സ്വന്തം ലേഖകൻ: രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2023-24ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 200ൽ അധികമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ജില്ലയിലും ഒരു ഹെലിപോർട്ട് എങ്കിലും സ്ഥാപിക്കാനാണ് തീരുമാനം. സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പൂർണ്ണ സഹകരണം ഇതിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരുകൾ മൂലധന പിന്തുണ നൽകേണ്ടത് …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് അടുത്ത മാസം രണ്ടു വർഷം തികയാനിരിക്കുകയാണ്. 2019 ഡിസംബറിലായിരുന്നു ചൈനയിലെ വുഹാനിൽ ആദ്യമായി കോവിഡ് പടർന്നുപിടിക്കുന്നത്. എന്നാൽ, ഒരു അക്കൗണ്ടന്റ് ആയിരുന്നു ആദ്യത്തെ കോവിഡ് രോഗി എന്നാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാൽ, വൈറസ് ഉത്ഭവത്തെക്കുറിച്ചുള്ള പുതിയൊരു പഠനം വ്യക്തമാക്കുന്നത് വുഹാനിലെ ഒരു മാർക്കറ്റിൽനിന്നുള്ള മത്സ്യവ്യാപാരിക്കാണ് ആദ്യമായി …
സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാർ വർഷം തോറും നടത്തുന്ന വൃത്തിയുള്ള നഗരങ്ങളുടെ വാർഷിക സർവ്വേ ഫലം പ്രഖ്യാപിച്ചു. ഫല പ്രഖ്യാപനത്തിൽ ഇൻഡോറാണ് ഒന്നാം സ്ഥാനത്ത്. തുടർച്ചയായി അഞ്ചാം തവണയാണ് വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഇൻഡോർ ഒന്നാം സ്ഥാനത്ത് എത്തുന്നത്. പട്ടികയിൽ സൂറത്ത് രണ്ടാം സ്ഥാനവും വിജയവാഡ മൂന്നാം സ്ഥാനവും കരസ്ഥമാക്കി 2021ലെ സ്വച്ഛ് സർവേക്ഷൻ അവാർഡിന് …
സ്വന്തം ലേഖകൻ: കൊറോണ ഭീതിയൊഴിഞ്ഞ ഒരു ലോകത്തെ സ്വപ്‌നം കാണുകയാണ് ഓരോ മനുഷ്യരും. കൊറോണ ജീവിതത്തിന്റെ ഭാഗമായെങ്കിലും മാസ്‌ക്കും സാനിറ്റൈസറും ഒന്നുമില്ലാത്ത ആ പഴയ ജീവിതം ഓരോരുത്തരുടേയും സ്വപ്‌നമാണ്. എന്നാലിപ്പോഴിതാ ആശങ്കപ്പെടുത്തുന്ന ഒരു പഠന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. എലികളിലൂടെ പുതിയ കൊറോണ വൈറസ് ഉത്ഭവിക്കുമെന്നാണ് പഠനം. പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പഠന റിപ്പോർട്ടാണിത്. സർവ്വകലാശാലയിലെ ഒരുകൂട്ടം …
സ്വന്തം ലേഖകൻ: യുകെയിൽ വാഹനം ഓടിക്കുമ്പോൾ മൊബൈലിൽ തൊട്ടാൽ 200 പൗണ്ട് പിഴയും ആറ് പെനാല്‍റ്റി പോയിന്റും. ഫോണില്‍ വിളിച്ചില്ലെങ്കിലും വാഹനമോടിക്കുന്ന സമയത്ത് ഫോണ്‍ കൈയിലുണ്ടെങ്കില്‍ പിടി വീഴും. എല്ലാ സാഹചര്യങ്ങളിലും വാഹനം ഓടിക്കുമ്പോള്‍ നിയമവിരുദ്ധമായി ഫോണ്‍ ഉപയോഗിക്കുന്നത് തടയുകയാണ് അടുത്ത വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വരുന്ന കര്‍ശന നിയമങ്ങള്‍ ഉന്നം വക്കുന്നത്. പാട്ടുകൾ പ്ലേലിസ്റ്റിൽ …
സ്വന്തം ലേഖകൻ: സ്‌കിറ്റ് സിറ്റിയിലെ (ഡാലസ് കൗണ്ടി) നോർത്ത് ഗാലോവേ അവന്യുവിൽ ഡോളർ സ്റ്റോർ നടത്തിയിരുന്ന മലയാളിയായ സാജന്‍ മാത്യൂസ് (സജി 56) വെടിയേറ്റ് മരിച്ച കേസിൽ 15 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 17 ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കൊലക്കേസ് ചാർജ് ചെയ്തെങ്കിലും അക്രമിയുടെ പേരോ ഫോട്ടോയോ പൊലീസ് പുറത്തു വിട്ടിട്ടില്ല. …
സ്വന്തം ലേഖകൻ: പോളണ്ട് അതിർത്തിയിൽ രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിസന്ധിക്ക് അയവ്. പോളണ്ടിനും ബെലാറസിനും ഇടയിലുള്ള അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്ന കുടിയേറ്റക്കാരെ അടുത്തുള്ള വെയർഹൗസിലേക്ക് മാറ്റിയതായി അതിർത്തി രക്ഷാസേന സ്ഥിരീകരിച്ചു. മദ്ധ്യ പൂർവ്വ ഏഷ്യയിൽ നിന്നുളള ഏകദേശം ആയിരത്തോളം പേരെയാണ് താൽക്കാലിക ക്യാമ്പിലേക്ക് മാറ്റിയത്. യൂറോപ്പിലേക്ക് കുടിയേറ്റത്തിനായി എത്തിയതായിരുന്നു ഇവർ. ഈ നീക്കം ബെലാറസും യൂറോപ്യൻ യൂണിയനും …
സ്വന്തം ലേഖകൻ: ഒന്നിലധികം ബലാത്സംഗ കേസുകളിൽ പെടുന്ന പ്രതികളെ കെമിക്കൽ ഉപയോഗിച്ച് വന്ധ്യംകരിക്കാനുള്ള ബിൽ പാസാക്കി പാകിസ്ഥാൻ പാർലമെന്റ്. കേസുകളുടെ വിചാരണ വേഗത്തിലാക്കാനും കഠിനമായ ശിക്ഷ ഏർപ്പെടുത്താനും ലക്ഷ്യംവെച്ചുള്ളതാണ് ബിൽ. രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പാക്കുന്നത്. ബലാത്സംഗ കേസുകളുടെ വിചാരണ നാല് മാസത്തിനുള്ളിൽ അതിവേഗ …
സ്വന്തം ലേഖകൻ: രാഴ്ചയ്ക്കുള്ളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 100 ശതമാനം ശേഷിയിൽ പ്രവർത്തനസജ്ജമാകുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ ചെയർമാൻ ശൈഖ് അഹമദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതിന്റെ പശ്ചാത്തലത്തിൽ ഈവർഷത്തെ ഇതുവരെയുള്ള യാത്രക്കാരുടെ എണ്ണം 2.8 കോടിയായി ഉയർന്നു. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുണ്ടായത്. ലോകത്തിലെ ഏറ്റവുംവലിയ അന്താരാഷ്ട്ര വിമാനത്താവളം …
സ്വന്തം ലേഖകൻ: രാത്രിയിൽ സുരക്ഷിതമായി നടക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന ബഹുമതി യുഎഇയ്ക്ക്. ക്രമസമാധാന സൂചികയിൽ രണ്ടാം സ്ഥാനവുമുണ്ട്. ഗാലപ്പ് ഗ്ലോബൽ ലോ ആൻഡ് ഓർഡർ സൂചികയിലാണ് മികവ് തെളിയിച്ചത്. സർവേയിൽ പങ്കെടുത്ത 95% പേർ യുഎഇയെ അനുകൂലിച്ചപ്പോൾ 93% പേർ പിന്തുണച്ച നോർവേയാണ് രണ്ടാം സ്ഥാനത്ത്. ക്രമസമാധാന സൂചികയിൽ ഒരു പോയിന്റിനാണ് …