സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കില്ല, തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രതികളെ വിട്ടയക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ജീവപര്യന്തം തടവ് ജീവിതാവസാനം വരെയാണെന്നും കോടതി വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേര്‍ ഈ നിലപാടിനെ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ എന്‍ജിഒ കേന്ദ്രത്തില്‍ വെടിവപ്പ്, 14 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്കേറ്റു. കാലിഫോര്‍ണിയയില്‍ സന്നദ്ധ സംഘടനയുടെ കേന്ദ്രത്തിലേക്ക് ആയുധധാരികളായ മൂന്നു പേര്‍ ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 20 ഓളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ആക്രമികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നത് ഉറപ്പിക്കാനാവില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്‍ലാന്‍ഡ് റീജ്യനല്‍ …
സ്വന്തം ലേഖകന്‍: ഇറാഖിലേക്ക് പ്രത്യേക സേനയെ അയക്കുമെന്ന് യുഎസ്, വിദേശ സൈനികരെ രാജ്യത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഇറാഖ്. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ പ്രത്യേക സേനയെ ഇറാഖിലേക്ക് അയക്കുമെന്ന യുഎസ് പ്രതിരോധ സെക്രട്ടറിയുടെ പ്രസ്താവനയോടാണ് ഇറാഖ് രൂക്ഷമായി പ്രതികരിച്ചത്. സര്‍ക്കാറിന്റെ അനുമതി നേടാതെ ഒരു വിദേശ രാജ്യത്തിന്റെ സൈനികനെയും തങ്ങളുടെ രാജ്യത്ത് കാല്കുത്താന്‍ അനുവദിക്കില്ല. ഇറാഖിന്റെ …
സ്വന്തം ലേഖകന്‍: ഗഗ്‌നം സ്‌റ്റൈല്‍ ഗായകന്റെ പുതിയ ഗാനം ഡാഡി എത്തി, യൂട്യൂബില്‍ ഇതുവരെ കണ്ടത് ഒരു കോടിയിലധികം പേര്‍. ഗഗനം സ്‌റ്റൈല്‍ ഗാനത്തിലൂടെ ലോകപ്രശസ്തനായ ദക്ഷിണ കൊറിയന്‍ പോപ്പ് താരം പിഎസ്വൈയുടെ പുതിയ ആല്‍ബമാണ് ഒരിക്കല്‍ കൂടി ലോകത്തെ ഇളക്കിമറിക്കുന്നത്. പിഎസ്വൈയുടെ പുതിയ ആല്‍ബമായ ഡാഡി ഇതിനോടകം വൈറലായി കഴിഞ്ഞു. പുതിയ ഗാനമായ ഡാഡി …
സ്വന്തം ലേഖകന്‍: മഴയുടെ താണ്ഡവം, ചെന്നൈ മുങ്ങിത്താഴുന്നു, രക്ഷാ പ്രവര്‍ത്തനത്തിന് പട്ടാളമിറങ്ങി. നൂറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ മഴയാണ് ചെന്നൈ നഗരത്തില്‍ ജനജീവിതം അട്ടിമറിച്ചത്. ദിവസങ്ങളായി പെയ്യുന്ന മഴകാരണം നൂറുകണക്കിന് കുട്ടികളാണ് ഭക്ഷണവും വെളിച്ചവുമില്ലാതെ സ്‌കൂളുകളില്‍ കുടുങ്ങി കിടുക്കുന്നത്. മിക്കവാറും കെട്ടിടങ്ങളുടെ ഒന്നാം നിലവരെ വെള്ളം കേറിയിട്ടുണ്ട്. മഴ ശക്തമായതോടെ രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായി …
സ്വന്തം ലേഖകന്‍: വാഗമണില്‍ കന്യാസ്ത്രീയെ കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഗമണ്‍ ഉളുപ്പുണിയിലെ എസ് എച്ച് കോണ്‍വെന്റിലെ സിസ്റ്റര്‍ സ്‌റ്റെല്ല മരിയയെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 35 വയസായിരുന്നു. കോണ്‍വെന്റില്‍ നിന്ന് 20 മീറ്റര്‍ മാത്രം അകലെയാണ് കിണര്‍. കാലത്ത് പ്രാര്‍ഥനയ്ക്കായി സിസ്റ്ററിനെ കാണാതയപ്പോള്‍ നടന്ന തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കിണറ്റിനു …
സ്വന്തം ലേഖകന്‍: ഗ്രീസ് വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 1500 അഭയാര്‍ഥികളെ തുര്‍ക്കി അതിര്‍ത്തിയില്‍ തടഞ്ഞു വച്ചു, സംഘര്‍ഷാവസ്ഥ. അനധികൃതമായി ഗ്രീസ്? വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് 1500 അഭയാര്‍ഥികളെ തുര്‍ക്കി തടഞ്ഞത്. സിറിയ, ഇറാഖ്, അഫ്ഗാനിസ്?താന്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവരില്‍ ഏറെപേരും. അന്താരാഷ്ട്രസംരക്ഷണം ആവശ്യമില്ലാത്ത സിറിയന്‍ കുടിയേറ്റക്കാര്‍ കടല്‍ കടക്കുന്നത് തടയാന്‍ യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും …
സ്വന്തം ലേഖകൻ: കൂടിയാട്ടം നര്‍ത്തകി മാര്‍ഗി സതി അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്ത്. തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു അന്ത്യം. ചെറുതുരുത്തി പുതുശ്ശേരി പുത്തില്ലത്ത് വീട്ടില്‍ അംഗമായ മാര്‍ഗി സതി കൂടിയാട്ടത്തിലും നങ്ങ്യാര്‍കൂത്തിലും കേരളത്തിലെ പ്രമുഖ സാന്നിധ്യമായിരുന്നു. ദീര്‍ഘകാലമായി അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. ആഴ്ചകള്‍ക്കു മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം …
സ്വന്തം ലേഖകന്‍: ചെന്നൈയില്‍ പേമാരിയും വെള്ളപ്പൊക്കവും, താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നു, വിമാനങ്ങള്‍ റദ്ദാക്കി. തമിഴ്‌നാട്ടില്‍ മൂന്നു ദിവസമായി തുടരുന്ന ശക്തമായ മഴ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. റെയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായതിനാല്‍ ചെന്നൈ ഒറ്റപ്പെട്ട നിലയിലാണ്. 31 ട്രെയിനുകള്‍ റദ്ദാക്കി, ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ നാന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ചെന്നൈയിലെ കാഴ്ചബംഗ്ലാവും വെള്ളത്തിനടിയിലായി. ഇതാദ്യമായാണ് …
സ്വന്തം ലേഖകന്‍: മലയാളി സംവിധായകന്‍ ലഡാക്കില്‍ ചിത്രീകരണത്തിനിടെ അതിശൈത്യം മൂലം മരിച്ചു. തൃശൂര്‍ സ്വദേശിയായ യുവ ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യനാണ് ലഡാക്കില്‍ മരിച്ചത്. 33 വയസ്സായിരുന്നു. ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സാജന്റെ മരണം. സിനിമാരംഗത്ത് സാജന്‍ സമയ എന്ന പേരില്‍ സുപരിചിതനായിരുന്നു സാജന്‍. ചിത്രീകരണത്തിനിടെ അതിശൈത്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ സാജനെ ഉടന്‍ തന്നെ …