1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2021

സ്വന്തം ലേഖകൻ: മെക്‌സിക്കോയിൽ പാലത്തിൽ ഒൻപത് പേരെ കെട്ടിത്തൂക്കി. മെക്‌സിക്കോയിലെ പ്രധാന മയക്കുമരുന്ന് കടത്ത് കേന്ദ്രമായ സകാറ്റെകാസിൽ മേൽപ്പാലത്തിലാണ് ഒൻപത് പേരെ കെട്ടിത്തൂക്കിയത്. മറ്റൊരു മൃതദേഹം നടപ്പാതയിലും കണ്ടെത്തി.

ലഹരി മാഫിയാ സംഘങ്ങളുടെ അതിർത്തി തർക്കമാണ് 10 പേരുടെ കൊലപാതകത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്.മെക്സിക്കോ സിറ്റിക്ക് വടക്ക് 550 കിലോമീറ്റർ അകലെയുള്ള സിയുഡാഡ് കുവോഹ്ടെമോക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തങ്ങളുടെ അധീനതയിലുള്ളൽ പ്രദേശങ്ങളി എതിരാളി സംഘങ്ങൾ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നത് തടയുന്നതിനുള്ള മുന്നറിയിപ്പിട്ടാണ് ലഹരിമാഫിയകൾ ഇങ്ങനെ ചെയ്യുന്നത്. എതിരാളികളെയോ അധികാരികളെയോ പരിഹസിക്കാനും പ്രദേശവാസികളെ ഭയപ്പെടുത്താനുമായി ഇത്തരത്തിൽ കൊലപാതകങ്ങൾ നടത്തി മൃതദേഹങ്ങൾ കെട്ടിത്തൂക്കാറുണ്ട്.

ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ, മെക്‌സിക്കോയിൽ 25,000-ത്തിലധികം കൊലപാതകങ്ങൾ നടന്നതായാണ് റിപ്പോർട്ട്.
ക്വിൻറാന റൂ സംസ്ഥാനത്തിലെ പ്രശസ്തമായ വിനോദസഞ്ചാര മേഖലകളിൽ ഉൾപ്പെടെ മെക്‌സിക്കോയുടെ ചില ഭാഗങ്ങളിൽ ലഹരിമാഫിയുമായി ബന്ധപ്പെട്ട അക്രമങ്ങൾ വർധിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.