സ്വന്തം ലേഖകൻ: ഒന്നര മണിക്കൂർ നേരത്തെ ഭരണമാറ്റം.. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഔദ്യോഗിക ചുമതലയിൽ നിന്ന് മാറിനിന്നത് കേവലം ഒന്നരമണിക്കൂർ മാത്രം.. എന്നാൽ പ്രതിരോധ രംഗത്തെ അത്ഭുതപ്പെടുത്തുന്ന അതിസൂക്ഷ്മമായ നീക്കങ്ങളാണ് ആ ഒന്നരമണിക്കൂറിൽ നടന്നത്. അന്നേരം അമേരിക്കയിലുണ്ടായ കൗതുകങ്ങൾ അത്യധികം ആകാംഷയോടെ ലോകം നിരീക്ഷിച്ചു. ഒരു രാജ്യത്തിന്റെ രാഷ്‌ട്രത്തലവൻ വൈദ്യപരിശോധനയ്‌ക്കായി ഔദ്യോഗിക വസതി വിട്ടതോടെ …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയും വാക്സിൻ നിർബന്ധമാക്കുന്നതിനെതിരെയും ഓസ്ട്രയയിൽ വൻ പ്രതിഷേധം. ശനിയാഴ്ചയാണ് വിയന്നയിൽ പ്രതിഷേധക്കാർ അണിനിരന്നത്. പുതിയ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഓസ്ട്രിയൻ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ വാക്സിൻ നിർബന്ധമാക്കുമെന്നും അറിയിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്. വിസിലടിച്ചും ഹോണുകൾ മുഴക്കിയും പ്രതിഷേധക്കാർ ഹോഫ്ബർഗിലെ ഹീറോ സ്വകയറിൽ അണിനിരന്നു. ഇതിന് പുറമേ നഗരത്തിന്‍റെ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ വീണ്ടും കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കോവിഡ് കേസുകളില്‍ ഭയാനകമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പല ദിവസങ്ങളിലും ഒരു ലക്ഷത്തിന് മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി പ്രതിദിന രോഗബാധിതരുടെ എണ്ണം 95,000 ആണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 50% വര്‍ധന രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ചൈനയുടെ മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡനാരോപണമുന്നയിച്ചതിനു പിന്നാലെ കാണാതായ ടെന്നിസ് താരത്തെക്കുറിച്ച് വ്യക്തമായ തെളിവുകൾ പുറത്തുവിടണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. ടെന്നിസ് താരം പെങ് ഷുവായിയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. ‘പെങ് ഷുവായി എവിടെ?’ (#WhereIsPengShuai) എന്ന ഹാഷ്ടാഗിൽ താരത്തെ കണ്ടെത്തുന്നതിനായുള്ള ക്യാംപെയിൻ ശക്തമാകുന്നതിനിടെയാണ് ബ്രിട്ടന്റെ ഇടപെടൽ. പെങ് ഷുവായി …
സ്വന്തം ലേഖകൻ: ചൂണ്ടയിട്ടു നെയ്മീൻ പിടിച്ച് ലക്ഷങ്ങളുടെ സമ്മാനം നേടാൻ അവസരമൊരുക്കുന്നു. അബുദാബി കിങ്ഫിഷ് ചാംപ്യൻഷിപ്പിലൂടെ മൊത്തം 20 ലക്ഷം ദിർഹമാണു (4 കോടിയിലേറെ രൂപ) സമ്മാനത്തുക. വിവിധ മത്സര വിഭാഗങ്ങളിൽ ജേതാക്കളായ 60 പേർക്കു സമ്മാനത്തുക വീതിച്ചു നൽകും. യുഎഇ ദേശീയ ദിനമായ ഡിസംബർ രണ്ടിനു ആരംഭിക്കുന്ന ചാംപ്യൻഷിപ്പിൽ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും പങ്കെടുക്കാം. …
സ്വന്തം ലേഖകൻ: തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരംക്ഷണം നല്‍കുന്ന രീതിയില്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് യുഎഇ ഭരണകൂടം. കഴിഞ്ഞ ദിവസം യുഎഇ പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമം പ്രവാസികള്‍ ഉള്‍പ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ്. തൊഴില്‍ നിയമങ്ങള്‍ അന്താരാശഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നവീകരിക്കുന്നതിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള …
സ്വന്തം ലേഖകൻ: അതിവേഗ വാഹനമായ ഹൈപ്പർലൂപ്പിൽ 2030ഓടെ യാത്ര സാധ്യമാക്കാനൊരുങ്ങി യുഎഇ. യാത്രക്കാരെ കയറ്റിയുള്ള 500 മീറ്റർ പരീക്ഷണയോട്ടം യുഎസിലെ ലാസ് വെഗസിൽ വിജയകരമായി പൂർത്തിയാക്കിയതോടെ പദ്ധതി യാഥാർഥ്യത്തിലേക്കുള്ള വേഗം കൂടി. ഹൈപ്പർലൂപ് ചീഫ് ടെക്നോളജി ഓഫിസർ ജോഷ് ഗീഗൽ, പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറ ലൂച്ചിയൻ എന്നിവരായിരുന്നു ആദ്യ യാത്രക്കാർ. ലോസ് ഏഞ്ചൽസിലെ ഹൈപ്പർലൂപ് …
സ്വന്തം ലേഖകൻ: സൗദിയിലെ അല്‍ഉല എയര്‍പോര്‍ട്ടില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് തുടക്കമായി. ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസിന്റേതായിരുന്നു ആദ്യ സർവീസ്. ദുബൈയിൽ നിന്നായിരുന്നു ആദ്യ സർവീസ്. കൂടുതൽ സർവീസുകൾ സജീവമാകും അല്‍ഉല പ്രിന്‍സ് അബ്ദുല്‍മജീദ് എയര്‍പോര്‍ട്ടിൽ ആഭ്യന്തര സർവീസുകള്‍ മാത്രമായിരുന്നു. അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാന്‍ മാസങ്ങള്‍ക്കു മുമ്പ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി …
സ്വന്തം ലേഖകൻ: ഖത്തറിലെ ഒരു സ്‌കൂളില്‍ ചില വിദ്യാര്‍ഥിനികള്‍ക്ക് മയക്കു ഗുളികകള്‍ നല്‍കിയെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഒരു രക്ഷിതാവാണ് ആരോപണം ഉന്നയിച്ചത്. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. സ്വകാര്യ സ്‌കൂളിലെ ഏതാനും പെണ്‍കുട്ടികള്‍ക്ക് മയക്കു ഗുളിക നല്‍കിയതായി ഒരു മാതാവാണ് സാമൂഹ്യ മാധ്യമത്തിലൂടെ പരാതി ഉന്നയിച്ചത്. നവാരിഎച്ച് എന്ന …
സ്വന്തം ലേഖകൻ: ആളുകള്‍ വലിച്ചുതള്ളുന്ന സിഗരറ്റ് കുറ്റികളില്‍നിന്നു മാസം ലക്ഷങ്ങളും കോടികളുമാണ് നോയിഡ സ്വദേശികളായ നമാന്‍ ഗുപ്തയും വിപുല്‍ ഗുപ്തയും ഉണ്ടാക്കുന്നത്. സിഗരറ്റ് കുറ്റികള്‍ ചുറ്റുപാടുകളെ വൃത്തിഹീനമാക്കുന്നതിനൊപ്പം പരിസ്ഥിതിയെ മലിനപ്പെടുത്തുക കൂടിയാണു ചെയ്യുന്നത്. ഉപയോഗിച്ചു തള്ളുന്ന ഒരു സിഗരറ്റ് കുറ്റി മണ്ണില്‍ അലഞ്ഞുതീരാന്‍ 10 വര്‍ഷമെങ്കിലും എടുക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുറ്റികളുടെ ഈ സവിശേഷതയാണ് സഹോരങ്ങളെ …