സ്വന്തം ലേഖകന്‍: തുര്‍ക്കി ഹിതപരിശോധന, പ്രസിഡന്‍ഷ്യല്‍ ഭരണത്തിന് അംഗീകാരം, പുതിയ അധികാരങ്ങളുമായി സൂപ്പര്‍മാനാകാന്‍ പ്രസിഡന്റ് എര്‍ദോഗാന്‍. രാജ്യത്ത് പാര്‍ലമെന്ററി ഭരണരീതി മാറ്റുന്നതു സംബന്ധിച്ച് ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദുഗാന്റെ ഭരണഘടന ഭേദഗതി നീക്കത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 51.3 ശതമാനം ആളുകളാണ് ഭേദഗതിയെ അനുകൂലിച്ചത്. ആദ്യ 50 ശതമാനം …
സ്വന്തം ലേഖകന്‍: ജീവിച്ചിരുന്നവരില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ജനിച്ച അവസാന വ്യക്തിയായിരുന്ന എമ്മ മുത്തശ്ശി വിടവാങ്ങി. ഇറ്റലിക്കാരിയായ എമ്മ മൊറാനോയാണ് നൂറ്റിപ്പതിനേഴാമത്തെ വയസില്‍ അന്തരിച്ചത്. ലോകത്തില്‍ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന ബഹുമതിയും ഈ മുത്തശ്ശിയ്ക്ക് സ്വന്തമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം 1899 നവംബര്‍ 29 നാണ് എമ്മ മുത്തശ്ശി ജനിച്ചത്. ഈ കാലഘട്ടത്തിലാണ് രണ്ടു ലോകമഹായുദ്ധങ്ങളും ആഗോള …
സ്വന്തം ലേഖകന്‍: മക്കയില്‍ വച്ച് ലൈംഗിക അതിക്രമത്തിന് ഇരയായതായി നടിയും മോഡലുമായ സോഫിയ ഹയാത്. ഉംറയില്‍ പങ്കെടുക്കാന്‍ പ്രതിശ്രുത വരന്‍ വ്‌ലാദിനൊപ്പം സോഫിയ മക്കയില്‍ പോയപ്പോഴായിരുന്നു സംഭവം. ആള്‍ക്കുട്ടത്തില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറയുന്ന വീഡിയോ സോഫിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇസ്ലാം സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഇസ്ലാമിനെ ഇത്രയേറെ സ്‌നേഹിക്കുന്നത്. …
സ്വന്തം ലേഖകന്‍: വിമാനം റാഞ്ചമെന്ന് ഭീഷണി, ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങള്‍ വന്‍ സുരക്ഷാ വലയത്തില്‍. ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നു വിമാനം റാഞ്ചാന്‍ പദ്ധതിയുണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരമെന്നാണ് റിപ്പോര്‍ട്ടുകള്‍. 23 പേരടങ്ങുന്ന സംഘം ഈ വിമാനത്താവളങ്ങളില്‍നിന്നും ഈസ്റ്റര്‍ ദിനത്തില്‍ വിമാനങ്ങള്‍ തട്ടിയെടുക്കുമെന്നായിരുന്നു ഭീഷണി. വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ്. ഭീഷണി …
സ്വന്തം ലേഖകന്‍: സിറിയയില്‍ അഭയാര്‍ഥികളുടെ ബസിനു നേരെയുണ്ടായ ചാവേര്‍ ആക്രമണം, മരണം 126 ആയി, ഷിയാ ഭൂരിപക്ഷ നഗരങ്ങളില്‍ പോരാട്ടം ശക്തം. സംഘര്‍ഷ ഭരിതമായ വടക്കന്‍ സിറിയയില്‍ നിന്ന് ബസുകളില്‍ ഒഴിപ്പിച്ചുകൊണ്ടുപോയ അഭയാര്‍ഥികളെ ലക്ഷ്യമിട്ട് വിമത കലാപകാരികള്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തിലാണ് 68 കുട്ടികളടക്കം 126 പേര്‍ കൊല്ലപ്പെട്ടത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ചവാഹനം അഭയാര്‍ഥികള്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് …
സ്വന്തം ലേഖകന്‍: എസ്.എസ്.രാജമൗലിയുടെ മഹാഭാരതത്തില്‍ കൃഷ്ണനായി ആമിര്‍ ഖാന്‍ എത്തിയേക്കും, ആമിര്‍ താത്പര്യം പ്രകടിപ്പിച്ചതായി രാജമൗലി. ബാഹുബലി 2 വിനു ശേഷം പുരാണ കഥയായ മഹാഭാരതത്തെ ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ രാജമൗലി. അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, ആമിര്‍ ഖാന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ‘ബോളിവുഡ് ലൈഫി’നു നല്‍കിയ പ്രത്യേക …
സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷത്തിനു ശേഷം ലോകമെങ്ങും ഒരൊറ്റ ദിവസം ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഇതിനു മുന്‍പ് 2014 ഏപ്രില്‍ 20നാണ് ഇങ്ങനെ വന്നത്. ഇനി 2025 ഏപ്രില്‍ 20ന് ഇത് ആവര്‍ത്തിക്കും. 2001, 2004, 2007, 2010, 2011, 2028, 2031, 2034 തുടങ്ങിയ വര്‍ഷങ്ങളിലും ഈസ്റ്റര്‍ ഒരു ദിവസമാണ് വരുന്നത്. ഇത്യോപ്യ, എറിട്രിയ, ഈജിപ്ത്, …
സ്വന്തം ലേഖകന്‍: ജമ്മു കശ്മീര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും രാഷ്ട്രപതി ഭരണത്തിന് കീഴില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. …
സ്വന്തം ലേഖകന്‍: പ്രസിഡന്റിന് പാര്‍ലമെന്റിനു മേല്‍ അധികാരം നല്‍കുന്നത് സംബന്ധിച്ച് തുര്‍ക്കിയില്‍ ഇന്ന് ഹിതപരിശോധന, അങ്കം ജയിച്ച് സര്‍വ ശക്തനാകാന്‍ പ്രസിഡന്റ് എര്‍ദോഗാന്‍. പാര്‍ലമെന്ററി സമ്പ്രദായത്തിനു പകരം പ്രസിഡന്‍ഷ്യല്‍ ഭരണരീതി കൊണ്ടുവരുന്നതിനു ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി വേണമോ വേണ്ടയോയെന്ന് ഇന്ന് തുര്‍ക്കിക്കാര്‍ തീരുമാനിക്കും. ഹിതപരിശോധനയെ അനുകൂലിച്ച് തുര്‍ക്കി ജനത വോട്ടുചെയ്താല്‍ രാജ്യം പാര്‍ലമെന്ററി ജനാധിപത്യത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ …
സ്വന്തം ലേഖകന്‍: പാകിസ്താനും ഇസ്ലാമിനും ചീത്തപ്പേരുണ്ടാക്കുന്നത് രാജ്യത്തെ ചിലര്‍ തന്നെയാണെന്ന് മലാല യൂസുഫ് സായി. പാകിസ്താനികളുടെ ചില പ്രവര്‍ത്തനം മൂലം ഇസ്ലാമിനും ചീത്തപ്പേരുണ്ടായതായി പറഞ്ഞ മലാല ദൈവനിന്ദ ആരോപിച്ച് മാധ്യമ പഠന വിദ്യാര്‍ഥിയെ തല്ലിക്കൊന്ന സംഭവത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ ചെവ്വാഴ്ചയായിരുന്നു ഇരുപത്തി മൂന്നുകാരനായ മാഷാല്‍ ഖാനെ ഒരു കൂട്ടം ജനങ്ങള്‍ തല്ലിക്കൊന്നത്. ഫെയ്‌സ്ബുക്കില്‍ …