സ്വന്തം ലേഖകൻ: ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ഇന്ന് മുതല്‍ ആരംഭിക്കും. പറ്റ്‌നയിലെ എയിംസ് (ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ്) ആണ് മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കാനൊരുങ്ങുന്നത്. പരീക്ഷണത്തിനൊപ്പം ചേരാന്‍ നിരവധി പേര്‍ സന്നദ്ധരായി എത്തിയെന്നും എന്നാല്‍ 18-55 വയസ്സുവരെയുള്ള തെരഞ്ഞെടുക്കപ്പെട്ട 18 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുകയെന്ന് ആശുപത്രി അറിയിച്ചു. ഐ.സി.എം.ആറും ഭാരത് ബയോടെക്കും ചേര്‍ന്നാണ് …
സ്വന്തം ലേഖകൻ: ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിൾ. വരുന്ന 5 മുതൽ 7 വർഷത്തിനുള്ളിൽ രാജ്യത്ത് 75000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയ് പറഞ്ഞു. ഗൂഗിൾ ഇന്ത്യ സൈറ്റിൽ പോസ്റ്റ് ചെയ്ത ഗൂഗിൾ ഫോൻ ഇന്ത്യ എന്ന ഓൺലൈൻ പരിപാടിയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. “ഇന്ന്, ഗൂഗിൾ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ട് …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊറോണ ഭീതിയെത്തുടർന്ന് വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരെ തിരികെ ഓഫീസുകളിൽ എത്തുന്നത് പ്രോത്സാഹിപ്പിക്കാൻ പൊതുഗതാഗത നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ സാധ്യത. കൊറോണ വ്യാപനം തടയാൻ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സർക്കാർ ജനങ്ങളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ട്രെയിനുകൾ, ട്യൂബുകൾ, ബസുകൾ, ട്രാമുകൾ എന്നി പൊതുഗതാഗത സംവിധാനങ്ങൾ ഒഴിവാക്കാനായിരുന്നു നിർദേശം. കടുത്ത നിയന്ത്രണങ്ങളാണ് പൊതുഗതാഗത സംവിധാനങ്ങളിൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. തുടർച്ചയായി മൂന്നാം ദിവസവും നാനൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയേറുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് …
സ്വന്തം ലേഖകൻ: ചൊവ്വാ പേടക വിക്ഷേപണത്തിനു 3 ദിവസം മാത്രം ശേഷിക്കെ ഒരുക്കങ്ങളിൽ ഏറ്റവും സുപ്രധാനമായ അന്തിമഘട്ടത്തിലേക്കു കടന്നു. യുഎഇ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ പേടകത്തിന്റെയും റോക്കറ്റിന്റെയും ഓരോ ഘടകവും പരിശോധിച്ചു.. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്ന് 15നു പുലർച്ചെ 12.51നാണ് വിക്ഷേപണം. ഇന്ധന ചോർച്ചയില്ലെന്നും വാർത്താവിനിമയ, ഉപഗ്രഹ നിയന്ത്രണ സംവിധാനങ്ങൾ കുറ്റമറ്റതാണെന്നും ഉറപ്പാക്കാനുള്ള പരിശോധനകൾ …
സ്വന്തം ലേഖകൻ: യു.എസ് സെനറ്റിലേക്കുള്ള പ്രൈമറി തെരഞ്ഞെടുപ്പിൽ ന്യൂജഴ്സിയിൽ നിന്ന് മത്സരിച്ച ഇന്ത്യൻ വംശജൻ റിക്ക് മേത്തക്ക് ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ റിക്ക് മേത്തയുടെ വിജയം. മറ്റൊരു ഇന്ത്യൻ വംശജനായ ഹർഷ സിങ്ങിനെയാണ് സംരംഭകനും ഫാർമസിസ്റ്റുമായ മേത്ത പരാജയപ്പെടുത്തിയത്. 2017ൽ ന്യൂജഴ്സി ഗവർണർ സ്ഥാനത്തേക്ക് മൽസരിച്ചു പരാജയപ്പെട്ട സ്ഥാനാർഥിയാണ് സിങ്. നവംബറിൽ നടക്കുന്ന …
സ്വന്തം ലേഖകൻ: യമനിൽ അടിയന്തരമായി ഇടപെടണമെന്ന് സമ്പന്ന രാഷ്ട്രങ്ങളോട് അഭ്യർഥിച്ച് യു.എൻ. യുദ്ധാനന്തര ഭീകരത വിട്ടുമാറാതെ കൊടുംപട്ടിണിയിലൂടെ നീങ്ങുന്ന രാജ്യത്ത് പലയിടത്തും സ്ഥിതി ഗുരുതരമാണെന്നും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും യു.എന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) ഭാരവാഹികൾ പറഞ്ഞു. 20 മില്ല്യൺ ആളുകൾ യെമനിൽ അവശ്യ ഭക്ഷണ വസ്തുക്കൾ ലഭിക്കാതെ നരകിക്കുകയാണെന്നാണ് കണക്ക്. “എന്തെങ്കിലും ചെയ്യുകയാണെങ്കിൽ …
സ്വന്തം ലേഖകൻ: യുഎഇയിലേക്കുള്ള പ്രവാസി മടക്കം ഇന്നു മുതൽ. കൊവിഡ് മൂലം ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കേരളത്തിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ കാത്തിരുന്ന നിരവധി പേർക്ക് ആശ്വാസം പകർന്നാണ് സർവീസുകൾ തുടങ്ങുന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തു നിന്നും ദുബായിലേക്കും കോഴിക്കോട് നിന്ന് ഷാർജയിലേക്കുമാണ് ഇന്നത്തെ വിമാനങ്ങൾ. വന്ദേഭാരത് മിഷൻ പ്രകാരം നടത്തുന്ന ഈ സർവീസുകളിൽ ആദ്യ …
സ്വന്തം ലേഖകൻ: സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻഐഎ അന്വേഷണ സംഘം കൊച്ചി കടവന്ത്ര ഗിരിനഗർ റോഡിലെ എൻഐഎ ഓഫിസിൽ എത്തിച്ചു. അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാർപ്പിക്കുക. സ്വപ്നയെ തൃശ്ശൂരിലെ നിരീക്ഷണ കേന്ദ്രത്തിലും സന്ദീപിനെ കറുകുറ്റിയിലെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 234 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തിയത്. 416 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 143 പേർക്കാണ് രോഗമുക്തി. ആലപ്പുഴ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് …