1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2021

സ്വന്തം ലേഖകൻ: അമേരിക്കയുടെ കൊറോണ പ്രതിരോധം വീണ്ടും താളംതെറ്റുമെന്ന മുന്നറിയി പ്പുമായി ആരോഗ്യ വിഭാഗം ഉപദേശകൻ രംഗത്ത്. അമേരിക്കൻ ഭരണകൂടത്തിന്റെ ആരോഗ്യവിഭാഗം ഉപദേശകൻ ഡോ. ആന്റണി ഫൗസിയാണ് ഭരണകൂടത്തിന്റെ മെല്ലെപോക്കിനെ വിമർശിച്ചത്. കഴിഞ്ഞ ഭരണകാലത്തും ഉപദേശകനായിരുന്ന ഫൗസി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സ്ഥിരം കലഹത്തിലായിരുന്നു.

എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയതിനാൽ അമേരിക്ക മുഴുവൻ ആഘോഷ തിമിർപ്പി ലേക്ക് നീങ്ങുകയാണ്. ക്രിസ്തുമസ്സും പുതുവർഷാഘോഷവും ജനങ്ങളെ മുഴുവൻ തെരുവിലിറക്കുമെന്നത് വളരെ വലിയ വെല്ലുവിളിയാണ്. കൊറോണ അതിവേഗത്തിൽ പടരാനുള്ള സാഹചര്യത്തിനെതിരെ മുൻകരുതലെടുക്കാൻ പോലും ഇനി സമയമില്ലെന്നും ഫൗസി പറഞ്ഞു.

രാജ്യത്തെ ആറുകോടിപേർ ഇനിയും വാക്‌സിനെടുക്കാനുണ്ട്. ഇത് മാത്രം മതി വൈറസിന്റെ അടുത്ത ഘട്ടവ്യാപനം രൂക്ഷമാക്കാൻ. വാക്‌സിനെടുക്കാത്തവരിലെ പ്രായമേറിയവരും 5 വയസ്സിനും 11 വയസ്സിനുമിടയിലുള്ള കുട്ടികളും രോഗികളും വളരെ വലിയ അപകടത്തെ നേരിടേണ്ടിവരുമെന്നും ഫൗസി ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.