സ്വന്തം ലേഖകന്‍: സിറിയയിലെ അലപ്പോയില്‍ ബശ്ശാര്‍ സൈന്യം കൂട്ടക്കുരുതി നടത്തുന്നു, ഒരു പെണ്‍കുട്ടിയുടെ ഉള്ളുരുക്കുന്ന ആത്മഹത്യാക്കുറിപ്പ്. വിമതരെ തുരത്താനെന്ന പേരില്‍ സാധാരണക്കാര്‍ക്കുമേല്‍ സംഹാര താണ്ഡവം നടത്തുന്ന ബശ്ശാര്‍ അല്‍അസദിന്റെ സൈന്യത്തിന്റെ ക്രൂരപീഡനം ഏറ്റുവാങ്ങാനാവാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ലോകമെങ്ങുമുള്ള മതനേതാക്കളെയും പണ്ഡിതന്മാരെയും അഭിസംബോധന ചെയ്യുന്ന കുറിപ്പിന്റെ ഉള്ളടക്കം ഇങ്ങനെ. …
സ്വന്തം ലേഖകന്‍: പെപ്‌സി മേധാവി ഇന്ദ്ര നൂയി ട്രംപിന്റെ ഉപദേശക സമിതിയില്‍. ഇന്ത്യന്‍ വംശജയായ പെപ്‌സി കോ ചീഫ് ഇന്ദ്ര നൂയി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ട്രാറ്റജിക് ആന്‍ഡ് പോളിസി ഫോറത്തില്‍ അംഗമായി. സാമ്പത്തിക അജന്‍ഡ നടപ്പാക്കുന്നതില്‍ പ്രസിഡന്റിനെ സഹായിക്കുന്ന ഉപദേശക സമിതിയാണിത്. തെരഞ്ഞെടുപ്പു കാലത്ത് ഇന്ദ്ര നൂയി ഹില്ലരി ക്ലിന്റനെയാണു പിന്തുണച്ചിരുന്നത്. …
സ്വന്തം ലേഖകന്‍: യമന്‍ ആക്രമണം, സൗദിക്കു നല്‍കുന്ന ആയുധങ്ങളുടെ എണ്ണം വെട്ടിക്കുറക്കുമെന്ന് യുഎസ്. യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സഖ്യസേന നടത്തുന്ന വ്യോമാക്രമണത്തില്‍ സിവിലിയന്മാര്‍ വ്യാപകമായി കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ സൗദി അറേബ്യക്കു നല്‍കിവന്ന ആയുധങ്ങള്‍ വെട്ടിക്കുറച്ചതായി യു.എസ് വ്യക്തമാക്കി. അത്യാധുനിക ആയുധങ്ങള്‍ ഭാവിയില്‍ നല്‍കില്‌ളെന്നും പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ആശങ്കപ്പെടുത്തുംവിധമാണ് യമനിലെ നിലക്കാത്ത വ്യോമാക്രമണം. ഒക്ടോബറില്‍ നടന്ന …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സൗദിയും, പുതിയ കറന്‍സി പുറത്തിറക്കി, പഴയ കറന്‍സി വൈകാതെ പിന്‍വലിക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചത്രങ്ങള്‍ ആലേഖനം ചെയ്തും കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് പുതിയ നാണയങ്ങളും കറന്‍സിയും സൗദി മൊണെറ്ററി ഏജന്‍സി പുറത്തിറക്കിയിരിക്കുന്നത്. ഈ മാസം 26 മുതല്‍ പുതിയ കറന്‍സികളും നാണയങ്ങളും ലഭ്യമായിത്തുടങ്ങും. പിന്നാലെ ഒരു റിയാലിന്റെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ അപമാനിച്ച് ഇംഗ്ലീഷ് ബോളര്‍ ജെയിംസ് ആന്‍ഡേഴ്ണ്‍, പരക്കെ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ആന്‍ഡേഴ്‌സണ്‍ കോഹ്‌ലിയുടെ ബാറ്റിംഗ് പ്രകടനത്തെ കളിയാക്കിയത്. സംഭവത്തില്‍ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും ചീഫ് സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖ് അടക്കമുള്ള പ്രമുഖ രംഗത്തെത്തി. കോഹ്‌ലിയുടെ ബാറ്റിംഗിനെ വിമര്‍ശിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനും ക്യൂബയും അടുക്കുന്നു, സഹകരണത്തിന് സുപ്രധാന കരാര്‍ ഒപ്പുവച്ചു. തിങ്കളാഴ്ച ബ്രസല്‍സില്‍ നടന്ന ചടങ്ങില്‍ ഇയു വിദേശനയവിഭാഗം തലവന്‍ ഫെദറിക മൊഗെറിനിയും ക്യൂബന്‍ വിദേശമന്ത്രി ബ്രൂണോ റോഡ്‌റിഗുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇയു അംഗങ്ങളായ 28 രാജ്യങ്ങളും ക്യൂബയും തമ്മിലുള്ള ബന്ധങ്ങളില്‍ പുതിയ കരാര്‍ വലിയ മാറ്റങ്ങള്‍ വരുത്തും. നയതന്ത്ര, യാത്രാതടസങ്ങള്‍ ഇത് …
സ്വന്തം ലേഖകന്‍: പര്‍ദ്ദ ഇടാതെ പുറത്തിറങ്ങിയ ചിത്രം സമൂഹമാധ്യമങ്ങളില്‍, സൗദിയില്‍ യുവതിക്ക് ചാട്ടവാറടി. പര്‍ദയിടാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടുകയും ചെയ്തതിന്റെ പേരില്‍ വധഭീഷണി നേരിടേണ്ടി വന്ന സൗദി അറേബ്യന്‍ യുവതിക്ക് മലക് അല്‍ ഷെഹ്‌റിക്ക് ചാട്ടയടി ശിക്ഷ കിട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദില്‍ ഹിജാബോ അബയയോ ധരിക്കാതെ …
സ്വന്തം ലേഖകന്‍: ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയിലെ സ്‌ഫോടനം, ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ നടന്ന ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തത്. അബു അബ്ദുള്ള അല്‍ മസ്രി എന്നയാളാണ് പള്ളിയില്‍ ചാവേറായി പൊട്ടിത്തെറിച്ചത്. ബെല്‍റ്റ് ബോംബ് ധരിച്ച ഇയാള്‍ ജനകൂട്ടത്തിനിടയിലേക്ക് ഓടി കയറുകയായിരുന്നെന്നും ഐഎസ് അവകാശപ്പെട്ടു. നേരത്തെ, 22കാരനായ …
സ്വന്തം ലേഖകന്‍: കേന്ദ്രം 2000 രൂപയുടെ നോട്ടുകളും പതിയെ പിന്‍വലിക്കുമെന്ന് സൂചന. ഇക്കാര്യം അഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ ഉണ്ടാകുമെന്നും നിരോധിക്കുന്നതിന് പകരം അവ ബാങ്കുകളില്‍ മാത്രം സൂക്ഷിക്കുന്ന സ്ഥിതി നടപ്പിലാക്കുമെന്നും കേന്ദ്ര സര്‍ക്കാരിലെ ബിജെപി മുതിര്‍ന്ന നേതാക്കള്‍ക്ക് സാമ്പത്തിക കാര്യത്തില്‍ വിദഗ്‌ദ്ധോപദേശം നല്‍കുന്ന ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താല്‍ക്കാലിക പ്രതിസന്ധിയെ മറികടക്കാന്‍ …
സ്വന്തം ലേഖകന്‍: മതനിന്ദ കേസില്‍ കുറ്റാരോപിതനായ ജകാര്‍ത്ത ഗവര്‍ണര്‍ക്ക് വിചാരണ. ഖുര്‍ആന്‍ വചനങ്ങള്‍ നിന്ദിച്ച ജകാര്‍ത്ത ഗവര്‍ണര്‍ ബാസുകി തഹജ പൂര്‍ണമ മതനിന്ദ നടത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. എന്നാല്‍, കുറ്റം ചെയ്തിട്ടില്ലെന്നും തന്റെ വാക്കുകള്‍ രാഷ്ട്രീയ ലക്ഷ്യംവെച്ച് വളച്ചൊടിക്കുകയായിരുന്നുവെന്നും ഇന്തോനേഷ്യന്‍ കോടതിയെ ബോധിപ്പിച്ച പൂര്‍ണമ പൊട്ടിക്കരഞ്ഞു. വിചാരണ ഡിസംബര്‍ 20ലേക്ക് മാറ്റി. കുറ്റം തെളിഞ്ഞാല്‍ അഞ്ചു …