1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിലെ കടകളിൽ ഡിസംബർ നാലു മുതൽ നൽകുന്ന ബില്ലുകളിൽ ക്യുആർ കോഡും നിർബന്ധം
സൗദിയിലെ കടകളിൽ ഡിസംബർ നാലു മുതൽ നൽകുന്ന ബില്ലുകളിൽ ക്യുആർ കോഡും നിർബന്ധം
സ്വന്തം ലേഖകൻ: സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഡിസംബർ നാലു മുതൽ ക്യു.ആർ കോഡുള്ള ബില്ലുകൾ നിർബന്ധമെന്ന് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് ഇനി മുന്നറിയിപ്പുണ്ടാകില്ലെന്നും അതോറിറ്റി അറിയിച്ചു. നികുതി വെട്ടിപ്പ് തടയാനും ഇടപാടുകൾ സുതാര്യമാക്കാനുമാണ് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ നീക്കം. ഇതിന്റെ ഭാഗമായി ഡിസംബർ നാലു …
ബഹ്റൈനിൽ ജോലികൾ സ്വദേശികൾക്ക് മാത്രം നൽകുന്ന കരട്​ ബിൽ പാർലമെൻറ്​ പാസാക്കി
ബഹ്റൈനിൽ ജോലികൾ സ്വദേശികൾക്ക് മാത്രം നൽകുന്ന കരട്​ ബിൽ പാർലമെൻറ്​ പാസാക്കി
സ്വന്തം ലേഖകൻ: ജോലികള്‍ ബഹ്റൈനികള്‍ക്ക് മാത്രം നല്‍ക്കുന്ന പുതിയ നിയമത്തിന് ബഹ്റൈന്‍ പാർലമെൻറ് കരട് ബിൽ പാസാക്കി. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലും, സര്‍ക്കാറിന് 50 ശതമാനത്തിലധികം വിഹിതമുള്ള സ്ഥാപനങ്ങളിലും ആണ് ജോലികൾ ബഹ്റൈനികൾക്ക് മാത്രമാക്കാൻ വ്യവസ്ഥ ചെയ്യുന്നത്. ഇതു സംബന്ധിച്ച കരട് ബിൽ പാർലമെൻറ് പാസാക്കി. സർക്കാർ ആറു മാസത്തിനുള്ളിൽ ഇതു സംബന്ധിച്ച് പഠനം നടത്തണം. …
കുവൈത്തിൽ സമൂഹ മാധ്യമ ങ്ങൾ വഴി വി​സ ക​ച്ച​വ​ടം വീ​ണ്ടും സ​ജീ​വം; കർശന പരിശോധന യുമായി മാ​ന​ശേ​ഷി ​വ​കു​പ്പ്
കുവൈത്തിൽ സമൂഹ മാധ്യമ ങ്ങൾ വഴി വി​സ ക​ച്ച​വ​ടം വീ​ണ്ടും സ​ജീ​വം; കർശന പരിശോധന യുമായി മാ​ന​ശേ​ഷി ​വ​കു​പ്പ്
സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ട് വിസ അനുവദിച്ചുതുടങ്ങിയതോടെ വിസ കച്ചവടക്കാരും തലപൊക്കി തുടങ്ങി. കൊവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് വിസ കുവൈത്ത് നിര്‍ത്തലാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറവാണ്. രാജ്യത്ത് നടപ്പിലാക്കിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പലതും കുവൈത്ത് എടുത്ത് മാറ്റിയിട്ടുണ്ട്. വിസ നല്‍കാന്‍ തുടങ്ങിയതോടെ സമൂഹ മാധ്യമങ്ങളിൽ …
കുവൈത്തിൽ നിന്ന് ഏറ്റവും കൂടുതൽ പണം ഒഴുകുന്നത് ഇന്ത്യയിലേക്ക്; നികുതി തിരിച്ചടിയാകും
കുവൈത്തിൽ നിന്ന് ഏറ്റവും കൂടുതൽ പണം ഒഴുകുന്നത് ഇന്ത്യയിലേക്ക്; നികുതി തിരിച്ചടിയാകും
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം കുവൈത്തിൽ നിന്നു വിദേശികളുടെ പണമിടപാട് കൂടുതലും ഇന്ത്യയിലേക്കായിരുന്നെന്ന് സാമ്പത്തിക വിഭാഗത്തിന്റെ സ്ഥിതിവിവര കണക്ക്. ഇടപാടിന്റെ 29.5% ഇന്ത്യയിലേക്കായിരുന്നു. ഈജിപ്തിലേക്ക് 24.2%, ബംഗ്ലാദേശ് 9%, ഫിലിപ്പീൻസ് 4.9%, പാക്കിസ്ഥാൻ (4.3%), ശ്രീലങ്ക (2.19), ജോർദാൻ (1.9), നേപ്പാൾ (1.2), ലബനൻ (0.8) എന്നിങ്ങനെയാണ് കണക്ക്. അതേസമയം വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തുന്നത് …
ചായക്കട നടത്തി ലോക സഞ്ചാരിയായ വിജയൻ അന്തരിച്ചു; സഹയാത്രിക മോഹന ഇനി തനിച്ച്
ചായക്കട നടത്തി ലോക സഞ്ചാരിയായ വിജയൻ അന്തരിച്ചു; സഹയാത്രിക മോഹന ഇനി തനിച്ച്
സ്വന്തം ലേഖകൻ: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ മോഹനയ്ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ സഞ്ചരിച്ചത്. 16 വർഷം കൊണ്ടായിരുന്നു യാത്ര. 2007 ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യന്‍ സന്ദര്‍ശനത്തിന് …
“മാപ്പ്, മാപ്പേയ്!“ വിവാദ കാർഷി ക നിയമങ്ങള്‍ റദ്ദാക്കുമെന്ന്‌ പ്രധാനമന്ത്രി മോദി; കർഷക സമരം വഴിത്തിരിവിൽ
“മാപ്പ്, മാപ്പേയ്!“ വിവാദ കാർഷി ക നിയമങ്ങള്‍ റദ്ദാക്കുമെന്ന്‌ പ്രധാനമന്ത്രി മോദി; കർഷക സമരം വഴിത്തിരിവിൽ
സ്വന്തം ലേഖകൻ: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്‌. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. കര്‍ഷര്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ നിയമം നടപ്പിലാക്കി ഒരുവര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം വരുന്നത്. നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് …
യുകെയിൽ കോവിഡ് കേസുകൾ കുതിച്ചുയരുമെന്ന് WHO മുന്നറിയിപ്പ്; കോവിഡ് പാസ്പോര്‍ട്ട് കര്‍ശനമാക്കുന്നു
യുകെയിൽ കോവിഡ് കേസുകൾ കുതിച്ചുയരുമെന്ന് WHO മുന്നറിയിപ്പ്; കോവിഡ് പാസ്പോര്‍ട്ട് കര്‍ശനമാക്കുന്നു
സ്വന്തം ലേഖകൻ: യൂറോപ്പിൽ കൊറോണ വൈറസ് മൂലമുണ്ടായ മരണങ്ങളിൽ അഞ്ച് ശതമാനം വർദ്ധന ഉണ്ടായതായി ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ കൊറോണ മരണനിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തിയ ഏകപ്രദേശമാണ് യൂറോപ്പ്. ലോകത്ത് ആകെ രേഖപ്പെടുത്തുന്ന കേസുകളുടെ എണ്ണത്തിൽ 6 ശതമാനം വർദ്ധന ഉണ്ടായതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ മേഖലകളിലാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ …
ഡാലസിൽ കവർച്ചാ ശ്രമത്തിനിടെ കോഴഞ്ചേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം; ഞെട്ടലിൽ മലയാളി സമൂഹം
ഡാലസിൽ കവർച്ചാ ശ്രമത്തിനിടെ കോഴഞ്ചേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം; ഞെട്ടലിൽ മലയാളി സമൂഹം
സ്വന്തം ലേഖകൻ: ഡാലസിൽ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോർ ഉടമയായ മലയാളി മരിച്ചു. ഡാലസ് കൗണ്ടി െമസ്കിറ്റ് സിറ്റിയിലെ ഗലോവയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിവന്ന പത്തനംതിട്ട കോഴഞ്ചേരി ചരുവിൽ സാജൻ മാത്യൂസ് (സജി – 56) ആണ് കൊല്ലപ്പെട്ടത്. അക്രമിയെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. ഡാലസ് കൗണ്ടിയിൽ മെസ്കിറ്റ് സിറ്റിയിലാണ് സാജന്റെ …
അടുത്ത വർഷം മുതൽ യുഎഇയിൽ ഓൺലൈൻ ക്ലാസുകളില്ല; ജനുവരി മുതൽ നേരിട്ടുള്ള ക്ലാസ്സുകള്‍ മാത്രം
അടുത്ത വർഷം മുതൽ യുഎഇയിൽ ഓൺലൈൻ ക്ലാസുകളില്ല; ജനുവരി മുതൽ നേരിട്ടുള്ള ക്ലാസ്സുകള്‍ മാത്രം
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ യുഎഇയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിട്ടുള്ള ക്ലാസ്സുകള്‍ പൂര്‍ണ തോതില്‍ പുനരാരംഭിക്കും. അക്കാദമിക വര്‍ഷത്തെ രണ്ടാം സെമസ്റ്റര്‍ തുടങ്ങുന്ന ജനുവരി മുതലാണ് ക്ലാസ്സുകള്‍ പൂര്‍ണമായും ഓഫ് ലൈനാക്കുകയെന്ന് നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. ഇതോടെ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ …
യുഎഇ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മിനിമം വേതനം നടപ്പിലാക്കുന്നു; പ്രവാസികൾക്ക് ഗുണകരം
യുഎഇ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മിനിമം വേതനം നടപ്പിലാക്കുന്നു; പ്രവാസികൾക്ക് ഗുണകരം
സ്വന്തം ലേഖകൻ: യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മിനിമം വേതനം നടപ്പിലാക്കാനൊരുങ്ങി അധികൃതര്‍. പുതുതായി നിലവില്‍ വന്ന തൊഴില്‍ നിയമത്തിലാണ് ചരിത്രത്തിലാദ്യമായി തൊഴിലാളികള്‍ക്കുള്ള ചുരുങ്ങിയ വേതനം നിശ്ചയിച്ചത്. എന്നാല്‍ ചുരുങ്ങിയ വേതനം എത്രയായിരിക്കണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. അടുത്ത വര്‍ഷം ഫെബ്രുവരി രണ്ടു മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. മനുഷ്യവിഭവ മന്ത്രാലയം …