സ്വന്തം ലേഖകന്‍: ഫാ.ടോം ഉഴുന്നാലിനെ കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍, ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഇതുവരെ ദുഖകരമായ വാര്‍ത്തകളൊന്നും ലഭിച്ചിട്ടില്ല എന്ന്! ഭീകരര്‍ ബന്ധികളാക്കിയ ഫാ. ടോം ഉഴുന്നാലില്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം തരാതെ ഇരുട്ടില്‍ തപ്പന്‍ തുടരുകയാണ് വിദേശകാര്യ മന്ത്രാലയം. ഫാ. ഉഴുന്നാല്‍ ജീവിച്ചിരിപ്പുണ്ടോ …
സ്വന്തം ലേഖകന്‍: ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി വാങ്ങുന്നത് ഇന്ത്യക്കാര്‍. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടന നടത്തിയ സര്‍വ്വേയിലാണ് ഇന്ത്യ കൈക്കൂലി പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 16 ഏഷ്യന്‍ പസഫിക് രാജ്യങ്ങളെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി സമീപിക്കുന്ന പത്തില്‍ ഏഴ് ഇന്ത്യാക്കാരും കൈക്കൂലി കൊടുക്കുന്നുണ്ടെന്നാണ് ഫലം വന്നിരിക്കുന്നത്. ജപ്പാനാണ് …
സ്വന്തം ലേഖകന്‍: കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന പേജുകള്‍ക്കെതിരെ കണ്ണടക്കുന്നു, ഫേസ്ബുക്ക് നിയമക്കുരുക്കില്‍. പീഡോഫൈലുകള്‍ നടത്തുന്ന ചില പേജുകളില്‍ വന്ന ചിത്രങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടും ഫേസ്ബുക്ക് നീക്കം ചെയ്യാത്തതെന്നാണ് പരാതി. 16 വയസ്സിനുതാഴെയുള്ള കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും, ബാല പീഡന വീഡിയോകളുമാണ് ഇത്തരം പേജുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇവ നീക്കം ചെയ്യുന്നതിനു പകരം ഇക്കാര്യം ചൂണ്ടിക്കാട്ടിയ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് സംബന്ധിച്ച അന്തിമ തീരുമാനം പാര്‍ലമെന്റിന്റേത്, ബ്രെക്‌സിറ്റ് ഭേദഗതി ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ പാസായി, തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ബ്രെക്‌സിറ്റ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന ഭേദഗതി ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സ് 268 നെതിരെ 366 പേരുടെ പിന്തുണയോടെ പാസാക്കി. ഏതു …
സ്വന്തം ലേഖകന്‍: അനീതിക്കും ലിംഗ വിവേചനത്തിനും എതിരെ പ്രതിഷേധവും പ്രകടനങ്ങളുമായി ലോകമെങ്ങും വനിതാ ദിനം ആഘോഷിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വിവിധ രാജ്യങ്ങളില്‍ സ്ത്രീകള്‍ സമത്വത്തിനായുള്ള പോരാട്ടത്തിന് തെരുവിലിറങ്ങി. 40 ലേറെ രാജ്യങ്ങളില്‍ സ്ത്രീകള്‍ വനിതാ ദിനം ആഘോഷിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ ബുധനാഴ്ച ജോലിയില്‍നിന്നു മാറി കുടുംബത്തോടൊപ്പം ചെലവഴിച്ചു. അതോടെ ചില …
സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണുകളിലും സമൂഹ മാധ്യമങ്ങളിലും നടക്കുന്നതെല്ലാം അമേരിക്ക ചോര്‍ത്തുന്നു, സിഐഎയുടെ ഹാക്കിംഗ് ആയുധങ്ങളും രഹസ്യങ്ങളും പരസ്യമാക്കി വിക്കിലീക്ക്‌സ്. വിവിധ രാജ്യങ്ങളിലെ പ്രമുഖരുടെയും ഭീകരരുടെയും ഹൈ ടെക് ഫോണുകള്‍ മുതല്‍ ടെലിവിഷനുകളും കാറുകളും വരെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ചോര്‍ത്തുന്നതായി തെളിയിക്കുന്ന നിരവധി രേഖകളാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. വോള്‍ട്ട് 7 എന്നു പേരിട്ടിരിക്കുന്ന …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നുവെന്ന് കരുതുന്ന കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി വിവരം, മൃതദേഹത്തിന്റെ ചിത്രം ബന്ധുക്കള്‍ക്ക് ലഭിച്ചു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി ഹഫീസുദ്ദീന്റെ മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കള്‍ക്ക് കിട്ടിയതായും ഹഫീസുദ്ദീന്റെ മരണം സ്ഥിരീകരിച്ചതായുമാണ് റിപ്പോര്‍ട്ട്. തൃക്കരിപ്പൂരില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഘത്തിലെ അബ്ദുള്‍ റാഷിദിന്റെ സമൂഹ മാധ്യമത്തിലെ അക്കൗണ്ടില്‍ നിന്നാണ് …
സ്വന്തം ലേഖകന്‍: ഭീകര സാന്നിധ്യം, ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകളും ഒഴിവാക്കാന്‍ നിര്‍ദ്ദേശം. അമേരിക്കന്‍ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് പിന്നാലെ രാജ്യത്തിന്റെ നിലപാടുകള്‍ക്കെതിരെ അമര്‍ഷമുള്ളവര്‍ പൗരന്‍മാരെ ആക്രമിക്കുവാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കിയും, ഇന്ത്യയില്‍ തീവ്രവാദ സംഘടനകള്‍ സജീവമാണെന്ന റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചുമാണ് അമേരിക്കന്‍ സ്റ്റേറ്റ് …
സ്വന്തം ലേഖകന്‍: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ബാഗേജ് നിയമം കര്‍ശനമാക്കുന്നു, കൃത്യമായ ആകൃതിയില്ലാത്തതും ഉരുണ്ടതുമായ ബാഗേജുകള്‍ക്ക് ചുവപ്പുകൊടി. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അമിത വലിപ്പത്തിലുള്ളതുമായ ബാഗേജുകളും ബുധനാഴ്ച മുതല്‍ ചെക്കിന്‍ ഇന്‍ കൗണ്ടറുകളില്‍ അനുവദിക്കില്ല.എല്ലാ ബാഗേജുകള്‍ക്കും പരന്ന പ്രതലം നിര്‍ബന്ധമായും ഉണ്ടായിരിക്കണം.ഇത് സംബന്ധിച്ച് വിമാനകമ്പനികള്‍ക്ക് വിമാനത്താവള അധികൃതര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിമാനത്താവളത്തിലെ ബാഗേജ് സംവിധാനത്തിന്റെ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ രണ്ടാം കുടിയേറ്റ വിലക്കിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു, നടപടി ഇസ്ലാം വിരുദ്ധമെന്ന് ആരോപണം. ആറ് രാജ്യങ്ങളില്‍നിന്നുളളവര്‍ക്കു വീസ നിഷേധിച്ച് ട്രംപ് ഭരണകൂടം പുതിയ ഉത്തരവിറക്കിയതോടെ അമേരിക്കകത്തും പുറത്തും പ്രതിഷേധം വ്യാപകമാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരവ് പുറത്തുവിട്ട ആദ്യ മണിക്കൂറില്‍തന്നെ രാജ്യത്തെ വിവിധ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തി. പുതിയ ഉത്തരവിനെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് ന്യൂയോര്‍ക് …