1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2017

സ്വന്തം ലേഖകന്‍: ഇനി സച്ചിന്റെ പേരില്‍ സ്മാര്‍ട്ട് ഫോണും, ആരാധകര്‍ക്കായി എസ്ആര്‍ടി സ്മാര്‍ട്ട് ഫോണുകള്‍ വരുന്നു. സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ എന്നതിന്റെ ചുരുക്കമായ എസ്ആര്‍ടി ഫോണ്‍ എന്ന പേരിലുള്ള ഫോണ്‍ സ്മാര്‍ട്ടോണ്‍ എന്ന ഇന്ത്യന്‍ കമ്പനിയാണ് പുറത്തിറക്കുന്നത്. വില സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധത്തിലാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മെയ് മൂന്നിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സച്ചിന്‍ തന്നെയാകും ഫോണ്‍ അവതരിപ്പിക്കുക എന്നാണ് സൂചന. സച്ചിന്‍ സഹ ഉടമയായ സ്ഥാപനമാണ് സ്മാര്‍ട്ടോണ്‍. ആന്‍ഡ്രോയ്ഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന മധ്യനിര ഫോണാകും എസ്ആര്‍ടി എന്നാണ് റിപ്പോര്‍ട്ട്. സ്മാര്‍ട്ടോണിന്റെ രണ്ടാമത്തെ ഫോണാകും എസ്ആര്‍ടി.

ഫോണിന്റെ സവിശേഷതകള്‍ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്ത്യയില്‍ വലിയ തോതില്‍ വിപണി പിടിക്കാന്‍ വിപുലമായ പദ്ധതികളാണ് സ്മാര്‍ട്രോണ്‍ ഒരുക്കുന്നതെന്നാണ് സൂചന. വലിയ മൊബൈല്‍ കമ്പനികളില്‍ നിന്ന് പല ആളുകളേയും കമ്പനി സ്വന്തമാക്കുകയുണ്ടായി. നേരത്തെ പുറത്തിറക്കിയ സ്മാര്‍ട്രോണ്‍ ടി ഫോണാണ് കമ്പനിയുടെ ആദ്യ ഫോണ്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.