സ്വന്തം ലേഖകൻ: അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനവും മരണ നിരക്കും കുത്തനെ ഉയരുന്നത് തുടരുകയാണ്. 32 ലക്ഷം പിന്നിട്ടിരിക്കുകയാണ് അമേരിക്കയില്‍ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം. മരണ സംഖ്യ ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം പിന്നിട്ടു. പതിനേഴ് ലക്ഷത്തി അമ്പത്തി അയ്യായിരം കടന്ന് കുതിക്കുകയാണ് ബ്രസീലിലെ രോഗബാധിതരുടെ എണ്ണം. മരണ സംഖ്യയാകട്ടെ അറുപത്തി ഒന്‍പതിനായിരം കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. കൊവിഡ് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് ബഹ്‌റൈനിലേക്ക് യാത്രക്കാരെ കൊണ്ടുവരുന്നതിനുള്ള അനുമതി ഇല്ലാത്തതിനാൽ തിരിച്ചു പോകാൻ വഴി കാണാതെ നാട്ടിൽ കുടുങ്ങി പ്രവാസികൾ. വിസ കാലാവധി കഴിയാറായവരും അടിയന്തിരമായി ജോലിയിൽ പ്രവേശിക്കേണ്ടവരുമൊക്കെ ഇങ്ങനെ കുടുങ്ങിയവരിൽ ഉൾപ്പെടുന്നു. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിൽ ബഹ്‌റൈനിലേക്ക് വരുന്ന വിമാനങ്ങളിൽ സാധുവായ റസിഡൻറ് പെർമിറ്റുള്ളവരെ കൊണ്ടുവരാൻ നേരത്തെ അനുമതിയുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞമാസം …
സ്വന്തം ലേഖകൻ: വന്ദേഭാരത് പദ്ധതിയിൽ ജൂലൈ മാസത്തിൽ ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് 17 വിമാനങ്ങൾ കൂടി ഉൾപ്പെടുത്തി. നേരത്തേ പ്രഖ്യാപിച്ചതിന് പുറമേ മുംബൈയിലേക്ക് നാല്, ലഖ്നോ, ൈഹദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് മൂന്നു വീതം, കൊച്ചിയിലേക്ക് ഒന്ന് എന്നിങ്ങനെയാണ് കൂടുതലായി ഉൾെപ്പടുത്തിയ വിമാനങ്ങൾ. ഇൻഡിഗോയാണ് എല്ലാ സർവിസും നടത്തുന്നത്. ഇന്ത്യൻ എംബസിയിൽ പേര് ചേർത്ത ആർക്കും രജിസ്റ്റർ …
സ്വന്തം ലേഖകൻ: ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോൻ കൗലിബലി കുഴഞ്ഞുവീണ് മരിച്ചു. മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് 61കാരനായ കൗലിബലി കുഴഞ്ഞുവീണതെന്നാണ് റിപ്പോർട്ട്. യോഗത്തിന് ശേഷം സുഖമില്ലാതായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ട് മാസത്തോളമായി ഫ്രാൻസിൽ ഹൃദേൃാഗ സംബന്ധമായ ചികിത്സയിലായിരുന്നു അദ്ദേഹം. ദിവസങ്ങൾക്ക് മുമ്പാണ് തിരിച്ചെത്തിയത്. ഒക്ടോബറിൽ നടക്കാനിരുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ സ്ഥാനാർഥിയായി …
സ്വന്തം ലേഖകൻ: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച അനുമതി നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ആസൂത്രിതമായ സ്വര്‍ണ്ണക്കടത്താണിതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സംഭവത്തിൽ ആസൂത്രിതയെന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷ് മുൻകൂർ ജാമ്യത്തിനായി ഇന്ന് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സ്വപ്‌ന സുരേഷിനെതിരെ കടുത്ത നിലപാടാണു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. എന്‍ഐഎ കേസ് …
സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങളിൽ വേതനം വെട്ടിക്കുറയ്ക്കുന്നതിനൊപ്പം ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, ബോണസ് തുടങ്ങിയവ കൊവിഡ് കാലത്ത് കുറയ്ക്കാൻ അനുവാദമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വേതനം കുറയ്ക്കാൻ തൊഴിലുടമയ്ക്ക് പുതിയ നിയമ വകുപ്പ്(279) അനുവാദം നൽകുന്നുണ്ട്. എങ്കിലും ഇരു കൂട്ടരും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലെത്തണം. എത്ര ശതമാനം, എത്ര കാലത്തേക്ക് എന്നിവയെല്ലാം ചർച്ചയിലൂടെ തീരുമാനിക്കാം. …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളുടെ എണ്ണം 30 ശതമാനമാക്കി കുറയ്ക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്ന് മാനവശേഷി വികസന സമിതി. രാജ്യത്തെ സ്വദേശി–വിദേശി അനുപാതം 30–70 എന്നത് അംഗീകരിക്കാനാവില്ല. ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി 5 വർഷം മുൻപ് ദേശീയ സമിതി രൂപീകരിച്ചെങ്കിലും നടപടിയുണ്ടാകാത്തത് ഖേദകരമാണെന്ന് സമിതി ചെയർമാൻ എംപി ഖലീൽ അൽ സാലിഹ് പറഞ്ഞു. വിദേശികളുടെ എണ്ണം 70 …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാനസർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 12 മുതൽ 26 വരെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. അവധിക്ക് നാട്ടിൽ ചെന്ന് കൊവിഡ് 19 ലോക്ഡൗൺ കാരണം കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് ഇത് ആശ്വാസം പകരും. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങളാണ് സർവീസ് നടത്തുക. ഫെഡറൽ …
സ്വന്തം ലേഖകൻ: ഏറ്റുമുട്ടലിനിടയില്‍ ഗുണ്ടാ നേതാവ് വികാസ് ദുബെയെ കൊലപ്പെടുത്തിയയി ഉത്തര്‍ പ്രദേശ് പോലീസ്. വെള്ളിയാഴ്ചയാണ് ഉത്തർ പ്രദേശ് പോലീസിന്റെ വെടിയേറ്റ് ദുബെ കൊല്ലപ്പെടുന്നത്. കാൺപൂർ വെടിവയ്പ്പിന് ശേഷം രക്ഷപ്പെട്ട ദുബെയെ ആറ് ദിവസങ്ങൾക്ക് ശേഷം മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ഇവിടെയുള്ള ക്ഷേത്രത്തിൽ പ്രാർത്ഥന കഴിഞ്ഞെത്തിയ ദുബെയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. അറസ്റ്റിന് ശേഷം …
സ്വന്തം ലേഖകൻ: ഷാര്‍ജ സുപ്രീം കൗണ്‍സില്‍ അംഗവും ഉപ ഭരണാധികാരിയുമായ ശൈഖ് അഹ്‌മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനിലായിരുന്നു അന്ത്യം. ഉപ ഭരണാധികാരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഷാര്‍ജയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലണ്ടനില്‍നിന്ന് മൃതദേഹം ഷാര്‍ജയില്‍ എത്തുന്നത് മുതലായിരിക്കും ദുഃഖാചരണം. ദേശീയപതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ …