1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ നിക്ഷേപകർക്കും വ്യാപാരികൾക്കും 15 വർഷ ഇഖാമ അനുവദിക്കാൻ നീക്കം
കുവൈത്തിൽ നിക്ഷേപകർക്കും വ്യാപാരികൾക്കും 15 വർഷ ഇഖാമ അനുവദിക്കാൻ നീക്കം
സ്വന്തം ലേഖകൻ: വിദേശി നിക്ഷേപകർക്കും കമ്പനി ഉടമകൾക്കും തെരഞ്ഞെടുത്ത ബിസിനസ്​ യൂനിറ്റുകളുടെ സി.ഇ.ഒമാർക്കും 15 വർഷ താമസാനുമതി നൽകുന്നത്​ സംബന്ധിച്ച്​ കുവൈത്ത്​ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്​. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്​ അൽ ഖബസ്​ ദിനപത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. ദേശീയ സമ്പദ്​ വ്യവസ്ഥക്ക്​ കരുത്ത്​ പകരുന്ന ചില വിദേശികൾക്ക്​ സ്​പോൺസർഷിപ്പ്​ സംവിധാനം ഒഴിവാക്കി നൽകുന്നതും പരിഗണനയിലുണ്ട്​. …
കുവൈത്തിൽ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ വാക്ക് ഇന്‍ സൗകര്യം; നടപടികൾ ഇനി എളുപ്പം
കുവൈത്തിൽ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ വാക്ക് ഇന്‍ സൗകര്യം; നടപടികൾ ഇനി എളുപ്പം
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ബൂസ്റ്റര്‍ വാക്സിനേഷന്‍ കാമ്പയില്‍ ഊര്‍ജിതമാക്കി ആരോഗ്യമന്ത്രാലയം. ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന്‍ ആവശ്യമില്ലെന്നു ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അസ്സനദ് അറിയിച്ചു. 18 വയസ് പൂര്‍ത്തിയായവരും രണ്ടാമത്തെ ഡോസ് എടുത്ത് ആറു മാസം പിന്നിട്ടവരുമായ ആളുകള്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ …
ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് ജോക്കർ മാൽവെയർ വീണ്ടും; ഈ 15 ആപ്പുകൾ ഉടൻ ഒഴിവാക്കുക!
ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് ജോക്കർ മാൽവെയർ വീണ്ടും; ഈ 15 ആപ്പുകൾ ഉടൻ ഒഴിവാക്കുക!
സ്വന്തം ലേഖകൻ: ജോക്കർ മാൽവെയറിന്റെ ആക്രമണത്തിൽ വീണ്ടും പെട്ടിരിക്കുകയാണ് സൈബർ ലോകം. ഇത്തവണ ആൻഡ്രോയിഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളെയാണ് മാൽവെയർ പിടികൂടിയിരിക്കുന്നത്. മുന്നറിയിപ്പ് ലഭിച്ചതോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 15 ആപ്ലിക്കേഷനുകൾ ഇതിനോടകം നീക്കം ചെയ്തു. ഏതാനും മാസങ്ങൾക്ക് മുമ്പും ജോക്കർ മാൽവെയർ ഭീഷണി ഉയർത്തിയതിനെ തുടർന്ന് ഗൂഗിൾ പ്ലേ സ്‌റ്റോർ ആപ്ലിക്കേഷനുകൾ നീക്കിയിരുന്നു. ഫോണുപയോക്താക്കളുടെ …
എണ്ണവില വർധനവിനെതിരെ നിർണായക നീക്കവുമായി ഇന്ത്യ; ഒപെക് രാജ്യങ്ങൾക്ക് മുന്നറിയിപ്പ്
എണ്ണവില വർധനവിനെതിരെ നിർണായക നീക്കവുമായി ഇന്ത്യ; ഒപെക് രാജ്യങ്ങൾക്ക് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ തന്ത്രപ്രധാന നീക്കങ്ങളുമായി ഇന്ത്യ. രാജ്യത്തെ കരുതൽ ശേഖരം ഇന്ത്യ പുറത്തെടുക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ജാപ്പനീസ്, ഇന്ത്യൻ ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചർച്ചകൾ നടത്തിയതായാണ് വിവരം. എണ്ണ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങൾ കൃത്രിമമായി ക്ഷാമം ഉണ്ടാക്കി, ഇവയുടെ ആവശ്യകത ഉയർത്തുന്നതിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള …
കോവിഡ് വാക്സിനേഷൻ തുണച്ചു; ഇന്ത്യയുടെ ജിഡിപി 2022ൽ 9.1% വളരുമെന്ന് ഗോൾഡ്മാൻ സാക്‌സ്
കോവിഡ് വാക്സിനേഷൻ തുണച്ചു; ഇന്ത്യയുടെ ജിഡിപി 2022ൽ 9.1% വളരുമെന്ന് ഗോൾഡ്മാൻ സാക്‌സ്
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ജിഡിപി 2022ൽ 9.1 ശതമാനമായി ഉയരുമെന്ന് ഗോൾഡ്മാൻ സാക്‌സ്. അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ വളർച്ച നേടുമെന്നാണ് വാൾസ്ട്രീറ്റ് ബ്രോക്കറേജ് ഗോൾഡ്മാൻ സാക്‌സ് കണക്കാക്കുന്നത്. 2020 ൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കുത്തനെ ഏഴ് ശതമാനം ചുരുങ്ങിയിരുന്നു. എന്നാൽ വലിയതോതിലുളള തിരിച്ചുവരവാണ് ഇന്ത്യൻ വിപണിയിൽ പിന്നീട് ദൃശ്യമായത്. ഗോൾഡ്മാൻ സാക്‌സിന്റെ …
കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് സമയപരിധി ഉയര്‍ത്തും; പ്രവാസികൾക്ക് ആശ്വാസം
കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് സമയപരിധി ഉയര്‍ത്തും; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: വിമാനത്താവളങ്ങളിലെ പാര്‍ക്കിങ് സമയം വര്‍ധിപ്പിക്കുമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി. സമയപരിധി ഉയര്‍ത്തുന്ന തീരുമാനം ചൊവ്വാഴ്ചതന്നെ എടുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചതായി സമദാനി വ്യക്തമാക്കി. സമയ പരിധി മൂന്ന് മിനുട്ടില്‍ നിന്ന് ആറ് മിനുട്ട് ആയി ഉയര്‍ത്തുമെന്നാണ് ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്. പത്തു മിനുട്ടെങ്കിലും ആക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതെന്നും സമദാനി പ്രസ്താവനയില്‍ അറിയിച്ചു. സമയപരിധി …
ഇയു രാജ്യങ്ങൾ കോവിഡിൻ്റെ പിടിയിൽ അമരുമ്പോൾ യുകെയുടെ പ്രതീക്ഷ ബൂസ്റ്റർ ഡോസിൽ
ഇയു രാജ്യങ്ങൾ കോവിഡിൻ്റെ പിടിയിൽ അമരുമ്പോൾ യുകെയുടെ പ്രതീക്ഷ ബൂസ്റ്റർ ഡോസിൽ
സ്വന്തം ലേഖകൻ: ഇയു രാജ്യങ്ങൾ കോവിഡിൻ്റെ പിടിയിൽ അമരുമ്പോൾ യുകെയുടെ പ്രതീക്ഷ ബൂസ്റ്റർ ഡോസിൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെ ഇപ്പോൾ 15 ദശലക്ഷത്തിലധികം ബൂസ്റ്റർ ജാബുകൾ അല്ലെങ്കിൽ മൂന്നാം ഡോസ് കോവിഡ് വാക്സിനുകൾ വിതരണം ചെയ്തിട്ടുണ്ട്. ശനിയാഴ്ച 450,080 ബൂസ്റ്റർ അല്ലെങ്കിൽ മൂന്നാമത്തെ വാക്സിൻ ഡോസുകൾ നൽകി. നിലവിൽ 15,064,693 ആളുകൾ ബൂസ്റ്റർ …
20 മാസത്തിനു ശേഷം ഓസ്ട്രേലിയ തുറക്കുന്നു; വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഡിസം. 1 മുതൽ പ്രവേശനാനുമതി
20 മാസത്തിനു ശേഷം ഓസ്ട്രേലിയ തുറക്കുന്നു; വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഡിസം. 1 മുതൽ പ്രവേശനാനുമതി
സ്വന്തം ലേഖകൻ: വിദേശത്ത് നിന്നുമുള്ള വിദ്യാർത്ഥികൾക്കും ജോലിക്കാർക്കുമുള്ള നിയന്ത്രണം അടുത്ത മാസം മുതൽ നീക്കാനൊരുങ്ങി ഓസ്‌ട്രേലിയ. കൊറോണയുടെ ഭാഗമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾക്ക് ശേഷം ഡിസംബർ ഒന്ന് മുതൽ രാജ്യത്തേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കും. നീണ്ട 20 മാസങ്ങൾക്ക് ശേഷമാണ് രാജ്യത്തിന്റെ അതിർത്തികൾ വീണ്ടും തുറക്കാൻ ഒരുങ്ങുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി കാരെൻ …
ക്രിസ്മസും പുതുവർഷവും ഇങ്ങെത്തി! കോവിഡ് പ്രതിരോധത്തിൽ ബൈഡൻ ഉഴപ്പുന്നോ? വിമർശനം ശക്തം
ക്രിസ്മസും പുതുവർഷവും ഇങ്ങെത്തി! കോവിഡ് പ്രതിരോധത്തിൽ ബൈഡൻ ഉഴപ്പുന്നോ? വിമർശനം ശക്തം
സ്വന്തം ലേഖകൻ: അമേരിക്കയുടെ കൊറോണ പ്രതിരോധം വീണ്ടും താളംതെറ്റുമെന്ന മുന്നറിയി പ്പുമായി ആരോഗ്യ വിഭാഗം ഉപദേശകൻ രംഗത്ത്. അമേരിക്കൻ ഭരണകൂടത്തിന്റെ ആരോഗ്യവിഭാഗം ഉപദേശകൻ ഡോ. ആന്റണി ഫൗസിയാണ് ഭരണകൂടത്തിന്റെ മെല്ലെപോക്കിനെ വിമർശിച്ചത്. കഴിഞ്ഞ ഭരണകാലത്തും ഉപദേശകനായിരുന്ന ഫൗസി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സ്ഥിരം കലഹത്തിലായിരുന്നു. എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയതിനാൽ അമേരിക്ക മുഴുവൻ ആഘോഷ തിമിർപ്പി …
ഇന്ത്യയുടെ കൊവാക്സിന്‍ എടുത്തവർക്ക് പ്രവേശനാ നുമതി നല്‍കി കാനഡയും; നവം. 30 മുതൽ പ്രാബല്യത്തിൽ
ഇന്ത്യയുടെ കൊവാക്സിന്‍ എടുത്തവർക്ക് പ്രവേശനാ നുമതി നല്‍കി കാനഡയും; നവം. 30 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഭാരത് ബയോടെകിന്‍റെ കോവിഡ് വാക്സിനായ കൊവാക്സിനെടുത്തവര്‍ക്ക് പ്രവേശനാനുമതി നല്‍കി കാനഡ. കൊവാക്സിന്‍ രണ്ടു ഡോസെടുത്തവര്‍ക്കാണ് അനുമതി. നവംബര്‍ 30 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയ വാക്സിനുകള്‍ എടുത്തവര്‍ക്ക് കാനഡയില്‍ പ്രവേശനം അനുവദിക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഫൈസര്‍ വാക്സിന്‍, മൊഡേണ, അസ്ട്രാസെന്‍ക, …