1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലഹരി മാഫിയകളുടെ കുടിപ്പക; മെക്സിക്കോയിൽ ഒൻപത് പേരെ കൊന്ന് പാലത്തിൽ കെട്ടിത്തൂക്കി
ലഹരി മാഫിയകളുടെ കുടിപ്പക; മെക്സിക്കോയിൽ ഒൻപത് പേരെ കൊന്ന് പാലത്തിൽ കെട്ടിത്തൂക്കി
സ്വന്തം ലേഖകൻ: മെക്‌സിക്കോയിൽ പാലത്തിൽ ഒൻപത് പേരെ കെട്ടിത്തൂക്കി. മെക്‌സിക്കോയിലെ പ്രധാന മയക്കുമരുന്ന് കടത്ത് കേന്ദ്രമായ സകാറ്റെകാസിൽ മേൽപ്പാലത്തിലാണ് ഒൻപത് പേരെ കെട്ടിത്തൂക്കിയത്. മറ്റൊരു മൃതദേഹം നടപ്പാതയിലും കണ്ടെത്തി. ലഹരി മാഫിയാ സംഘങ്ങളുടെ അതിർത്തി തർക്കമാണ് 10 പേരുടെ കൊലപാതകത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്.മെക്സിക്കോ സിറ്റിക്ക് വടക്ക് 550 കിലോമീറ്റർ അകലെയുള്ള സിയുഡാഡ് കുവോഹ്ടെമോക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. …
“സിനിമയും നാടകവും മറന്നേക്കൂ!“ അഫ്ഗാൻ സ്ത്രീകൾക്ക് പുതിയ വിലക്കുമായി താലിബാൻ
“സിനിമയും നാടകവും മറന്നേക്കൂ!“ അഫ്ഗാൻ സ്ത്രീകൾക്ക് പുതിയ വിലക്കുമായി താലിബാൻ
സ്വന്തം ലേഖകൻ: സ്ത്രീ കഥാപാത്രങ്ങള്‍ ഉള്‍പ്പെട്ട ടി.വി പരിപാടികളുടെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ടെലിവിഷന്‍ ചാനലുകളോട് നിര്‍ദ്ദേശിച്ച് അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം. ടി.വി ചാനലുകളിലെ വനിതാ അവതാരകര്‍ ഹിജാബ് ധരിച്ച് സ്‌ക്രീനിലെത്തണം. ഞായറാഴ്ചയാണ് ഈ നിര്‍ദ്ദേശങ്ങള്‍ താലിബാന്‍ പുറപ്പെടുവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പുതിയ നിര്‍ദ്ദേശപ്രകാരം സിനിമകളിലോ നാടകങ്ങളിലോ സ്ത്രീകള്‍ അഭിനയിക്കാന്‍ പാടില്ല. നെഞ്ച് മുതല്‍ കാല്‍മുട്ടുവരെ വസ്ത്രം …
യുഎസിലെ വിസ്‌കോസിൻ ക്രിസ്മസ് പരേഡിലേക്ക് SUV; മരണം അഞ്ചായി; നിരവധി പേർക്ക് പരുക്ക്
യുഎസിലെ വിസ്‌കോസിൻ ക്രിസ്മസ് പരേഡിലേക്ക് SUV; മരണം അഞ്ചായി; നിരവധി പേർക്ക് പരുക്ക്
സ്വന്തം ലേഖകൻ: യുഎസിലെ പ്രസിദ്ധമായ വിസ്‌കോസിൻ ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി മരിച്ചവരുടെ എണ്ണം അഞ്ചായി. 20 ലേറെപേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരിൽ 12 പേർ കുട്ടികളാണ്. വാദ്യഘോഷ ങ്ങളോടെ കുട്ടികളടക്കം നിരവധി പേർ പൊതുവീഥിയിലൂടെ നടത്താറുള്ള ആഘോഷ ത്തിലേക്കാണ് എസ്.യു.വി ഇടിച്ചുകയറിയത്. വിസ്‌കോസിനിലെ വോകേഷാ നഗരത്തിലാണ് ക്രിസ്തുമസ് പരേഡിനുള്ളിലേക്ക് വാഹനം അതിവേഗം പാഞ്ഞുകയറിയത്. പരിക്കേറ്റവരുടെ നിലയെ …
യുഎഇയിൽ ബാങ്ക് ഗാരന്റി തുകയ്ക്കായി തദ്ബീർ കൈവിട്ടാൽ കോടതിയെ സമീപിക്കാം
യുഎഇയിൽ ബാങ്ക് ഗാരന്റി തുകയ്ക്കായി തദ്ബീർ  കൈവിട്ടാൽ കോടതിയെ സമീപിക്കാം
സ്വന്തം ലേഖകൻ: വീസ റദ്ദാക്കിയ ഗാർഹിക തൊഴിലാളികളുടെ പേരിലുള്ള ബാങ്ക് ഗാരന്റി തുക വീണ്ടെടുക്കാൻ റിക്രൂട്ടിങ്, പരിശീലന വിഭാഗമായ തദ്ബീർ സഹകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാകും. തുക വീണ്ടെടുക്കുന്നതിൽ തദ്ബീർ വിമുഖത കാട്ടുകയും കാലതാമസം വരുത്തുകയും ചെയ്തുവെന്ന പരാതിയെ തുടർന്നാണ് വിശദീകരണം. തൊഴിൽ കരാർ അവസാനിപ്പിച്ച …
യുഎഇയിൽ മാജിക് പെന്‍ തട്ടിപ്പ് വ്യാപകം; മറ്റൊരാള്‍ എഴുതിയ ചെക്കില്‍ ഒപ്പിടരുതെന്ന് ദുബായ് പോലീസ്
യുഎഇയിൽ മാജിക് പെന്‍ തട്ടിപ്പ് വ്യാപകം; മറ്റൊരാള്‍ എഴുതിയ ചെക്കില്‍ ഒപ്പിടരുതെന്ന് ദുബായ് പോലീസ്
സ്വന്തം ലേഖകൻ: രാജ്യത്ത് ബാങ്ക് ചെക്ക് വലിയ തോതില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ യുഎഇ പോലിസ് നിര്‍ദ്ദേശം. ചെക്കു വഴി പിന്‍വലിക്കാവുന്ന തുകയും മറ്റു വിവരങ്ങളും എഴുതിയത് മറ്റൊരാളാണെങ്കില്‍ ആ ചെക്കില്‍ ഒപ്പുവയ്ക്കുമ്പോള്‍ നല്ല ജാഗ്രത പാലിക്കണമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ മറ്റുള്ളവര്‍ എഴുതിക്കൊണ്ടുവരുന്ന ചെക്കുകളില്‍ സംഖ്യകളും മറ്റും എഴുതിയിരിക്കുന്നത് മാജിക് പേന …
യുഎഇയിൽ അനുമതി ഇല്ലാതെ പിരിവെടുത്താൽ 60 ലക്ഷത്തിലേറെ രൂപ പിഴ; അനുമതി ഈ സംഘടനകൾക്ക്
യുഎഇയിൽ അനുമതി ഇല്ലാതെ പിരിവെടുത്താൽ 60 ലക്ഷത്തിലേറെ രൂപ പിഴ; അനുമതി ഈ സംഘടനകൾക്ക്
സ്വന്തം ലേഖകൻ: യുഎഇയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണെങ്കിലും അനുമതിയില്ലാതെ ധനസമാഹരണം (പിരിവ്) നടത്തുന്നത് നിയമലംഘനം. ഫെ‍ഡറൽ നിയമം അനുസരിച്ച് കുറ്റക്കാർക്ക് 3 ലക്ഷം ദിർഹം (60 ലക്ഷത്തിലേറെ രൂപ) വരെയാണ് പിഴ. വ്യക്തിഗതമായോ സംഘമായോ സംഘടന മുഖേനയോ പണപ്പിരിവ് നടത്താൻ അനുമതിയില്ല. യുഎഇയിൽ യുഎഇ റെഡ് ക്രസന്റ് സൊസൈറ്റി പോലുള്ള അംഗീകൃത സംഘടനകൾക്കും ജീവകാരുണ്യസമിതികൾക്കും മാത്രമേ പണപ്പിരിവ് …
സൗദിയില്‍ അനധികൃത താമസക്കാര്‍ക്കായി വ്യാപക പരിശോധന; 13,906 പ്രവാസികൾ പിടിയിൽ
സൗദിയില്‍ അനധികൃത താമസക്കാര്‍ക്കായി വ്യാപക പരിശോധന; 13,906 പ്രവാസികൾ പിടിയിൽ
സ്വന്തം ലേഖകൻ: സൗദിയിൽ ‍ഒരാഴ്ചയ്ക്കിടെ 13,906 നിയമലംഘകർ അറസ്റ്റിലായി. ഈ മാസം 11 മുതൽ ‍17 വരെ നടന്ന റെയ്ഡിലാണ് ഇത്രയും പേർ അറസ്റ്റിലായത്. ഇതിൽ 6,597 പേർ താമസകുടിയേറ്റ നിയമം ലംഘിച്ചവരാണ്. 5,775 പേർ അതിർത്തി സുരക്ഷാ ചട്ടം ലംഘിച്ചവരും 1,534 ലേറെ തൊഴിൽ നിയമ ലംഘകരുമാണ്. യെമൻ (54%), ഇത്യോപ്യ (44%) എന്നീ …
ഫിഫ ഖത്തര്‍ 2022 ലോകകപ്പ്: ദോഹ കോര്‍ണിഷില്‍ കൗണ്ട് ഡൗണ്‍ ക്ലോക്ക് മിടിച്ചു തുടങ്ങി
ഫിഫ ഖത്തര്‍ 2022 ലോകകപ്പ്: ദോഹ കോര്‍ണിഷില്‍ കൗണ്ട് ഡൗണ്‍ ക്ലോക്ക് മിടിച്ചു തുടങ്ങി
സ്വന്തം ലേഖകൻ: ഫിഫ ഖത്തര്‍ 2022 ലോകകപ്പിലേയ്ക്കുള്ള ഒരു വര്‍ഷത്തെ കൗണ്ട് ഡൗണ്‍ ആഘോഷങ്ങളുടെ ഭാഗമായി ദോഹ കോര്‍ണിഷില്‍ കൗണ്ട് ഡൗണ്‍ ക്ലോക്ക് സ്ഥാപിച്ചു. വര്‍ണാഭമായ ആഘോഷപരിപാടികളോടെ ഹുബ്‌ളോട്ടിന്റെ ക്ലോക്ക് ദോഹ കോര്‍ണിഷിലെ ഫിഷിങ് സ്‌പോട്ടിലാണ് സ്ഥാപിച്ചത്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് ക്ലോക്ക് സ്ഥാപിച്ചത്. ഒപ്പം ഡ്രോണ്‍ ഷോയും …
വിസ കച്ചവടത്തിന് പൂട്ടിടാൻ കുവൈത്ത്; റിക്രൂട്മെന്റിന് ഇനി ഓട്ടമേറ്റഡ് സംവിധാനം
വിസ കച്ചവടത്തിന് പൂട്ടിടാൻ കുവൈത്ത്; റിക്രൂട്മെന്റിന് ഇനി ഓട്ടമേറ്റഡ് സംവിധാനം
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി ഓട്ടമേറ്റഡ് സംവിധാനം പുനരാരംഭിക്കാൻ മാൻപവർ ‌അതോറിറ്റി തീരുമാനിച്ചു. വീസക്കച്ചവടം തടയുന്നതുൾപ്പെടെ നടപടിക്രമങ്ങൾ സുതാര്യമാക്കുന്ന പദ്ധതിക്ക് നേരത്തെ തുടക്കം കുറിച്ചതാണെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നിർത്തി‌വച്ചിരുന്നു. വലിയതോതിൽ റിക്രൂട്ട്മെന്റ് നടത്താറുള്ള ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായാകും പ്രധാനമായും ഈ സംവിധാനം ഏർപ്പെടുത്തുക. വർക്ക് പെർമിറ്റ്, വീസ എന്നിവ സംബന്ധിച്ച …
മൂന്നു ലക്ഷത്തിലേറെ പ്രവാസികള്‍ കുവൈത്ത് വിട്ടത് വൻ തൊഴിൽ പ്രതിസന്ധിയ്ക്ക് കാരണമായേക്കും
മൂന്നു ലക്ഷത്തിലേറെ പ്രവാസികള്‍ കുവൈത്ത് വിട്ടത് വൻ തൊഴിൽ  പ്രതിസന്ധിയ്ക്ക് കാരണമായേക്കും
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി മൂന്നു ലക്ഷത്തിലേറെ പ്രവാസികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് നഷ്ടമായത് രാജ്യത്തെ വിവിധ മേഖലകളെ പ്രതികൂലമായി ബാധിച്ചതായി വിലയിരുത്തല്‍. രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഇത് വലിയ ആഘാതമാണ് ഏല്‍പ്പിച്ചതായാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 2021 ജനുവരി ഒന്ന് മുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവില്‍ 3,16,700 വിദേശികളുടെ ഇഖാമ റദ്ദാക്കപ്പെട്ടതായി ആഭ്യന്തര …