സ്വന്തം ലേഖകൻ: എമിറേറ്റിലെ യുവതീ യുവാക്കളെ വിവാഹിതരാവാന്‍ പ്രോത്സാഹിപ്പിക്കുകയും അതിന് സൗകര്യം ഒരുക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായി 540 കോടി ദിര്‍ഹമിൻ്റെ ഭവന നിര്‍മാണ പദ്ധതിക്ക് യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതിക്ക് അംഗീകാരം നല്‍കി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവാഹിതരാവാന്‍ ആഗ്രഹിക്കുന്ന മൂവായിരത്തിലധികം …
സ്വന്തം ലേഖകൻ: കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലായി. 6 പതിറ്റാണ്ട് പഴക്കമുള്ള നിയമമാണ് ഭേദഗതി ചെയ്തത്. നിയമലംഘകർക്ക് 600 ദിനാർ മുതൽ 2000 ദിനാർ വരെ പിഴ ഉൾപ്പെടെ കടുത്ത ശിക്ഷയാണ് പുതിയ നിയമത്തിൽ നിഷ്കർഷിക്കുന്നത്. സന്ദർശക വീസ കാലാവധിക്കുശേഷം കുവൈത്തിൽ തങ്ങുന്നവർ ദിവസമൊന്നിന് 10 ദിനാർ വീതം പിഴ നൽകണം. ഈയിനത്തിൽ …
സ്വന്തം ലേഖകൻ: മെല്‍ബണില്‍ നിന്ന് അബുദാബി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന്റ ടയറുകൾ പൊട്ടിത്തെറിച്ചു. EY461 787-9 ഡ്രീംലൈനര്‍ ഇത്തിഹാദ് വിമാനത്തിന്റെ ടയറുകളാണ് പൊട്ടിത്തെറിച്ചത്. 270 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളൊന്നും കൂടാതെ സുരക്ഷിതമായി ഇറക്കി. ടേക്ക് ഓഫിനായി വിമാനത്തിന്റെ സ്പീഡ് കൂട്ടിവന്നപ്പോഴാണ് ടയറുകളുടെ സാങ്കേതികതകരാര്‍ ശ്രദ്ധയില്‍പ്പെടുകയും എമര്‍ജന്‍സി …
സ്വന്തം ലേഖകൻ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരുടെ പട്ടികയില്‍ ഇടം പിടിച്ച് ഒരു ഇന്ത്യക്കാരന്‍. മുന്‍നിര ഇലക്‌ട്രോണിക് വെഹിക്കിള്‍ ബാറ്ററി നിര്‍മാണ കമ്പനിയായ ക്വാണ്ടം സ്‌കേപ്പിന്റെ സ്ഥാപകനും മേധാവിയുമായ ജഗ്ദീപ് സിങ് ഒരൊറ്റ ദിവസം കൊണ്ട് സമ്പാദിച്ചുകൂട്ടുന്നത് 48 കോടിയാണത്രേ. ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 17,500 കോടിയും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച …
സ്വന്തം ലേഖകൻ: യു.എസിലും ബ്രിട്ടനിലും ജനജീവിതത്തെ ബാധിച്ച് കനത്ത ശീതക്കാറ്റും മഞ്ഞുവീഴ്ചയും. ശക്തമായ ശീതക്കാറ്റുവീശുന്ന യു.എസില്‍ ഈ പതിറ്റാണ്ടിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസിന്റെ (എന്‍.ഡബ്ല്യു.എസ്.) മുന്നറിയിപ്പ്. ആറുകോടിപ്പേരാണ് ആര്‍ട്ടിക്കില്‍നിന്നുവീശുന്ന ശീതക്കാറ്റിന്റെ പാതയില്‍ക്കഴിയുന്നത്. പടിഞ്ഞാറ് കാന്‍സസ് മുതല്‍ വെര്‍ജീനിയവരെ 2400 കിലോമീറ്റര്‍ പ്രദേശത്തുള്ളവര്‍ കരുതിയിരിക്കണമെന്ന് എന്‍.ഡബ്ല്യു.എസ്. അറിയിച്ചു. കാന്‍സസിന്റെ ചിലഭാഗങ്ങളിലും മിസൗറിയിലും …
സ്വന്തം ലേഖകൻ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുനിന്ന് രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം എതിരായതോടെയാണ് ട്രൂഡോ രാജിക്കൊരുങ്ങുന്നത്. കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എം.പിമാരില്‍ 131-ഓളം പേര്‍ ട്രൂഡോയ്ക്ക് എതിരാണെന്നും 20 മുതല്‍ 23 വരെ എംപിമാര്‍ മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. ലിബറല്‍ പാര്‍ട്ടിയുടെ ക്യൂബെക്, ഒന്റാരിയോ, അറ്റ്‌ലാന്റിക് …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം …
സ്വന്തം ലേഖകൻ: ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ കര്‍ണാടകയില്‍ രണ്ടുപേരില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് വൈറസ്ബാധ കണ്ടെത്തിയത്. രണ്ടും ബെംഗളൂരുവിലാണ് സ്ഥിരീകരികരിച്ചിട്ടുള്ളത്. മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതര്‍ …
സ്വന്തം ലേഖകൻ: മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് ഡോ. റാഷിദ് അല്‍-അലിമി അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി യെമന്‍ എംബസി. നിമിഷപ്രിയയുടെ വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് റിപ്പബ്ലിക് ഓഫ് യെമന്റെ ഇന്ത്യയിലെ എംബസി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. നിമിഷപ്രിയയുടെ കേസ് നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണ്. കേസ് കൈകാര്യംചെയ്തതും …
സ്വന്തം ലേഖകൻ: ആര്‍ക്ടിക്കില്‍ നിന്നുള്ള ശീതവായു പ്രവാഹം ബ്രിട്ടനെ ഗ്രസിച്ചതോടെ ബ്രിട്ടന്‍ തണത്തു വിറച്ചു. കനത്ത മഞ്ഞുവീഴ്ചയും, കോരിച്ചൊരിയുന്ന മഴയുമെല്ലാം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും ഏതാണ്ട് നിശ്ചലാവസ്ഥയില്‍ എത്തിച്ചു. ഗതാഗതം പലയിടങ്ങളിലും സ്തംഭിച്ചു. റോഡ് – റെയില്‍ – വ്യോമഗതാഗതം പലയിടങ്ങളിലും തടസപ്പെട്ടു. ഇതെഴുതുമ്പോഴും മഞ്ഞിനെതിരെയുള്ള മെറ്റ് ഓഫീസിന്റെ ആംബര്‍ മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. മിഡ്‌ലാന്‍ഡ്‌സ്, തെക്കന്‍ …