സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീ മൂന്നാഴ്ച കൊണ്ട് കുറച്ചത് 108 കിലോ തൂക്കം. ചികിത്സക്കായി മുംബൈയിലെത്തിയ ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയായ ഇമാന്‍ അഹമ്മദിനാണ് അതിശയകരമായ മാറ്റം. ചികിത്സ തുടങ്ങിയപ്പോള്‍ 500 കിലോയ്ക്കടുത്ത് ഭാരമുണ്ടായിരുന്ന ഈ ഈജിപ്ഷ്യന്‍ സ്വദേശിനിക്ക് മൂന്നു ആഴ്ച കൊണ്ട് കുറക്കാനായത് 108 കിലോയോളം തൂക്കം. ഇമാന്‍ അഹമ്മദിന്റെ …
സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം, കനത്ത നാശനഷ്ടം, പ്രവാസി തൊഴിലാളികളുടെ രേഖകളും ലാപ്‌ടോപ്പുകളും പണവും ചാമ്പലായി. താത്കാലിക ലേബര്‍ ക്യാമ്പായി കെട്ടിയുണ്ടാക്കിയ കാരവനുകളിലാണ് തീ പിടുത്തം ഉണ്ടായത്. തീ പിടുത്തത്തെ തുടര്‍ന്ന് നൂറോളം തൊഴിലാളികളാണ് അവശിഷ്ടങ്ങളില്‍ കുടുങ്ങിയത്. എന്നാല്‍, ഭൂരിഭാഗം തൊഴിലാളികളും ജോലിക്ക് പോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജീവനക്കാരുടെ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഒഴിഞ്ഞുപോയ ഇറാഖില്‍ സംഭവിക്കുന്നത്, തീവ്രവാദിയല്ലെന്ന് തെളിയിക്കാന്‍ തുണിയഴിക്കുന്ന ഇറാഖി യുവാവിന്റെ ചിത്രം ചര്‍ച്ചയാകുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം ബാക്കിയയാ ഐഎസ് ഭീകരരുടെ ആക്രമണത്തെ കൂടാതെ അവരെ തുരത്താന്‍ എത്തിയ ഇറാഖി സൈന്യത്തിന്റേയും പരിശോധന അതിജീവിച്ചുവേണം ഇറാഖിലെ സാധാരണക്കാര്‍ക്ക് ഓരോ ദിവസവും കഴിച്ചുകൂട്ടാനെന്ന് റിപ്പോര്‍ട്ടുക ള്‍പറയുന്നു. താന്‍ തീവ്രവാദിയല്ലെന്ന …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വനിതാ സൈനികരുടെ നഗ്‌നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍, വിവാദമായതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവ്. നാവിക സേനയിലെ ഇപ്പോഴത്തെ ഉദ്യോഗസ്ഥരുടേയും മുന്‍ ഉദ്യോഗസ്ഥരുടേയും നഗ്‌ന ചിത്രങ്ങളാണ് ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടത്. സേനാംഗങ്ങള്‍ തന്നെ ഉള്‍പ്പെട്ട 30,000 ആളുകള്‍ പിന്തുടരുന്ന മറൈന്‍ യുണൈറ്റഡ് എന്ന ഫെയ്‌സ്ബുക്ക് പേജിലേക്കാണ് ചിത്രങ്ങള്‍ എത്തിയത്. …
സ്വന്തം ലേഖകന്‍: ഒമാനിലെ എണ്ണശേഖരം 15 വര്‍ഷത്തേക്കു കൂടി മാത്രമെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം. നിലവില്‍ രാജ്യത്തുള്ള എണ്ണശേഖരം പ്രതിദിനം ഒരുദശലക്ഷം ബാരല്‍ എന്ന തോതില്‍ ഉത്പാദനം നടത്തിയാല്‍ 15 വര്‍ഷംവരെ നീണ്ടുനില്‍ക്കുമെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം അണ്ടര്‍സെക്രട്ടറി സാലെം നാസര്‍ അല്‍ ഔഫി വ്യക്തമാക്കി. ഒപെക് രാഷ്ട്രങ്ങളുമായുള്ള ധാരണപ്രകാരം നിലവില്‍ എണ്ണയുത്പാദനത്തില്‍ ഒമാന്‍ …
സ്വന്തം ലേഖകന്‍: ജയലളിതയുടെ ചികിത്സാ രേഖകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്ത് വിട്ടു, ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇതോടെ അന്ത്യമാകുമെന്ന് സര്‍ക്കാര്‍. സാധ്യമായ ഏറ്റവും മികച്ച ചികിത്സയാണ് ജയലളിതയ്ക്ക് നല്‍കിയതെന്ന് രേഖകള്‍ പുറത്ത് വിട്ടുകൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി. സ്വയം സംസാരിക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു വിവരവും മറച്ചു വച്ചിട്ടില്ല. …
സ്വന്തം ലേഖകന്‍: ‘സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോ!’ ന്യൂസിലന്‍ഡില്‍ നേരിട്ട വംശീയ ആക്രമണം ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത് ഇന്ത്യക്കാരന്‍. അമേരിക്കയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ നിന്നാണ് ഇന്ത്യന്‍ പൗരനെതിരെയുള്ള വംശീയ അതിക്രമത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പൗരനായ നരീന്ദെര്‍വീര്‍ സിംഗിനെതിരെയാണ് ആക്രമണമുണ്ടായത്. ‘സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോ’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു …
സ്വന്തം ലേഖകന്‍: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച ‘സുചി ലീക്ക്‌സ്’, പുറത്തുവന്ന അശ്ലീല വീഡിയോ തന്റേതല്ലെന്ന് സഞ്ജിത ഷെട്ടി, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം ആവര്‍ത്തിച്ച് സുചിത്ര, വിവാഹ മോചനത്തിന്റെ വക്കിലെന്നും വെളിപ്പെടുത്തല്‍. ഗായിക സുചിത്രയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവന്ന സ്വകാര്യ വീഡിയോ തന്റേതല്ലെന്ന് നടി സഞ്ജിതാ ഷെട്ടി. ട്വിറ്ററില്‍ പോസ്റ്റ് …
സ്വന്തം ലേഖകന്‍: ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി അഞ്ചു മണിക്കൂര്‍, ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്. കൊച്ചി മരടിലെ ഹോട്ടല്‍ സരോവരത്തില്‍ സംഘടിപ്പിച്ച അഞ്ച് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള കച്ചേരിയിലാണ് വൈക്കം വിജയലക്ഷ്മി ലോക റേക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഗായത്രിവീണയില്‍ അഞ്ച് മണിക്കൂറില്‍ 67 ഗാനങ്ങളാണ് വിജയലക്ഷ്മി വായിച്ചത്. മൃദംഗത്തില്‍ വിജയലക്ഷിമിയെ അനുഗമിച്ചത് സംഗീത …
സ്വന്തം ലേഖകന്‍: എന്‍.എച്ച്.എസിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ലണ്ടനില്‍ ലക്ഷങ്ങളുടെ പ്രതിഷേധ പ്രകടനം. പൊതുമേഖല സ്ഥാപനമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ സ്വകാര്യ വല്‍ക്കരിച്ചും ആവശ്യമായ ധനസഹായം നല്‍കാതെയും തകര്‍ത്തുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ ലക്ഷങ്ങള്‍ അണിനിരന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് പാരാ മെഡിക്കല്‍ സ്റ്റാഫും ഇവര്‍ക്ക് പിന്തുണയുമായെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമടക്കം രണ്ടര …