1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2021

സ്വന്തം ലേഖകൻ: ഒമാനിലെ ബാത്തിന മേഖലയിൽ ഷഹീൻ ചുഴലിക്കാറ്റിലും പേമാരിയിലും പാസ്പോർട്ട്‌ നഷ്ടപ്പെട്ടവർക്ക് എംബസി നൽകിയ ഫോറം പൂരിപ്പിച്ചു നൽകി തുടങ്ങി. ഇന്ത്യൻ എംബസിയിൽ നടന്ന ഓപ്പൺ ഹൗസിൽ ഖാബൂറയിലെ സാമൂഹ്യ പ്രവർത്തകർ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിന്നു.

ഇതേ തുടർന്നാണ് ഇന്ത്യൻ എംബസി ഫോം നൽകിയത്. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻ തുടങ്ങി വിവിധ രാജ്യക്കാരുടെ പാസ്പോർട്ടുകളാണ് ദുരന്ത മേഖലയിൽനിന്ന് നഷ്ടപ്പെട്ടുപോയത്. ഇതിൽ ഇന്ത്യക്കാരുടെ പാസ്പോർട്ടിന്മേലുള്ള നടപടിയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

ഫോം പൂരിപ്പിച്ചു നൽകിയാൽ ഡൽഹി മന്ത്രാലയത്തിലേക്ക് അയച്ചുകൊടുക്കും. അവിടുന്ന വരുന്ന നിർദ്ദേശനുസരണം പാസ്പോർട്ടുകൾ പുതുക്കി നൽകാം എന്നാണ് അംബാസഡർ അറിയിച്ചത്. ഫോം പൂരിപ്പിച്ചു നൽകിയവരെ മാത്രമേ ശഹീൻ ദുരന്തത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവരുടെ പരിധിയിൽ ഉൾപ്പെടുത്തുകയുള്ളുവെന്ന് എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.