1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘വേട്ട’ സംവിധായകന്‍ രാജേഷ് പിള്ളക്ക് മലയാള സിനിമ കണ്ണീരൊടെ വിട നല്‍കി
‘വേട്ട’ സംവിധായകന്‍ രാജേഷ് പിള്ളക്ക് മലയാള സിനിമ കണ്ണീരൊടെ വിട നല്‍കി
സ്വന്തം ലേഖകന്‍: ‘വേട്ട’ സംവിധായകന്‍ രാജേഷ് പിള്ളക്ക് മലയാള സിനിമ കണ്ണീരൊടെ വിട നല്‍കി. മൃതദേഹം കൊച്ചിയിലെ ഫ്‌ലാറ്റില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. നിരവധി സിനിമാ പ്രവര്‍ത്തകരെയും മറ്റു സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തി അമ്മാവന്റെ മകന്‍ മിഥുന്‍ ചിതക്ക് തീ കൊളുത്തി. രാജേഷ് താമസിച്ചിരുന്ന മറൈന്‍ഡ്രൈവിലെ അബാദ് മറൈന്‍ …
ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂര പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 8 വയസുകാരി സ്വയം തീകൊളുത്തി വിരൂപയായതായി വെളിപ്പെടുത്തല്‍
ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂര പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 8 വയസുകാരി സ്വയം തീകൊളുത്തി വിരൂപയായതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂര പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 8 വയസുകാരി സ്വയം തീകൊളുത്തി വിരൂപയായതായി വെളിപ്പെടുത്തല്‍. ജനീവയില്‍ നടന്ന മനുഷ്യാവകാശ സംഘടനകളുടെ സമ്മേളനത്തില്‍ ഇറാഖില്‍ സേവനമനുഷ്ടിച്ച ജര്‍മന്‍ ഡോക്ടറാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ജര്‍മന്‍ ഡോക്ടറായ ജാന്‍ ഇല്‍ഹാന്‍ കിസില്‍ഹാനാണ് സമ്മേളനത്തിനെത്തിയവരെ നിശബ്ദരാക്കിയ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ തനിക്ക് പറയാനുള്ള 1400ഓളം സംഭവങ്ങളില്‍ …
ട്വിറ്ററില്‍ ദൈവനിന്ദ, സൗദി യുവാവിന് 2000 ചാട്ടവാര്‍ അടിയും 10 വര്‍ഷം തടവും
ട്വിറ്ററില്‍ ദൈവനിന്ദ, സൗദി യുവാവിന് 2000 ചാട്ടവാര്‍ അടിയും 10 വര്‍ഷം തടവും
സ്വന്തം ലേഖകന്‍: ട്വിറ്ററില്‍ ദൈവനിന്ദ, സൗദി യുവാവിന് 2000 ചാട്ടവാര്‍ അടിയും 10 വര്‍ഷം തടവും. ട്വിറ്ററിലിട്ട പോസ്റ്റുകള്‍ക്ക് 28 കാരനായ യുവാവിനാണ് ശിക്ഷ ലഭിച്ചത്. വിചാരണ സമയത്ത് ശിക്ഷയില്‍ ഇളവ് ലഭിക്കുന്നതിന് പശ്ചാത്താപം പ്രകടിപ്പിക്കാന്‍ പോലും യുവാവ് തയ്യാറാകാത്തതാണ് ശിക്ഷ ഇത്ര കഠിനമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഈശ്വരനിന്ദ നടത്തുന്ന 600 ട്വീറ്റുകള്‍ യുവാവ് …
ഗായകന്‍ മൈക്കിള്‍ ജാക്‌സണ്‍ ലേലത്തില്‍ സ്വന്തമാക്കിയ ഓസ്‌കര്‍ കാണാനില്ല
ഗായകന്‍ മൈക്കിള്‍ ജാക്‌സണ്‍ ലേലത്തില്‍ സ്വന്തമാക്കിയ ഓസ്‌കര്‍ കാണാനില്ല
സ്വന്തം ലേഖകന്‍: ഗായകന്‍ മൈക്കിള്‍ ജാക്‌സണ്‍ ലേലത്തില്‍ സ്വന്തമാക്കിയ ഓസ്‌കര്‍ കാണാനില്ല, ലോകം മുഴുവന്‍ ഈ വര്‍ഷത്തെ ഓസ്‌കര്‍ പ്രഖ്യാപനത്തിനായി കാത്തിരിക്കുമ്പോഴാണ് വിഖ്യാത ഗായകന്‍ വില കൊടുത്തു വാങ്ങിയ ഓസ്‌കര്‍ ശില്പം അപ്രത്യക്ഷമായത്. 1940 ലെ മികച്ച ചിത്രത്തിന് ലഭിച്ച പുരസ്‌കാരമാണ് 1999 ല്‍ നടന്ന ലേലത്തില്‍ മൈക്കിള്‍ ജാക്‌സണ്‍ സ്വന്തമാക്കിയത്. 1940 ല്‍ ഗോണ്‍ …
ചൈനീസ് മാസികയുടെ ലോക ശതകോടീശ്വര പട്ടികയില്‍ പത്തു മലയാളികള്‍
ചൈനീസ് മാസികയുടെ ലോക ശതകോടീശ്വര പട്ടികയില്‍ പത്തു മലയാളികള്‍
സ്വന്തം ലേഖകന്‍: ചൈനീസ് മാസികയുടെ ലോക ശതകോടീശ്വര പട്ടികയില്‍ പത്തു മലയാളികള്‍. ചൈനീസ് സാമ്പത്തിക മാസിക ഹുറുണ്‍ ഗ്ലോബലിന്റെ പട്ടികയിലാണ് ലോകത്തെ ശത കോടീശ്വരന്‍മാരുടെ പട്ടികയില്‍ പത്തു മലയാളികള്‍ സ്ഥാനം പിടിച്ചത്. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിയാണ് ഏറ്റവും ധനികനായ മലയാളി. അറുനൂറു കോടി ഡോളര്‍ സമ്പാദ്യവുമായി പട്ടികയില്‍ 228 മതാണ് അദ്ദേഹം. ഇന്ത്യയിലെ …
ബ്രിട്ടന്റെ വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ട്ടണും ഇന്ത്യയിലേക്ക്, സന്ദര്‍ശനം ഏപ്രിലില്‍
ബ്രിട്ടന്റെ വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ട്ടണും ഇന്ത്യയിലേക്ക്, സന്ദര്‍ശനം ഏപ്രിലില്‍
സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ട്ടണും ഇന്ത്യയിലേക്ക്, സന്ദര്‍ശനം ഏപ്രിലില്‍. ഏപ്രില്‍ 10 ന് ഇന്ത്യയില്‍ എത്തുന്ന ഇരുവരും 14 ന് ഭൂട്ടാനും സന്ദര്‍ശിക്കും. ഇന്ത്യയില്‍ താജ് മഹലും അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കുമാണ് രാജ ദമ്പതികള്‍ സന്ദര്‍ശിക്കുന്ന പ്രധാന സ്ഥലങ്ങള്‍ എന്നാണ് സൂചന. ഭൂട്ടാനില്‍ അടുത്തകാലത്ത് പിറന്ന രാജകുമാനെ സന്ദര്‍ശിക്കുന്ന …
സിറിയയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു
സിറിയയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു
സ്വന്തം ലേഖകന്‍: സിറിയയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. ആഭ്യന്തര യുദ്ധത്തിന്റെ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് സിറിയന്‍ ജനത സമാധാനം എന്തെന്നറിയുന്നത്. കരാര്‍ അനുസരിച്ച് ബശ്ശാര്‍ സൈന്യവും റഷ്യന്‍ സൈന്യവും ആക്രമണം അവസാനിപ്പിച്ചു. എങ്കിലും ചെറിയ റോക്കറ്റുകള്‍ ഉപയോഗിച്ചുള്ള ഒറ്റപ്പെട്ട ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2015 സെപ്തംബര്‍ മുതലാണ് റഷ്യ ബശ്ശാര്‍ സര്‍ക്കാരിനു പിന്തുണയുമായി …
പാലക്കാട് ഉത്സവം കൂടാനെത്തിയ ആനയിടഞ്ഞു, വാഹനങ്ങള്‍ തവിടുപൊടിയാക്കി
പാലക്കാട് ഉത്സവം കൂടാനെത്തിയ ആനയിടഞ്ഞു, വാഹനങ്ങള്‍ തവിടുപൊടിയാക്കി
സ്വന്തം ലേഖകന്‍: പാലക്കാട് ഉത്സവം കൂടാനെത്തിയ ആനയിടഞ്ഞു, വാഹനങ്ങള്‍ തവിടുപൊടിയാക്കി. പാലക്കാട് പുലാപ്പറ്റ നാലുശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരം എഴുന്നുള്ളിപ്പിനോട് അനുബന്ധിച്ചാണ് സംഭവം. എഴുന്നുള്ളിപ്പിനിടെ സമീപത്ത് നിന്ന ആനയുടെ ശരീരവുമായി ഉരസിയതോടെയാണ് ദേവീദാസന്‍ എന്ന ആന ഇടഞ്ഞത്. ബൈക്കുകള്‍ തുമ്പിക്കെയില്‍ പൊക്കിയെടുത്ത് ദൂരേയ്ക്ക് എറിഞ്ഞ ആന, വഴിയരുകില്‍ പാര്‍ക്ക് …
നന്നായി പഠിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ചൈനയില്‍ പന്നിയിറച്ചി സ്‌കോളര്‍ഷിപ്പ്
നന്നായി പഠിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ചൈനയില്‍ പന്നിയിറച്ചി സ്‌കോളര്‍ഷിപ്പ്
സ്വന്തം ലേഖകന്‍: നന്നായി പഠിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ചൈനയില്‍ പന്നിയിറച്ചി സ്‌കോളര്‍ഷിപ്പ്. ചൈനയിലെ ഷിജിയാങ് പ്രവിശ്യയിലാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് പന്നിയിറച്ചി സ്‌കോളര്‍ഷിപ്പായി നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ സ്‌കോളര്‍ഷിപ്പ് നല്‍കിപ്പോരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെന്‍ലിങ് സിറ്റിയിലെ ഷിക്യാഓട്ടോ മിഡില്‍ സ്‌കൂളിലാണ് മികച്ച 45 വിദ്യാര്‍ത്ഥികള്‍ക്ക് പന്നിയിറച്ചി സ്‌കോളര്‍ഷിപ്പ് നല്‍കിയത്. പുതിയ അധ്യയന …
ഫേസ്ബുക്കില്‍ ഇനി കരയാനും ചിരിക്കാനും ദേഷ്യപ്പെടാനും സ്‌നേഹിക്കാനും പുതിയ ബട്ടനുകള്‍
ഫേസ്ബുക്കില്‍ ഇനി കരയാനും ചിരിക്കാനും ദേഷ്യപ്പെടാനും സ്‌നേഹിക്കാനും പുതിയ ബട്ടനുകള്‍
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ഇനി കരയാനും ചിരിക്കാനും ദേഷ്യപ്പെടാനും സ്‌നേഹിക്കാനും പുതിയ ബട്ടനുകള്‍. ഫേസ്ബുക് ഉപഭോക്താക്കളെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പുതിയ ബട്ടനുകള്‍ അവതരിപ്പിച്ചത്. ലൈക് ബട്ടന് പുറമെയാണിത്. ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും ആശ്ചര്യം പ്രകടിപ്പിക്കുന്നതിനുമുളള ആറു ചിഹ്നങ്ങളാണ് ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. എന്നാല്‍ ഡിസ്‌ലൈക് ഉള്‍പ്പെടുത്തണമെന്ന ആവശ്യം കമ്പനി അധികൃതര്‍ പരിഗണിച്ചിട്ടില്ല. …