സ്വന്തം ലേഖകൻ: സൌദിയിലെ പ്രവാസികള്‍ സൌദിയില്‍ നിന്നും വിദേശത്തേക്ക് പോയി തിരിച്ചുവരാനുള്ള അനുമതി പത്രമായ റീ എന്‍ട്രിക്കുള്ള ഫീസ് പ്രവാസികള്‍ തന്നെ വഹിക്കേണ്ടിവരും. അടുത്ത മാര്‍ച്ച് മുതല്‍ ഇതുസംബന്ധമായ ഉത്തരവ് പ്രാബല്യത്തില്‍ വരും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രവാസികള്‍ക്ക്, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് വലിയ ബാധ്യതയായി മാറും. സൌദി അറേബ്യയില്‍ പുതിയ തൊഴില്‍ നിയമ …
സ്വന്തം ലേഖകൻ: യുഎഇയിൽ ആശുപത്രികൾ കേന്ദ്രീകരിച്ചു നടന്ന കൊവിഡ് വാക്സീൻ ക്യാംപെയ്ൻ ജനങ്ങൾക്കിടയിലേക്ക്. വയോധികർക്ക് വീടുകളിലെത്തി വാക്സീൻ നൽകും. ലേബർ ക്യാംപ്, വൻകിട കമ്പനികൾ, ആരാധനാലയങ്ങൾ, സ്കൂൾ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ക്ലിനിക് എത്തി വാക്സീൻ നൽകുന്ന പദ്ധതിക്കു തുടക്കമിട്ടു. 3 മാസത്തിനകം 50% പേർക്കും വാക്സീൻ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്യാംപെയ്ൻ. കഴിഞ്ഞ ദിവസം അബുദാബി …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. ഇതിെൻറ ഭാഗമായി മുഴുവൻ മന്ത്രിമാരുടെയും രാജി പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് സീഫ് പാലസിലെത്തി ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് ആണ് മുഴുവൻ മന്ത്രിമാരുടെയും രാജി പ്രധാനമന്ത്രിക്ക് സമർപ്പിച്ചത്. പാർലമെൻറും സർക്കാറും …
സ്വന്തം ലേഖകൻ: ഒമാന്‍റെ കിരീടാവകാശിയായി സയ്യിദ് തെയാസീൻ ബിൻ ഹൈതം അൽ സഇൗദിനെ നിശ്ചയിച്ചു. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ മൂത്ത മകനാണ് സയ്യിദ് തെയാസീൻ. നിലവിൽ സാംസ്കാരിക, കായിക, യുവജനാകാര്യ വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം. ചൊവ്വാഴ്ച രാത്രിയോടെയാണ് കിരീടാവകാശിയെ നിശ്ചയിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്. സുൽത്താന്റെ മൂത്ത മകനായിരിക്കും അടുത്ത പിന്തുടർച്ചാവകാശിയെന്ന് അറിയിപ്പിൽ …
സ്വന്തം ലേഖകൻ: 1953 ന് ശേഷം ആദ്യമായി യുഎസില്‍ വനിതാ കുറ്റവാളിയുടെ വധശിക്ഷ നടപ്പിലാക്കി. 52 കാരിയായ ലിസ മോണ്ട്‌ഗോമറിയുടെ ശിക്ഷ ബുധനാഴ്ച പുലര്‍ച്ചെ 1.31 ന് ഇന്ത്യാനയിലെ ജയിലില്‍ നടപ്പാക്കിയതായി യുഎസ് നീതിന്യായവകുപ്പ് അറിയിച്ചു. ഇരുപത്തിമൂന്നുകാരിയായ ഗര്‍ഭിണിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് ലിസ മോണ്ട്ഗോമറിയ്ക്ക് വധശിക്ഷ ലഭിച്ചത്. പ്രതിയുടെ …
സ്വന്തം ലേഖകൻ: മാൻ എയർ മസ്കത്തിൽനിന്ന് കൊച്ചിയിലേക്ക് ഒരു സർവിസ് കൂടി തുടങ്ങും. മൊത്തം 25 ഇടങ്ങളിലേക്ക് ജനുവരിയിൽ പുതിയ സർവിസുകൾ തുടങ്ങുമെന്ന് ദേശീയ വിമാനക്കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു. മസ്കത്തിൽനിന്ന് ദോഹയിലേക്കുള്ള പ്രതിവാര വിമാനങ്ങൾ രണ്ടിൽനിന്ന് നാലായി ഉയർത്തും. ദുബൈയിലേക്കുള്ളത് മൂന്നിൽനിന്ന് അഞ്ചായും ലണ്ടനിലേക്കുള്ളത് രണ്ടിൽനിന്ന് മൂന്നായും വർധിപ്പിക്കും. കൊച്ചിക്കു പുറമെ മുംബൈ, കൈറോ, ഡൽഹി, …
സ്വന്തം ലേഖകൻ: 30ലേറെ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കാത്തത് കുവൈത്ത് പ്രവാസികളിൽ ആശങ്ക പടർത്തുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ നിർത്തിവച്ച വിമാന സർവീസ് 34 രാജ്യങ്ങളിൽ നിന്ന് ഇനിയും പുനരാരംഭിച്ചിട്ടില്ല. എന്ന് പുനരാരംഭിക്കുമെന്ന് സൂചനയുമില്ല. ഇന്ത്യയും ഈജിപ്തും ഉൾപ്പെടെ കുവൈത്തിൽ പ്രവാസി സമൂഹം കൂടുതലുള്ള രാജ്യങ്ങളും നിരോധിത പട്ടികയിലുണ്ട്. വിമാന സർവീസ് പുനരാരംഭിക്കാത്തത് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5507 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസര്‍കോട് 58 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: വിദേശത്തു നിന്ന് ഇംഗ്ലണ്ടിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കി. കൊവിഡ് ടെസ്റ്റ് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് എടുക്കേണ്ടതുണ്ട്. ഈ നിബന്ധന പാലിക്കാത്തവരിൽ നിന്ന് 500 ഡോളർ പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു. ബോട്ടുകൾ, വിമാനങ്ങൾ, ട്രെയിനുകൾ എന്നീ മാർഗങ്ങളിലൂടെ ഇംഗ്ലണ്ടിലേക്ക് വരുന്ന യുകെ പൗരന്മാർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പുതിയ നിബന്ധന …
സ്വന്തം ലേഖകൻ: യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിനെതിരെ അമേരിക്കൻ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകളുടെ ഇംപീച്ച്മെൻ്റ് പ്രമേയം. ട്രംപ് അണികളെ ഉപയോഗിച്ച് രാജ്യത്ത് കലാപത്തിന് ശ്രമിച്ചെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. കഴിഞ്ഞ ബുധനാഴ്ച അരങ്ങേറിയ കാപിറ്റോൾ അക്രമത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഭരണകാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, ട്രംപിനെതിരെ വരുന്ന രണ്ടാമത്തെ ഇംപീച്ച്മെൻ്റ് പ്രമേയമാണിത്. ഭരണഘടനാ …