സ്വന്തം ലേഖകന്‍: അപ്രതീക്ഷിത നീക്കത്തില്‍ ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി തെരേസാ മേയ്, തെരഞ്ഞെടുപ്പ് ജൂണ്‍ 8 ന്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുളള പാര്‍ലമെന്റിന് ഇനിയും മൂന്നു വര്‍ഷ കാലാവധിയുള്ളപ്പോഴാണ് അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ തെരേസമേയ് ഏവരെയും ഞെട്ടിച്ചത്. യുറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരാനുള്ള തീരുമാനത്തിന് ശേഷം പ്രതിപക്ഷ കക്ഷികളില്‍ നിന്നടക്കം ശക്തമായ സമ്മര്‍ദ്ദം …
സ്വന്തം ലേഖകന്‍: മമ്മൂട്ടി ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ സന്തോഷ് പണ്ഡിറ്റ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയുടെ മുന്‍നിരയിലേക്ക് കടക്കുന്നത്.. നേരത്തെ കൃഷ്ണനും രാധയും ടിന്റുമോന്‍ എന്ന കോടീശ്വരന്‍ എന്നീ ചിത്രങ്ങള്‍ സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിച്ച് ശ്രദ്ധനേടിയ താരമാണ് പണ്ഡിറ്റ്. കൃഷ്ണനും രാധയും തിയറ്റര്‍ റിലീസും …
സ്വന്തം ലേഖകന്‍: തുര്‍ക്കിക്കു മേല്‍ പ്രസിഡന്റ് എര്‍ദോഗാന്റെ നിഴല്‍ പരക്കുന്നു, പുത്തന്‍ ജനാധിപത്യ പരീക്ഷണമെന്ന് എര്‍ദോഗാന്‍ അനുകൂലികള്‍, രാജ്യം ഏകാധിപത്യത്തിലേക്കെന്ന് വിമര്‍ശകര്‍. പാര്‍ലമെന്ററി ഭരണക്രമത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറുന്നതു സംബന്ധിച്ച ഹിതപരിശോധനക്ക് അനുകൂല വിധിയുണ്ടായതോടെ, രാജ്യം വരുംനാളുകളില്‍ പുത്തന്‍ ജനാധിപത്യപരീക്ഷണത്തിെന്റ വേദിയായി മാറും. ഭരണഘടന ഭേദഗതിക്കായി ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ 51.3 ശതമാനം പേരും അനുകൂലമായാണ് …
സ്വന്തം ലേഖകന്‍: ആരൊക്കെ എതിര്‍ത്താലും പരാജയപ്പെട്ട മിസൈല്‍ പരീക്ഷണം വീണ്ടു നടത്തുമെന്ന് ഉത്തര കൊറിയ, അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും ചര്‍ച്ചക്ക്. ഉത്തര കൊറിയന്‍ വിദേശകാര്യ സഹമന്ത്രി ഹാന്‍ സോംഗ് റയോളാണ് മിസൈല്‍ പരീക്ഷണം ഇനിയും നടത്തുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ആരെതിര്‍ത്താലും മിസൈല്‍ പരീക്ഷണങ്ങള്‍ തുടരും. ചിലപ്പോള്‍ ഓരോ ആഴ്ച കൂടുമ്പോള്‍ അല്ലെങ്കില്‍ ഓരോ മാസവും …
സ്വന്തം ലേഖകന്‍: മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പച്ചതൊട്ടു, പി.കെ. കുഞ്ഞാലിക്കുട്ടിയ്ക്ക് 1,71, 023 വോട്ടിന്റെ തിളക്കമാര്‍ന്ന ജയം, ബിജെപിയ്ക്ക് വന്‍ തിരിച്ചടി. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പികെ കുഞ്ഞാലിക്കുട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം.ബി. ഫൈസലിനെ 1,71,023 വോട്ടിെന്റ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയത്. കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ …
സ്വന്തം ലേഖകന്‍: യാത്രക്കാരുടെ പിഴവ് കാരണം വിമാനം വൈകിയാല്‍ 15 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് എയര്‍ ഇന്ത്യ. ഏറ്റവും കുറഞ്ഞ പിഴ അഞ്ച് ലക്ഷമാണ്. ഒരു മണിക്കൂറില്‍ കുറവ് സമയം വിമാനം വൈകിപ്പിച്ചാല്‍ അഞ്ച് ലക്ഷം രൂപയും രണ്ട് മണിക്കൂര്‍ വരെ വൈകിയാല്‍ 10 ലക്ഷവും രണ്ട് മണിക്കൂറില്‍ കൂടുതലാണെങ്കില്‍ 15 ലക്ഷവുമാണ് …
സ്വന്തം ലേഖകന്‍: യാത്രക്കാരോടുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് ക്രൂരത വീണ്ടും, കോസ്റ്റാറിക്കയിലേക്ക് കല്യാണം കഴിക്കാന്‍ പോയ പ്രതിശ്രുത വധുവിനേയും വരനേയും ഇറക്കിവിട്ടു. വിമാനത്തിലുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഫെഡറല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പുറത്താക്കിയത്. കഴിഞ്ഞയാഴ്ച ചിക്കാഗോയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്ന് യാത്രക്കാരനെ പുറത്തേക്ക് വലിച്ചിഴച്ച നടപടി വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം. മൈക്കിള്‍ ഹോല്‍, …
സ്വന്തം ലേഖകന്‍: തീവ്രവാദം ബന്ധം ആരോപിച്ച് മൂന്നു മാസം പ്രായമായ കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ലണ്ടനിലെ യുഎസ് എംബസി നാണംകെട്ടു. ഹാര്‍വി കെന്യാന്‍ എന്ന മൂന്നു മാസക്കാരനാണ് അങ്ങനെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്നയാള്‍ എന്ന അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കിയത്. അമ്മയുടെ ദേഹത്ത് അള്ളിപ്പിടിച്ചിരുന്നായിരുന്നു ചോദ്യം ചെയ്യലിനായി ഹാര്‍വിയുടെ വരവ്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: മകളെ പ്രണയിച്ചതിന്റെ പേരില്‍ പതിനഞ്ചുകാരന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചുമാറ്റി, പാകിസ്താനില്‍ വീണ്ടും ദുരഭിമാന കൊലയ്ക്ക് ശ്രമം. പാകിസ്ഥാനിലെ ലാഹോറിലാണ് പെണ്‍കുട്ടിയുടെ പിതാവ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുകയും ലിംഗം മുറിച്ചു മാറ്റുകയും ചെയ്തത്. മകളെ പ്രണയിച്ച കുട്ടിയെ പെണ്‍കുട്ടിയുടെ പിതാവ് തട്ടിക്കൊണ്ട് പോയി വിജനമായ ഒരിടത്തു വച്ചാണ് ക്രൂരമായി കൊലപ്പെടുത്താന്‍ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബ്രിട്ടീഷ് ജനതയെ ഒരുമിപ്പിച്ചതായി ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ബ്രെക്‌സിറ്റിനു ശേഷം അവസരങ്ങള്‍ ബ്രിട്ടനെ തേടിവരുമെന്നും തന്റെ ആദ്യ ഈസ്റ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ക്രിസ്തുമത വിഭാഗങ്ങള്‍ സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ ആത്മവിശ്വാസം നല്‍കുന്നുവെന്ന പറഞ്ഞ തെരേസാ മേയ് എല്ലാ ബ്രിട്ടീഷുകാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുകയും ചെയ്തു. …