സ്വന്തം ലേഖകന്‍: ഭേദഗതികള്‍ അംഗീകരിച്ചില്ല, ബ്രെക്‌സിറ്റ് ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സും പാസാക്കി, പ്രധാന കടമ്പ കടന്ന് തെരേസാ മേയ് സര്‍ക്കാര്‍. രാജ്ഞിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിനാല്‍ ഉടന്‍ നിയമമാകും. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ആര്‍ട്ടിക്കിള്‍ 50 നടപടികളുമായി തെരേസാ മേയ് സര്‍ക്കാരിന് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനും വഴിതെളിഞ്ഞു. …
സ്വന്തം ലേഖകന്‍: സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത് യുവതിയെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമം, കന്നഡ നിര്‍മ്മാവ് പിടിയില്‍. പ്രമുഖ കന്നഡ നിര്‍മ്മാതാവ് വി വിരേഷിനെയാണ് ബെംഗളുരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞു വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണു പെണ്‍കുട്ടിയുടെ ആരോപണം. താന്‍ പുതിയതായി നിര്‍മ്മിക്കാന്‍ …
സ്വന്തം ലേഖകന്‍: സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 652 കുരുന്നുകളുടെ ജീവന്‍, യുണിസെഫിന്റെ കണക്കുകള്‍ പുറത്ത്. 2015നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം 20 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നും യൂണീസെഫ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. യഥാര്‍ഥ കണക്കുകള്‍ ഇതിലും അധികമായിരിക്കുമെന്ന് യുണിസെഫ് പറയുന്നു. 652 കുട്ടികളില്‍ …
സ്വന്തം ലേഖകന്‍: ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ഥി തൂങ്ങിമരിച്ചു, കാമ്പസിലെ ദളിത് വിവേചനത്തിന്റെ ഇരയെന്ന് കൂട്ടുകാര്‍, പ്രതിഷേധം ശക്തം. തമിഴ്‌നാട്ടിലെ സേലം സ്വദേശി മുത്തുകൃഷ്ണനാണ് (രജിനി ക്രിഷ്, 25)തിങ്കളാഴ്ച വൈകീട്ട് സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. മരണകാരണം വ്യക്തമല്ലെങ്കിലും എം.ഫില്‍, പി.എച്ച്.ഡി പ്രവേശനങ്ങളില്‍ സര്‍വകലാശാലയില്‍ കടുത്ത വിവേചനമുള്ളതായി ഈ മാസം പത്തിന് മുത്തുകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഹൈദരാബാദ് …
സ്വന്തം ലേഖകന്‍: ചിലിയില്‍ കാട്ടുതീ താണ്ഡവമാടുന്നു, ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത് 6000 ത്തോളം കുടുംബങ്ങളെ. മധ്യചിലിയില്‍ വിനാ ഡെല്‍ മാറിലെ നിരവധി വീടുകളാണു കാട്ടുതീ ചാരമാക്കിയത്. കാട്ടുതീയെ തുടര്‍ന്നു പ്രദേശത്തുനിന്നു 6,000 ത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അടുത്തുള്ള ചെറു പട്ടണങ്ങളിലേക്കാണ് ഈ ആളുകളെ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനമായ സാന്റിയാഗോയില്‍നിന്നു 120 കിലോമീറ്റര്‍ …
സ്വന്തം ലേഖകന്‍: ദുരൂഹ സാഹചര്യത്തില്‍ സി.എ. വിദ്യാര്‍ഥിനി മരണപ്പെട്ട സംഭവം, സമൂഹ മാധ്യമങ്ങളില്‍ ‘ജസ്റ്റിസ് ഫോര്‍ മിഷേല്‍’ കാമ്പയില്‍ സജീവമാകുന്നു.കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിയായിരുന്ന ഇലഞ്ഞി സ്വദേശിയായ മിഷേലിന്റെ മൃതദേഹം മാര്‍ച്ച് ആറിന് കൊച്ചി വാര്‍ഫിലാണ് കണ്ടെത്തുന്നത്. മാര്‍ച്ച് അഞ്ചിന് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്ക് പുറപ്പെട്ട മിഷേലിനെ പിന്നീട് കാണാതാകുകയായിരുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക …
സ്വന്തം ലേഖകന്‍: തുര്‍ക്കി വിദേശകാര്യ മന്ത്രിയുടെ യാത്ര തടഞ്ഞു, ഡച്ച് സര്‍ക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍. റോട്ടര്‍ഡാമില്‍ നടന്ന രാഷ്ട്രീയ റാലിയില്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി പങ്കെടുക്കാതിരിക്കാനാണ് മന്ത്രിയുടെ യാത്ര ഡച്ച് അധികൃതര്‍ തടഞ്ഞത്. പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടന ഭേദഗതിക്കായി തുര്‍ക്കിയില്‍ ഏപ്രിലില്‍ നടക്കുന്ന ഹിതപരിശോധനയുടെ ഭാഗമായി റോട്ടര്‍ഡാമിലെ …
സ്വന്തം ലേഖകന്‍: കേരളത്തിലെ ഹോട്ടലുകളില്‍ കൈ കഴുകാന്‍ പോലും വെള്ളമില്ല, കൈ തുടക്കാന്‍ ഇനി ടിഷ്യൂ പേപ്പര്‍. വേനലും വരള്‍ച്ചയും രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ടിഷ്യൂ പേപ്പര്‍ സമ്പ്രദായം നടപ്പിലാക്കാന്‍ നീക്കം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം ഡിസ്‌പോസിബിള്‍ ഗ്ലാസും പ്ലേറ്റും ഉപയോഗിക്കുന്ന കാര്യവും …
സ്വന്തം ലേഖകന്‍: ഒബാമയുടെ നയങ്ങള്‍ക്കെതിരായ ട്രംപിന്റെ വെട്ടിനിരത്തല്‍ തുടരുന്നു, ഒബാമ നിയമിച്ച ഇന്ത്യന്‍ വംശജനായ അറ്റോര്‍ണിയെ പുറത്താക്കി. മാന്‍ഹട്ടനിലെ ഇന്ത്യന്‍ വംശജനായ അറ്റോര്‍ണി പ്രീത് ഭരാരയെയാണ് ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ പുറത്താക്കിയത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ നിയമിച്ച 46 അറ്റോര്‍ണിമാരോടും സ്ഥാനമൊഴിയാന്‍ പുതിയ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനു …
സ്വന്തം ലേഖകന്‍: ബ്രസീല്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ പ്രേതശല്യം, പ്രസിഡന്റ് ജീവനും കൊണ്ടോടി. ബ്രസീലിയന്‍ പ്രസിഡന്റായ മിഷൈല്‍ ടിമ്മറാണ് പ്രേതശല്യത്തെത്തുടര്‍ന്ന് ഔദ്യോഗിക വസതിയായ അല്‍വരോഡ കൊട്ടാരത്തില്‍ നിന്നും താമസം മാറിയത്. കഴിഞ്ഞ ദിവസമാണ് ഭാര്യയേയും കുട്ടികളെയും കൂട്ടി മിഷൈല്‍ ടിമ്മര്‍ സ്ഥലം വിട്ടത്. പ്രേതശല്യം കാരണം തനിക്കും ഭാര്യക്കും ദിവസങ്ങളായി ഉറക്കം പോലും നഷ്ടപ്പെട്ടതായി …