1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തൊഴില്‍ കരാറുകള്‍ ആറു മാസത്തിനകം ഓണ്‍ലൈനാക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം
തൊഴില്‍ കരാറുകള്‍ ആറു മാസത്തിനകം ഓണ്‍ലൈനാക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദിയില്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ തൊലാളികളും സ്ഥാപനവും തമ്മിലുള്ള കരാര്‍ ആറു മാസത്തിനകം ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് തൊഴില്‍ വകുപ്പ് നിര്‍ദ്ദേശിച്ചു. വിദേശത്തു നിന്നും പുതുതായി എത്തുന്നവരുടെ കരാറുകളും ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കണം. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും തൊഴിലുടമയും തൊഴിലാളിയും …
സൗദിയിലെ കടകളിൽ ഡിസം. 4 ശേഷം ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കനത്ത പിഴ
സൗദിയിലെ കടകളിൽ ഡിസം. 4 ശേഷം ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കനത്ത പിഴ
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കനത്ത് പിഴ ഈടാക്കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. അയ്യായിരം റിയാല്‍ (ഒരു ലക്ഷത്തോളം രൂപ) പിഴ ഈടാക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ നാലിന് ശേഷം ആണ് പരിശോധ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ബില്ലില്‍ കൃത്രിമത്വം കാണിക്കുന്നവര്‍ക്ക് പതിനായിരം റിയാലും (രണ്ട് ലക്ഷത്തേളം …
സൗദിയിൽ ക്വാറികളിലും ക്രഷർ യൂണിറ്റുകളിലും സൗദിവൽക്കരണം; പ്രവാസികളെ ബാധിക്കും
സൗദിയിൽ ക്വാറികളിലും ക്രഷർ യൂണിറ്റുകളിലും സൗദിവൽക്കരണം; പ്രവാസികളെ ബാധിക്കും
സ്വന്തം ലേഖകൻ: സൗദിയിൽ ക്വാറികളിലും ക്രഷർ യൂണിറ്റുകളിലും സ്വദേശി വൽക്കരണം. ഉന്നത തസ്തികകളിൽ 1,400 സൗദി യുവാക്കളെ നിയമിക്കാനാണ് പദ്ധതി. കോളജ് ഓഫ് എക്‌സലൻസുമായും മാനവശേഷി വികസന സമിതിയുമായും, സാമൂഹിക വികസന മന്ത്രാലയവുമായും സഹകരിച്ചാണ് വ്യവസായ, ധാതുവിഭവ മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്. വ്യവസായ, ധാതുവിഭവ മന്ത്രാലയവും നിക്ഷേപകരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും …
ദേശീയ ദിനാഘോഷത്തിൻ്റെ പൊലിമയിൽ ഒമാൻ; പൊതുപരിപാടികള്‍ക്ക് കർശന വിലക്ക്
ദേശീയ ദിനാഘോഷത്തിൻ്റെ പൊലിമയിൽ ഒമാൻ; പൊതുപരിപാടികള്‍ക്ക് കർശന വിലക്ക്
സ്വന്തം ലേഖകൻ: പ്രൗഢമായ ദേശീയദിനാഘോഷത്തില്‍ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നേതൃത്വത്തിന് കീഴില്‍ രാജ്യം ഇന്ന് 51ാം ദേശീയ ദിനാഘോഷത്തിന്റെ പൊലിമയിലാണ്. നാടും നഗരവും സ്വദേശികളും വിദേശികളും ദേശീയദിനം ആഘോഷപൂര്‍വം കൊണ്ടാടുന്നു. കോവിഡ് സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങള്‍. പൊതുപരിപാടികള്‍ക്ക് വിലക്കുണ്ട്. പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകള്‍ കൊണ്ടും പതാക വര്‍ണങ്ങള്‍ …
2030 നകം തൊഴിലവസരങ്ങൾ ഇരട്ടിയാക്കാൻ ഖത്തർ; 60 ലക്ഷം സന്ദർശകരെ സ്വീകരിക്കും
2030 നകം തൊഴിലവസരങ്ങൾ ഇരട്ടിയാക്കാൻ ഖത്തർ; 60 ലക്ഷം സന്ദർശകരെ സ്വീകരിക്കും
സ്വന്തം ലേഖകൻ: 2030നകം ഖത്തറിലേക്ക് എത്തുന്ന രാജ്യാന്തര സന്ദർശകരുടെ എണ്ണം പ്രതിവർഷം 60 ലക്ഷത്തിലധികമായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ടൂറിസം വിഭാഗം. സന്ദർശകരുടെ എണ്ണം വർധിക്കുന്നതിലൂടെ ജിഡിപിയിലേക്ക് യാത്രാ, ടൂറിസം മേഖലയുടെ സംഭാവന 12 ശതമാനമാക്കി ഉയർത്താനും ഈ മേഖലകളിലെ തൊഴിലവസരങ്ങൾ ഇരട്ടിയാക്കുകയുമാണ് ലക്ഷ്യം. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ആരംഭിച്ച പ്രഥമ ഖത്തർ ട്രാവൽ …
ഖത്തറില്‍ അഞ്ച് വയസ് മുതലുള്ള കുട്ടികള്‍ക്ക് ഫൈസർ വാക്‌സിന്‍ വിതരണം ജനുവരിയിൽ
ഖത്തറില്‍ അഞ്ച് വയസ് മുതലുള്ള കുട്ടികള്‍ക്ക് ഫൈസർ വാക്‌സിന്‍ വിതരണം ജനുവരിയിൽ
സ്വന്തം ലേഖകൻ: ഖത്തറില്‍ അഞ്ച് വയസ്സ് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള ഫൈസര്‍ ബയോണ്‍ടെക് വാക്സിന്റെ ആദ്യ ബാച്ച് ജനുവരിയില്‍ എത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ …
ബഹ്‌റൈനിലേക്ക് പോകുന്ന പ്രവാസികൾ ഇനി വിമാനത്താവളത്തില്‍ താമസരേഖ കാണിക്കേണ്ട
ബഹ്‌റൈനിലേക്ക് പോകുന്ന പ്രവാസികൾ ഇനി വിമാനത്താവളത്തില്‍ താമസരേഖ കാണിക്കേണ്ട
സ്വന്തം ലേഖകൻ: പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ അനുസരിച്ച് ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ താമസരേഖ കാണിക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇതു ബാധകമാണ്. വാക്സിൻ സ്വീകരിക്കാത്തവർക്കും ബഹ്റൈനിലെത്തുമ്പോൾ ക്വാറൻ്റീൻ ആവശ്യമില്ലെന്ന അറിയിപ്പിനു പിന്നാലെയാണു യാത്രക്കാർ താമസരേഖയും ഹാജരാക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടനയോ ബഹ്റൈനോ അംഗീകരിച്ച വാക്സിൻ സർട്ടിഫിക്കറ്റുമായി …
കുവൈത്തില്‍ പ്രവാസി തൊഴിലാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നതായി റിപ്പോര്‍ട്ട്
കുവൈത്തില്‍ പ്രവാസി തൊഴിലാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തു മാസത്തിനിടെ 120 പേരാണ് രാജ്യത്ത് സ്വയം ജീവനൊടുക്കിയത്. എന്ത് കൊണ്ടാണ് ആത്മഹത്യ വര്‍ധിക്കുന്നതെന്ന് പഠനം നടത്തുമെന്നു ദേശീയ മനുഷ്യാവകാശ സമിതി അറിയിച്ചു. 2020 ല്‍ 90 ആത്മഹത്യകളാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വര്‍ഷം പത്തുമാസത്തിനുള്ളില്‍ തന്നെ ഇത് …
ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം! കോവിഡ് ശാപം ചൈനയ്ക്ക് ഉപകാരമായത് ഇങ്ങനെ!
ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം! കോവിഡ് ശാപം ചൈനയ്ക്ക് ഉപകാരമായത് ഇങ്ങനെ!
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽ നിന്നാണെങ്കിലും കോവിഡ് കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ രാജ്യം ചൈനയാണ്. യുഎസ് ഉൾപ്പെടെയുള്ള അതിസമ്പന്ന രാജ്യങ്ങളേപ്പോലും കോവിഡ് പ്രതിസന്ധി ഉലച്ചു. സാമ്പത്തിക വളര്‍ച്ചാ മുരടിപ്പിലായിരുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് പലതിനും അടിപതറി. ഏറ്റവും വേഗത്തിൽ വളര്‍ന്നു കൊണ്ടിരുന്ന സമ്പദ് വ്യവസ്ഥകൾ പലതും പിന്നോട്ട് പോയി. അപ്പോഴും വളര്‍ച്ച തുടര്‍ന്ന് ചൈന. …
രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് കൂട്ടാനുള്ള നീക്കവുമായി കേരളം
രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് കൂട്ടാനുള്ള നീക്കവുമായി കേരളം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് കൂട്ടിയേക്കും. വൈകിട്ട് ആറ് മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്തെ ഉപയോഗത്തിന് ഉയർന്ന നിരക്ക് ഏർപ്പെടുത്താനാണ് ആലോചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തെ വൈദ്യുതി നിരക്ക് നിശ്ചയിക്കാനാണ് റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശം. 2019 ജൂലൈയിലാണ് ഇതിന് …