സ്വന്തം ലേഖകൻ: കൊവിഡ് മൂലം ഒരു ദിവസം മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയില്‍ ഏക്കാലത്തെയും വലിയ റെക്കോർഡ്. പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ മരിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇന്നലെ ഒരു ദിവസം മരിച്ചതോടെ രാജ്യം കടുത്ത ആശങ്കയിലായി. 2760 പേര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രികള്‍ നിറഞ്ഞതോടെ, മുന്നോട്ടുള്ള ദിവസങ്ങളില്‍ ഇതു സംഭവിക്കുമെന്നത് …
സ്വന്തം ലേഖകൻ: കുടിയേറ്റ വീസകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിക്കുന്ന ബില്ലിന് യുഎസ് സെനറ്റിന്റെ അംഗീകാരം. തൊഴിലടിസ്ഥാനമാക്കി അനുവദിച്ചിരുന്ന കുടിയേറ്റ വീസകള്‍ക്ക് പകരം കുടുംബാടിസ്ഥാനത്തിലായിരിക്കും ഇനി മുതല്‍ വീസ അനുവദിക്കുന്നത്. ഗ്രീന്‍ കാര്‍ഡ് കാത്ത് കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ ബില്‍. എച്ച്-1 ബി തൊഴില്‍ വീസ വഴി യുഎസിലെത്തി കൊല്ലങ്ങളോളം ഗ്രീന്‍ കാര്‍ഡ് …
സ്വന്തം ലേഖകൻ: ഖത്തർ ഉപരോധം അവസാനിപ്പിക്കാനായി ഖത്തറും സൌദിയും ധാരണയാവുന്നതായി റിപ്പോർട്ടുകൾ. മൂന്നുവർഷത്തിലധികമായി തുടരുന്ന ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ് പ്രതിസന്ധിയും അവസാനിപ്പിക്കാനുള്ള പ്രാഥമിക ധാരണകൾക്കടുത്ത് ഇരുരാജ്യങ്ങളും എത്തിയതായി ‘അൽജസീറ’ റിപ്പോർട്ട് ചെയ്തു. യു.എസ് പ്രസിഡൻറിെൻറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നർ കഴിഞ്ഞദിവസം ജി.സി.സി രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ട്രംപ് പ്രസിഡൻറ് സ്ഥാനം ഒഴിയുന്നതിന് മുമ്പുതന്നെ …
സ്വന്തം ലേഖകൻ: കുട്ടികൾക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ. കൊവിഡിന്റെയും പകർച്ചപ്പനിയുടെയും ചില ലക്ഷണങ്ങൾ സമാനമായതിനാൽ നിലവിലെ സാഹചര്യത്തിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് കുട്ടികൾക്ക് എടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണമെന്ന് പ്രാഥമിക പരിചരണ കോർപറേഷൻ ഹെൽത്ത് പ്രൊട്ടക്‌ഷൻ-പ്രിവന്റീവ് ഹെൽത്ത് ഡയറക്ടറേറ്റ് മാനേജർ ഡോ.ഖാലിദ് ഹമീദ് അൽവാദ് ഓർമപ്പെടുത്തി. കുട്ടികളിൽ പകർച്ചപ്പനി പിടിപെടുന്നത് ഗുരുതര …
സ്വന്തം ലേഖകൻ: കുവൈത്തിൽ വാക്സിൻ വിതരണത്തിന് അപ്പോയൻറ്മെൻറ് സംവിധാനം ഏർപ്പെടുത്തും. ഒാൺലൈനായി രജിസ്റ്റർ ചെയ്തവരിൽനിന്ന് മുൻഗണനാടിസ്ഥാനത്തിൽ തീയതി അനുവദിക്കും. ആദ്യ ബാച്ച് കുവൈത്തിലെ ജനസംഖ്യയുടെ അഞ്ചുശതമാനത്തിന് തികയും. രണ്ടാം ബാച്ച് എത്തുന്നതോടെ 20 ശതമാനത്തിന് വാക്സിൻ നൽകാനാവും. ഒരാൾക്ക് രണ്ട് ഡോസ് ആണ് നൽകുക. ആദ്യ ഡോസ് കഴിഞ്ഞ് മൂന്നുമുതൽ നാലുവരെ ആഴ്ച കഴിഞ്ഞാണ് രണ്ടാമത്തെ …
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വീസയിൽ ഖത്തറിലെത്താൻ വഴിയൊരുക്കി കൊച്ചിയിൽ അടക്കമുള്ള ഖത്തർ വീസ സെൻററുകളുടെ (ക്യു.വി.സി) പ്രവർത്തനം ഇന്നലെ മുതൽ പുനരാരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഇതുവരെ പ്രവർത്തനം നിർത്തിവെച്ചതായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യക്കാരുടെ ഖത്തറിലേക്കുള്ള പുതിയ തൊഴിൽ വീസ നടപടികൾ പൂർണമായും അതത് രാജ്യങ്ങളിൽനിന്നുള്ള ക്യു.വി.സികൾ വഴിയാണ് ചെയ്യുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പുതിയ തൊഴിൽ …
സ്വന്തം ലേഖകൻ: കൊവിഡ്-19 വ്യാപനം തടയാൻ മുഖാവരണം ഉപയോഗിക്കുന്നതിനായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പുതിയ മർഗനിർദേശങ്ങൾ പുറത്തിറക്കി. വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളിൽ മുഖാവരണം ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ നിർദേശം. വായു സഞ്ചാരം വളരെ കുറഞ്ഞ എയർ കണ്ടീഷനുള്ള കാറുകളിലും ചെറിയ മുറികളിലും വൈറസിന് വായുവിലൂടെ സഞ്ചരിക്കാനും ആരോഗ്യമുള്ള വ്യക്തികളിൽ അണുബാധയുണ്ടാക്കാനും സാധിക്കും. …
സ്വന്തം ലേഖകൻ: 1972-ല്‍ അപ്പോളോ 17 മിഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനൊരുങ്ങുകയാണ് നാസ. വര്‍ഷങ്ങള്‍ക്ക് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുക, ചന്ദ്രനിലേക്ക് ആദ്യ വനിതയെ അയക്കുക തുടങ്ങിയ സവിശേഷതകള്‍ ഈ പദ്ധതിക്കുണ്ട്. എന്നാല്‍ അത് മാത്രമല്ല, നാസയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശക്തിയേറിയ റോക്കറ്റിലായിരിക്കും ഈ ബഹിരാകാശ സഞ്ചാരികളുടെ യാത്ര എന്ന …
സ്വന്തം ലേഖകൻ: ആധുനികജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് പരിഹാരിക്കാമെന്ന് തെളിയിച്ച പതിനഞ്ചുകാരി ഗീതാഞ്ജലി റാവുവിന് ടൈം മാസികയുടെ ആദ്യ കിഡ് ഓഫ് ദ ഇയര്‍ ബഹുമതി. മലിനജലം ശുദ്ധീകരിക്കാനും സൈബര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനും മയക്കുമരുന്നില്‍ നിന്ന് മോചനം നേടാനും തുടങ്ങി നാം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും ഈ ‘കുട്ടി …
സ്വന്തം ലേഖകൻ: മാർച്ച് 1നു മൂൻപ് വീസാ കാലാവധി കഴിഞ്ഞവർ ഈ മാസം 31നു മുൻപ് യുഎഇ വിടണമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് (ഐസിഎ) അറിയിച്ചു. നിയമലംഘകർക്കു ശിക്ഷ കൂടാതെ രാജ്യം വിടാൻ നൽകിയ ആനുകൂല്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അഭ്യർഥിച്ചു. ജനുവരി ഒന്നു മുതൽ പരിശോധന ശക്തമാക്കും. പിടിക്കപ്പെടുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള …