സ്വന്തം ലേഖകന്‍: പാരീസില്‍ പോലീസുകാര്‍ക്കു നേരെ വെടിവെപ്പ്, ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു, പോലീസ് അക്രമിയെ വെടിവെച്ചു വീഴ്ത്തി, സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്.സെന്‍ട്രല്‍ പാരീസിലെ ചാമ്പ്‌സ് എലീസിലുള്ള വ്യാപാര മേഖലയിലാണ് ആക്രമണം. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസ് ബസിനു നേരെ അക്രമി അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന പൊലീസുകാരില്‍ ഒരാള്‍ മരിക്കുകയും രണ്ടു …
സ്വന്തം ലേഖകന്‍: നടന്‍ സത്യരാജിനെതിരെ കര്‍ണാടകയില്‍ പടയൊരുക്കം, ബാഹുബലി 2 പ്രദര്‍ശിപ്പിക്കില്ലെന്ന് ഭീഷണി, വികാരാധീനനായി സംവിധായകന്‍ രാജമൗലി. സത്യരാജ് കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ബാഹുബലി 2 ന്റെ പ്രദര്‍ശനം സംസ്ഥാനത്ത് തടയുമെന്ന് ഒരു വിഭാഗം സംഘടനകള്‍ വ്യക്തമാക്കി. റിലീസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അവസാനഘട്ട ഒരുക്കത്തിലാണ് സംവിധായകന്‍ എസ്.എസ് …
സ്വന്തം ലേഖകന്‍: പനാമ രഹസ്യ രേഖകള്‍, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുടുംബത്തിന്റെ പങ്ക് അന്വേഷിക്കാന്‍ പാക് കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പടെ ലോകത്തെ വിവിധ മാധ്യമങ്ങള്‍ ചേര്‍ന്ന് പുറത്ത് കൊണ്ടുവന്ന പനാമ കള്ളപ്പണ കേസിലാണ് അന്വേഷണം ഉത്തരവിട്ടിരിക്കുന്നത്. പാക്കിസ്ഥാനില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു …
സ്വന്തം ലേഖകന്‍: അമേരിക്കയുടേയും ഓസ്‌ട്രേലിയയുടേയും വഴിയേ ന്യൂസിലന്‍ഡും, വിദേശികളായ വിദഗ്ദ്ധ ജോലിക്കാരുടെ ശമ്പളപരിധി ഉയര്‍ത്തി, കുടിയേറ്റ നിയമങ്ങള്‍ കടുപ്പിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി. തൊഴില്‍ രംഗത്ത് ശക്തമായി തുടരുന്ന വിദേശികളായ വിദഗ്ദരുടെ കുടിയേറ്റത്തിന് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിക്കുന്നത്. നേരത്തേ വിദേശ പ്രൊഫഷണലുകള്‍ക്ക് നല്‍കുന്ന എച്ച് 1 ബി വിസയുടെ കാര്യത്തില്‍ …
സ്വന്തം ലേഖകന്‍: ശുദ്ധമായ സസ്യാഹാരവും, ബൈബിള്‍ വായനയും, പുതിയ ലോക മുത്തശിയായ ജമൈക്കക്കാരി വയലറ്റ് മോസി ബ്രൗണിന്റെ ആരോഗ്യ രഹസ്യം. ഇറ്റലിക്കാരി എമ്മാ മൊറാനോ 117 ആം വയസ്സില്‍ അന്തരിച്ചതോടെയാണ് ജമൈക്കക്കാരി വയലറ്റ് മോസി ബ്രൗണിനെ തേടി ലോക മുത്തശിയെന്ന പദവിയെത്തിയത്. ജമൈക്കക്കാരുടെ പ്രിയ വിഭവമായ കൗഫൂട്ടാണ് മോസിയുടെ പ്രിയ ഭക്ഷണം. ചിക്കനും പന്നിയിറച്ചിയും തീരെ …
സ്വന്തം ലേഖകന്‍: മോഹന്‍ലാലിനും ആരാധകര്‍ക്കും നേരെ അധിക്ഷേപ വര്‍ഷവുമായി ബോളുവുഡ് നടന്‍ കെആര്‍കെ, ലാലിനെ കോമാളിയെന്നും ആരാധകരെ വിഢികളെന്നും വിശേഷിപ്പിച്ചു, പൊങ്കാലയുമായി ആരാധകര്‍. നേരത്തേ ഭീമനാവാനൊരുങ്ങുന്ന മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്ന് വിളിച്ച് കളിയാക്കിയ കമാല്‍ റാഷിദ് ഖാന്‍ എന്ന കെആര്‍കെ ആരാധകരെ വിഢികളെന്ന് വിളിച്ച് വീണ്ടും രംഗത്ത് എത്തുകയായിരുന്നു. രാം ഗോപാല്‍ വര്‍മച്ചിത്രങ്ങളില്‍ മോഹന്‍ലാലിനെ ഒരു …
സ്വന്തം ലേഖകന്‍: ഓരോ ഇന്ത്യക്കാരനും വിഐപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, സര്‍ക്കാര്‍ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് പൂര്‍ണമായി ഒഴിവാക്കി. ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ട്വീറ്റിന് മറുപടിയായാണ് മോദിയുടെ പ്രതികരണം. ഈ നടപടി ഒരുപാട് മുന്‍പേ എടുക്കേണ്ടിയിരുന്നു. ഇന്നത്തെ നടപടി ശക്തമായ തുടക്കമാണെന്നും മോദി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വിഐപികളുടെ …
സ്വന്തം ലേഖകന്‍: പുതിയ യുദ്ധമുറകള്‍ പഠിക്കാന്‍ ചൈനീസ് സൈനികരോട് പ്രസിഡന്റ് ഷി ജിങ്പിങ്ങിന്റെ ആഹ്വാനം, സൈനിക ശേഷി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ നീക്കമെന്ന് സൂചന. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ പുതിയതായി രൂപംകൊടുത്ത 84 സൈനിക ഘടകങ്ങളോടാണ് സാങ്കേതിക ശേഷികള്‍ വികസിപ്പിക്കുന്നതിന് പ്രസിഡന്റ് ആഹ്വാനം ചെയ്തത്. യുദ്ധത്തെക്കുറിച്ച് പഠിക്കാനും ആയോധന മുറകളില്‍ …
സ്വന്തം ലേഖകന്‍: ബന്ധു നിയമന വിവാദം, ഇ.പി ജയരാജനും പി.കെ ശ്രീമതിയും കേന്ദ്ര കമ്മറ്റിയില്‍ ഖേദം പ്രകടിപ്പിച്ചതായി യെച്ചൂരി, ഇരുവര്‍ക്കും താക്കീത്. ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും എതിരായ നടപടി സ്ഥിരീകരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇരുവരെയും കേന്ദ്രകമ്മറ്റി താക്കീത് ചെയ്തതായി വെളിപ്പെടുത്തി. അച്ചടക്ക നടപടിയുടെ ഭാഗമായി നല്‍കുന്ന ഏറ്റവും ലഘുവായ ശിക്ഷയാണിത്. …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനുള്ള തെരേസാ മേയ് സര്‍ക്കാരിന്റെ തീരുമാനത്തിന് പാര്‍ലമെന്റ് അംഗീകാരം, തെരഞ്ഞെടുപ്പ് രാഷ്ട്രീയക്കളിയാണെന്ന ആരോപണം തള്ളി പ്രധാനമന്ത്രി. പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 13 നെതിരെ 522 പേര്‍ തെരഞ്ഞെടുപ്പിനെ അനുകൂലിച്ചു. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചതോടെ രാജ്യം ഇനി തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് കടക്കും. ചൊവ്വാഴ്ചയാണ് ജൂണില്‍ തെരഞ്ഞെടുപ്പു നടത്തുമെന്ന അപ്രതീക്ഷിത നീക്കവുമായി …