1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൌരത്വം നൽകാമെന്ന യുകെയുടെ വാഗ്ദാനം; ഹോങ് കോങിൽ നിന്ന് 2 ലക്ഷത്തോളം പേർ കുടിയേറാൻ സാധ്യത
പൌരത്വം നൽകാമെന്ന യുകെയുടെ വാഗ്ദാനം; ഹോങ് കോങിൽ നിന്ന് 2 ലക്ഷത്തോളം പേർ കുടിയേറാൻ സാധ്യത
സ്വന്തം ലേഖകൻ: ചൈന വിവാദമായ സുരക്ഷാ ബില്‍ ഹോങ് കോങില്‍ നടപ്പാക്കിയതിനു പിന്നാലെ യു.കെ ഹോങ് കോങ് പൗരര്‍ക്കു നല്‍കിയ പൗരത്വ വാഗ്ദാനത്തിന് വന്‍ സ്വീകര്യത. യു.കെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 2 ലക്ഷത്തോളം ഹോങ് കോങ് പൗരന്മാരാണ് ബ്രിട്ടീഷ് പൗരത്വം നേടാനൊരുങ്ങുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ നമ്പറുകള്‍ കൂടി വരികയാണ്. …
സൌദിയിലേക്ക് തിരിച്ചു വരാനാകാത്ത പ്രവാസികളുടെ ഇഖാമ, റീ-എൻട്രി വീസകൾ സ്വമേധയാ പുതുക്കും
സൌദിയിലേക്ക് തിരിച്ചു വരാനാകാത്ത പ്രവാസികളുടെ ഇഖാമ, റീ-എൻട്രി വീസകൾ സ്വമേധയാ പുതുക്കും
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി മൂലം രാജ്യാന്തര യാത്രകൾ മുടങ്ങിയത് കാരണം സൗദിയിലേക്ക് തിരിച്ച് വരാനാകാത്ത വിദേശികളുടെ ഇഖാമ, റീ-എൻട്രി വീസകൾ നീട്ടി നൽകാൻ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നും സ്വമേധയാ പുതുക്കുമെന്നും സൗദി പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. നാഷനൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ചാണ് നടപടികൾ. സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിൽ നിന്ന് വിദേശികളുടെ …
ഖത്തറിൽ ജനജീവിതം സാധാരണ നിലയിലേക്ക്; കോൺസുലർ സേവനങ്ങൾ ഇനി ICBF ലും
ഖത്തറിൽ ജനജീവിതം സാധാരണ നിലയിലേക്ക്; കോൺസുലർ സേവനങ്ങൾ ഇനി ICBF ലും
സ്വന്തം ലേഖകൻ: ഖത്തറിൽ കൊവിഡ്-19 നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കിയതോടെ ജനജീവിതം സാധാരണനിലയിലായി. രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെങ്കിലും വൈറസ് സാന്നിധ്യം നിലവിലും ശക്തമായി തന്നെ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സമ്പര്‍ക്ക പരിശോധനകളും രോഗബാധിതരെ ക്വാറന്റീന്‍ ചെയ്യുന്നതിനുമുള്ള നടപടികള്‍ സമഗ്രമായി തുടരുകയാണ്. കുടുംബാംഗങ്ങള്‍ക്കിടയിലാണ് രോഗബാധിതര്‍ കൂടി വരുന്നത്. 2 …
“ഫൈസൽ ആയാലും ഫാസിൽ ആയാലും കുടുങ്ങും,” സ്വർണക്കടത്തിന്റെ ദുബായ് കണ്ണിയ്ക്ക് ജാമ്യമില്ലാ വാറന്റ്
“ഫൈസൽ ആയാലും ഫാസിൽ ആയാലും കുടുങ്ങും,” സ്വർണക്കടത്തിന്റെ ദുബായ് കണ്ണിയ്ക്ക് ജാമ്യമില്ലാ വാറന്റ്
സ്വന്തം ലേഖകൻ: നയതന്ത്ര ബാഗിൽ കേരളത്തിലേയ്ക്ക് സ്വർണം കയറ്റി അയച്ച ഫൈസൽ ഫരീദ് എന്നയാളെ നാട്ടിലെത്തിക്കുന്നതിനായി ജാമ്യമില്ലാ വാറന്റ്. പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം തേടും. എഫ്ഐആർ തയാറാക്കിയപ്പോൾ നിലവിൽ ദുബായി ഉണ്ടെന്ന് കരുതുന്ന ഫൈസൽ ഫരീദിന്റെ പേരിലും വിലാസത്തിലും വന്ന തെറ്റും തിരുത്തും. കസ്റ്റംസ് എഫ്ഐആർ തയാറാക്കിയപ്പോൾ ഫാസിൽ ഫരീദ്, റസിഡന്റ് ഓഫ് എറണാകുളം എന്ന …
“കൊന്നത് തന്നെ,” പരസ്യ കുറ്റസമ്മതവുമായി ഉത്രയുടെ ഭർത്താവ്; തുറന്നുപറച്ചില്‍ വീട്ടുകാരെ രക്ഷിക്കാനോ?
“കൊന്നത് തന്നെ,” പരസ്യ കുറ്റസമ്മതവുമായി ഉത്രയുടെ ഭർത്താവ്; തുറന്നുപറച്ചില്‍ വീട്ടുകാരെ രക്ഷിക്കാനോ?
സ്വന്തം ലേഖകൻ: ഉത്ര കൊലപാതക കേസില്‍ പരസ്യമായി കുറ്റം സമ്മതിച്ച് പ്രതി സൂരജ്. ഉത്രയെ കൊന്നത് താന്‍ തന്നെയെന്നാണ് സൂരജിന്റെ മൊഴി. മാധ്യമങ്ങളുടെ മുന്നിലാണ് സൂരജ് കുറ്റസമ്മതം നടത്തിയത്. വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സൂരജിന്റെ മൊഴി. കൊലപാതകം നടത്താന്‍ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു സൂരജിന്റെ മറുപടി. കൂടുതലൊന്നും എനിക്ക് പറയാനില്ലെന്നും അദ്ദേഹം …
മുടിയിഴകൾ കാറ്റിൽ പറത്തി നടന്ന സൌദിയിലെ “പ്രിൻസസ് ജാസ്മിൻ” എവിടെ? ചോദ്യവുമായി ആരാധകർ
മുടിയിഴകൾ കാറ്റിൽ പറത്തി നടന്ന സൌദിയിലെ “പ്രിൻസസ് ജാസ്മിൻ” എവിടെ? ചോദ്യവുമായി ആരാധകർ
സ്വന്തം ലേഖകൻ: സൗദി സ്ത്രീത്വത്തിന്റെ മുഖമായി മാറിയ, മാറ്റങ്ങളുടെ അലയൊലികള്‍ സൃഷ്ടിച്ച സൗദി രാജകുടുംബാംഗമായിരുന്നു പ്രിന്‍സസ് അമീറ. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് സൗദി രാജകുമാരന്‍ അല്‍വലീദിനെ വിവാഹം കഴിച്ച അമീറ സൗദിയില്‍ ഉണ്ടാക്കിയ അലയൊലികള്‍ ചെറുതല്ല. 2008 ല്‍ തന്റെ 18ാം വയസ്സില്‍ ഒരു അഭിമുഖത്തിനിടയിലാണ് അല്‍വലീദ് രാജകുമാരനെ അമീറ കാണുന്നത്. ഒരു സ്‌കൂള്‍ …
ഹജ്: 160 രാജ്യങ്ങളിൽ നിന്ന് അപേക്ഷകർ; അനുമതിയിത്ത സ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ വൻ പിഴ
ഹജ്: 160 രാജ്യങ്ങളിൽ നിന്ന് അപേക്ഷകർ; അനുമതിയിത്ത സ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ വൻ പിഴ
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പരിമിതമായി നടത്തുന്ന ഹജ് കർമത്തിന് പ്രവാസികളിൽ നിന്ന് അപേക്ഷ സ്വീകരിക്കാനുള്ള സമയം അവസാനിച്ചു. സൗദിയിൽ താമസിക്കുന്ന 160 രാജ്യങ്ങളിൽ നിന്നുള്ളവർ അപേക്ഷ നൽകിയതായി അധികൃതർ വ്യക്തമാക്കി. ആകെ അനുവദിച്ച 10,000 തീർഥാടകരിൽ 70 ശതമാനവും രാജ്യത്ത് താമസ രേഖയുള്ളവരും അകത്ത് താമസിക്കുന്നവരുമായ വിദേശികൾക്ക് വേണ്ടി മാറ്റിവച്ചിരുന്നു. ഇവരിൽ നിന്ന് …
21 മുതൽ ബഹ്‌റൈനിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ സ്വന്തം ചെലവിൽ കൊവിഡ് ടെസ്റ്റ്
21 മുതൽ ബഹ്‌റൈനിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ സ്വന്തം ചെലവിൽ കൊവിഡ് ടെസ്റ്റ്
സ്വന്തം ലേഖകൻ: ഈ മാസം 21 മുതൽ ബഹ്‌റൈനിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ സ്വന്തം ചെലവിൽ കൊവിഡ് ടെസ്റ്റ് നിർബന്ധം. പരിശോധനയ്ക്കുള്ള ഫീസായ 30 ദിനാർ ബി അവെയർ ബഹ്റൈൻ മൊബൈൽ ആപ്പിലൂടെയാണ് അടയ്ക്കേണ്ടത്. വിമാന ജീവനക്കാർ, നയതന്ത്ര പ്രതിനിധികൾ, ഔദ്യോഗിക കാര്യവുമായി ബന്ധപ്പെട്ടു യാത്ര ചെയ്യുന്നവർ തുടങ്ങിയവരെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രാൻസിറ്റ് യാത്രക്കാർക്കും കോവിഡ് …
സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞവർ ഒരു മാസത്തിനകം രാജ്യം വിടണമെന്ന് യുഎഇ
സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞവർ ഒരു മാസത്തിനകം രാജ്യം വിടണമെന്ന് യുഎഇ
സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് വിദേശത്തേക്കു പോകുന്ന യാത്രക്കാർക്ക് ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റി(ഐസിഎ)യുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഇമിഗ്രേഷൻ അധികൃതർ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമില്ല. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയും അംഗീകൃത കേന്ദ്രങ്ങളിൽനിന്നുള്ള പിസിആർ പരിശോധനാ സർട്ടിഫിക്കറ്റും ഉള്ളവരെ മാത്രമേ യുഎഇയിലേക്ക് പ്രവേശിപ്പിക്കൂവെന്ന് ഐസിഎ വക്താവ് ബ്രിഗേഡിയർ ജനറൽ ഖാമിസ് അൽ കാബി …
ഇലോണ്‍ മസ്കിനേയും ഗൂഗിള്‍ സ്ഥാപകരേയും കടത്തിവെട്ടി മുകേഷ് അംബാനി; ലോകസമ്പന്നരില്‍ ആറാമന്‍
ഇലോണ്‍ മസ്കിനേയും ഗൂഗിള്‍ സ്ഥാപകരേയും കടത്തിവെട്ടി മുകേഷ് അംബാനി; ലോകസമ്പന്നരില്‍ ആറാമന്‍
സ്വന്തം ലേഖകൻ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകധനികരിൽ ആറാം സ്ഥാനത്ത്. 72.4 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സിന്റെ റാങ്കിങ് അനുസരിച്ചാണിത്. 70.1 ബില്യൺ ഡോളർ ആസ്തി നേടിയതോടെ പ്രമുഖ യുഎസ് നിക്ഷേപകനായ വാറന്‍ ബഫറ്റിനെ കഴിഞ്ഞയാഴ്ച മുകേഷ് റാങ്കിങ്ങിൽ പിന്തള്ളിയിരുന്നു. 69.7 ബില്യൺ ഡോളറാണ് വാറന്‍ …