവധി ലഭിക്കുക. ആരോഗ്യ സ്ഥിതി അനുസരിച്ച് …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ ജക്കാര്‍ത്തയില്‍ അന്തരിച്ചു. മധ്യ ജാവയിലെ സ്രാഗനിലുള്ള എംബാ ഗോതോ എന്ന 145 വയസുകാരനാണ് മരിച്ചത്. പത്ത് മക്കളും നാല് ഭാര്യമാരുമുള്ള ഗോതോ അവസാന കാലത്ത് പേരക്കുട്ടികളോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇന്തോനേഷ്യന്‍ ഔദ്യോഗിക രേഖ പ്രകാരം 1870 ഡിസംബര്‍ 31 നാണ് ഗോതോ ജനിച്ചത്. 122 വയസ്സ് തികഞ്ഞ …
സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശികള്‍ക്ക് അനുവദിക്കാവുന്ന മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകളുടെ എണ്ണത്തില്‍ നിയന്ത്രണം, നടപടി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍. കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ പുറപ്പെടുവിച്ചു ഉത്തരവ് പ്രകാരം ഇനി മുതല്‍ പരമാവധി രണ്ട് സിം കാര്‍ഡുകള്‍ മാത്രമേ വിദേശികള്‍ക്ക് അനിവദിക്കാന്‍ കഴിയൂ. തീവ്രവാദികള്‍ ഉള്‍പ്പെടെ വിധ്വംസക ശക്തികള്‍ സിംകാര്‍ഡ് ദുരുപയോഗിക്കാനുള്ള സാധ്യത …