സ്വന്തം ലേഖകൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീന് 50 ശതമാനം ഫലപ്രാപ്തിയേ ഉള്ളൂവെന്ന് രാജ്യാന്തര പ്രസിദ്ധീകരണമായ ലാൻസെറ്റിന്റെ പഠന റിപ്പോർട്ട്. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും, രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്ര വ്യാപനവുമാകാം വാക്സീന്റെ ഫലപ്രാപ്തി കുറയാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം ആദ്യം പുറത്തുവിട്ട ലാൻസെറ്റിന്റെ ഇടക്കാല റിപ്പോർട്ടിൽ …
സ്വന്തം ലേഖകൻ: സംസ്ഥാന സർക്കാരിന്‍റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെ ഇ ശ്രീധരൻ. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതി വലിയ വിഡ്ഢിത്തമാണെന്നാണ് മെട്രോമാന്‍റെ പരാമര്‍ശം. പദ്ധതി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്നും സില്‍വര്‍ ലൈനിന്‍റെ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് കെ റെയിൽ നിർമാണം നടന്നാൽ കേരളത്തെ വിഭജിക്കുന്ന ‘ചൈനാ മതിൽ’ രൂപപ്പെടുമെന്നും ശ്രീധരന്‍ പറഞ്ഞു. “പാതയുടെ അലൈൻമെന്റ് ശരിയല്ല. …
സ്വന്തം ലേഖകൻ: കാലാവസ്ഥാ മാറ്റത്തിൻ്റെ ചൂടറിഞ്ഞ് യുകെയും. കടുപ്പമേറിയ ഇത്തവണത്തെ വിന്ററില്‍ ദുരിതം കൂട്ടാന്‍ മഴയും വില്ലനായെത്തും. അടുത്ത മൂന്ന് മാസം ശരാശരിക്ക് മുകളില്‍ മഴ പ്രതീക്ഷിക്കാമെന്നും 1.5 മില്ല്യണ്‍ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ കുടുംബങ്ങളോട് തണുപ്പ് കാലത്ത് വെള്ളപ്പൊക്കം നേരിടാന്‍ തയ്യാറായിരിക്കാനും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു. അടുത്ത …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം യൂറോപ്പിൽ വീണ്ടും ശക്തമാകുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരാഴ്ചയ്‌ക്കിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച് ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. 20 ലക്ഷത്തോളം കേസുകൾ അടുത്തിടെ റിപ്പോർട്ട് ചെയ്തതായാണ് വിവരം. 27,000 ത്തോളം പേർ മരിച്ചു. …
സ്വന്തം ലേഖകൻ: യുഎഇയിൽ അധ്യാപക നിയമനം വീണ്ടും സജീവാകുന്നു. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകളിലേക്ക് നിലവിൽ 400ൽ അധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ തൊഴിൽ സൈറ്റുകളിലൊന്നായ ടെസ് വെബ്സൈറ്റിലാണ് ഒഴിവുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജനുവരി മുതൽ ജോലിക്ക് കയറേണ്ടവയും പുതിയ വിദ്യാഭ്യാസ വർഷം ആരംഭിക്കുന്ന ഏപ്രിൽ (ഇന്ത്യൻ സിലബസ്), സെപ്റ്റംബർ …
സ്വന്തം ലേഖകൻ: യുഎഇയിൽ തൊഴിൽ പരിശീലന കാലത്തും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കു ജോലി മാറാമെന്ന് അധികൃതർ. പുതിയ ഫെഡറൽ തൊഴിൽ നിയമത്തിലാണ് വീസ മാറ്റം ഉദാരമാക്കിയത്. തൊഴിൽപരമായ സൗകര്യത്തിനും മാനുഷികതയ്ക്കും പ്രാധാന്യം നൽകി 17 ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതാണു പുതിയ നിയമം. ഒരാൾ ജോലിയിൽ പ്രവേശിച്ച അന്നു മുതൽ ആറു മാസം വരെ തൊഴിൽ പരിശീലന കാലമാണ്. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പകര്‍ച്ചപ്പനിയുടെ വ്യാപനം ഇനിയും കൂടുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ സ്വദേശികളോടും വിദേശികളോടും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഇതിനകം അമ്പത് ലക്ഷത്തിലേറെ പേര്‍ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ടെന്നും മറ്റുള്ളവരും കൂടി ഇതിനായി മുന്നോട്ടുവരണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: ഒമാനിലെ ബാത്തിന മേഖലയിൽ ഷഹീൻ ചുഴലിക്കാറ്റിലും പേമാരിയിലും പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് എംബസി നൽകിയ ഫോറം പൂരിപ്പിച്ചു നൽകി തുടങ്ങി. ഇന്ത്യൻ എംബസിയിൽ നടന്ന ഓപ്പൺ ഹൗസിൽ ഖാബൂറയിലെ സാമൂഹ്യ പ്രവർത്തകർ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിന്നു. ഇതേ തുടർന്നാണ് ഇന്ത്യൻ എംബസി ഫോം നൽകിയത്. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻ തുടങ്ങി …
സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് ദോഹയിലെത്തി. ഇരു രാജ്യങ്ങളും അവിടങ്ങളിലെ ജനങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം കൂടുതല്‍ ശക്തമാവാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് ഇരു ഭരണാധികാരികളും പ്രതീക്ഷ പ്രകടിപ്പിച്ചു. ഖത്തര്‍ അമീറും ഒമാന്‍ സുല്‍ത്താനും നടത്തിയ കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളിലായി ആറ് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചതായി …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം വീണ്ടും ഉയരുന്നു. കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഉയര്‍ന്നതായി സാമൂഹിക പ്രവർത്തകർ പറയുന്നു. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം പരിശോധിക്കുമ്പോള്‍ മലയാളികള്‍ …