സ്വന്തം ലേഖകൻ: ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക. ഭീകരവാദികള്‍ക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിലൂടെ ആഗോള ഭീകരവാദത്തെ തുടര്‍ച്ചയായി സഹായിച്ചു കൊണ്ടിരിക്കുകയാണ് ക്യൂബയെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഭരണമൊഴിയാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാക്കി വീണ്ടും പ്രഖ്യാപിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടി എന്നത് …
സ്വന്തം ലേഖകൻ: 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുകഴിഞ്ഞ വിദേശികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന് റോയല്‍ ഒമാന്‍ പൊലീസ് നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യവും നിര്‍ത്തലാക്കിയിട്ടുണ്ട്. ആറു മാസം വിദേശത്ത് കഴിഞ്ഞവര്‍ക്ക് ഇനി പുതിയ വീസയില്‍ മാത്രമാണു പ്രവേശനം അനുവദിക്കുക. ജനുവരി ഒന്നു …
സ്വന്തം ലേഖകൻ: വ്യവസായ മേഖലകളിലും ഫ്രീസോണുകളിലും ഈ വർഷം വാടക കൂട്ടില്ലെന്ന് ഉറപ്പ് നൽകി യുഎഇ സർക്കാർ. മലയാളികളുടേത് അടക്കം നൂറുകണക്കിന് ചെറുകിട, ഇടത്തരം കമ്പനികൾക്ക് ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം. സാമ്പത്തിക രംഗം നേരിട്ട വെല്ലുവിളികൾ തരണം ചെയ്യാൻ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ ഒടുവിലത്തേതാണ് ഇത്. സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്കു ആക്കം കൂട്ടാനും ഇത് ഉപകരിക്കും. …
സ്വന്തം ലേഖകൻ: ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്കു ക്വാറന്റീൻ വേണ്ട. അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീൻ പട്ടികയിലാണ് സൌദി, കുവൈത്ത് എന്നിവയ്ക്കു പുറമേ ഖത്തറും ഒമാനും ഇടംപിടിച്ചത്. കോവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളാണ് ഗ്രീൻലിസ്റ്റിൽ ഉള്ളത്. ഇതുൾപ്പെടെ നിലവിൽ 17 രാജ്യക്കാർക്ക് അബുദാബിയിൽ എത്തിയാൽ 10 ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ യാത്രയ്ക്കു …
സ്വന്തം ലേഖകൻ: അടുത്ത മൂന്നു മാസത്തിനുള്ളിൽ ഒമാനിൽ പരമാവധി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ നീക്കം. ഇതിെൻറ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം തുണിയും ചണയും കൊണ്ടുള്ള സഞ്ചികൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശം നൽകുന്നു. മൂന്നു മാസത്തിനുള്ളിൽ പരമാവധി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കണമെന്നാണ് ‘ബിയ’ അധികൃതർ വ്യാപാര സ്ഥാപനങ്ങൾക്ക് നൽകുന്ന നിർദേശം. പ്ലാസ്റ്റിക് നിരോധനം ശക്തമായി നടപ്പാക്കാനാണ് …
സ്വന്തം ലേഖകൻ: പ്രായപൂർത്തിയാകാത്ത 1000 ‘കാമുകിമാരെ’ തടവിൽ പാർപ്പിച്ച ‘കൾട്ട്’ നേതാവിന്1,075 കൊല്ലം തടവ് വിധിച്ച് തുർക്കി കോടതി. ഇയാളുടെ വീട്ടിൽ കണ്ടെത്തിയത് 69,000 ഗർഭനിരോധന ഉറകളാണ്. പെൺകുട്ടികൾ ഉൾപെടെ 1,000 ഓളം പേരെ തടവിൽ പാർപ്പിച്ച് ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കിയതിനാണ് കൾട്ട് നേതാവിന് 1,000 ലേറെ വർഷം തടവ് വിധിച്ചത്. ‘പൂച്ചക്കുട്ടികൾ’ എന്നായിരുന്നു അദ്നാൻ …
സ്വന്തം ലേഖകൻ: കൂടുതൽ തൊഴിലുകളും കൂടുതൽ ശമ്പളവുമായി 2021 ഗൾഫ് പ്രവാസികൾക്ക് ഭാഗ്യ വർഷമെന്ന് സർവേ. സർവേയിൽ പങ്കെടുത്ത ഗൾഫിലെ 82 ശതമാനം കമ്പനികളും കൊവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാൻ തുടങ്ങിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 64 ശതമാനം കമ്പനികളും ഈ വർഷം കൂടുതൽ നിയമനം നടത്താൻ സാധ്യതയുണ്ട്. 47 ശതമാനം പേർക്ക് ശമ്പള വർധനയും …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാകാനൊരുങ്ങി ഇന്ത്യ. വാക്‌സിന്‍ വികസിപ്പിക്കല്‍, നിര്‍മാണം, വിതരണം തുടങ്ങിയ മേഖലകളില്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യക്ക് ആഗോളതലത്തില്‍ നടക്കുന്ന കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനാകും. നിരവധി രാജ്യങ്ങളാണ് ഇതിനോടകം തന്നെ ഇന്ത്യയുടെ വാക്‌സിനുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യഭരണകര്‍ത്താക്കള്‍ നേരിട്ടും കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന …
സ്വന്തം ലേഖകൻ: കത്തോലിക്കാ സഭയിൽ വനിതകൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കി കാനോൻ നിയമം പരിഷ്കരിച്ചു. കുർബാനയ്ക്കിടെ സുവിശേഷം വായിക്കാനും അൾത്താരയിൽ സഹായികളാകാനും ദിവ്യകാരുണ്യം നൽകാനും സ്ത്രീകൾക്ക് ഔദ്യോഗികമായി അനുമതി നൽകി. ഇതു നിലവിൽ പല രാജ്യങ്ങളിലും നടപ്പിലായതാണെങ്കിലും മറ്റുള്ളിടത്തും എതിർപ്പില്ലാതെ നടപ്പാക്കുന്നതിനാണ് മാർപാപ്പ ഇത് ഉൾപ്പെടുത്തി നിയമത്തിൽ മാറ്റം വരുത്തിയത്. എന്നാൽ പുരോഹിതർ അനുഷ്ഠിക്കുന്ന തിരുക്കർമങ്ങൾ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 3110 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നു വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 35,281 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.81. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങൾ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 3322 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും …