1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ 133 പേർക്ക് രോഗം; സമൂഹ വ്യാപനം അരികെ
സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ 133 പേർക്ക് രോഗം; സമൂഹ വ്യാപനം അരികെ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്. തുടർച്ചയായി രണ്ടാം ദിനമാണ് തുടർച്ചയായി മുന്നൂറിലധികം പുതിയ രോഗികൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്നലെയും സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മുന്നൂറിലേറെപ്പേർക്കാണ്. സംസ്ഥാനത്താദ്യമായിട്ടാണ് ഇന്നലെ മുന്നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇത് വരെയുള്ള ഏറ്റവുമുയർന്ന കണക്കാണിത്. രോഗമുക്തി നേടിയത് 149 പേരാണ്. രോഗബാധയുടെ തോത് വർധിക്കുന്നു. അതോടൊപ്പം …
“എല്ലാ ജോലികളും സംരക്ഷിക്കാൻ കഴിയില്ല”: റിഷി സുനക്; ബ്രിട്ടനിൽ 5,300 തൊഴിലുകൾ വെട്ടിക്കുറച്ചു
“എല്ലാ ജോലികളും സംരക്ഷിക്കാൻ കഴിയില്ല”: റിഷി സുനക്; ബ്രിട്ടനിൽ 5,300 തൊഴിലുകൾ വെട്ടിക്കുറച്ചു
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഏറ്റവും വലിയ രണ്ട് ഹൈ സ്ട്രീറ്റ് റീട്ടെയിലർമാരായ ജോൺ ലൂയിസും ബൂട്ടും 5,300 തൊഴിലുകൾ വെട്ടിക്കുറയ്ക്കുന്നു. 4,000 ജോലികൾ ഇല്ലാതാകുമെന്ന് ബൂട്ട്സ് വ്യക്തമാക്കുമ്പോൾ ജോൺ ലൂയിസ് എട്ട് സ്റ്റോറുകളാണ് അടച്ചുപൂട്ടുന്നത്. 1,300 പേർക്കാണ് ഇതുമൂലം ജോലി നഷ്ടപ്പെടുന്നത്. ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നത് തടയാൻ ചാൻസലർ റിഷി സുനക്കിന്റെ പുതിയ സാമ്പത്തിക …
ദുബായ് ടൂറിസം മേഖലയിൽ ഉണർവ്; സ്വദേശിവത്ക്കരണത്തിന് ഒരുങ്ങി ഖത്തര്‍; റിയാദ് മെട്രോ ഈ വര്‍ഷം അവസാനം
ദുബായ് ടൂറിസം മേഖലയിൽ ഉണർവ്; സ്വദേശിവത്ക്കരണത്തിന് ഒരുങ്ങി ഖത്തര്‍; റിയാദ് മെട്രോ ഈ വര്‍ഷം അവസാനം
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികൾക്കുള്ള യാത്രാ വിലക്ക് നീക്കിയ ദുബായിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ചൊവ്വാഴ്ച മുതൽ എത്തിത്തുടങ്ങി. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതോടെ സന്ദർശകരുെട എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. കോവിഡ് പശ്ചാത്തലത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് …
യുഎസിൽ കൊവിഡ് ബാധിതർ 31 ലക്ഷം കടന്നു; സ്കൂളുകൾ തുറന്നില്ലെങ്കിൽ പണം തരില്ലെന്ന് ട്രം‌പിന്റെ ഭീഷണി
യുഎസിൽ കൊവിഡ് ബാധിതർ 31 ലക്ഷം കടന്നു; സ്കൂളുകൾ തുറന്നില്ലെങ്കിൽ പണം തരില്ലെന്ന് ട്രം‌പിന്റെ ഭീഷണി
സ്വന്തം ലേഖകൻ: യുഎസിൽ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. വേൾഡോ മീറ്ററിന്റെ കണക്കുകൾ പ്രകാരം 3,159,514 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയത്. മരണം 134,883 ആയിട്ടുണ്ട്. പുതുതായി അന്‍പത്തി മൂവായിരത്തിലേറെ പേര്‍ക്കാണ് യു.എസില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 800 ലേറെ പേര്‍ക്ക് ജീവന്‍ നഷ്‍ടമായി. യുഎസിൽ കൊവിഡ് ബാധിതരുടെ എണ്ണം …
നേപ്പാളിൽ പാർട്ടി പിളർത്തിയും കസേര നിലനിർത്താൻ കെ.പി. ശര്‍മ ഒലി; രാജി വക്കില്ലെന്ന് കടും‌പിടുത്തം
നേപ്പാളിൽ പാർട്ടി പിളർത്തിയും കസേര നിലനിർത്താൻ കെ.പി. ശര്‍മ ഒലി; രാജി വക്കില്ലെന്ന് കടും‌പിടുത്തം
സ്വന്തം ലേഖകൻ: നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ രാജിക്ക്​ പാർട്ടിയിൽ നിന്നും സമ്മർദ്ദം തുടരുന്നു. ബുധനാഴ്​ച നടത്താനിരുന്ന നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (എൻ.സി.പി) സ്റ്റാൻഡിങ്​ കമ്മിറ്റി അവസാന നിമിഷം മാറ്റിവച്ചു. ശർമ്മ ഒലിയും എതിരാളി പുഷ്പ കമൽ ദഹലും തമ്മിലുളള അഭിപ്രായവ്യത്യാസങ്ങൾ സ്റ്റാൻഡിങ്​ കമ്മിറ്റി ചേരുന്നതോടെ അവസാനിക്കുമെന്ന പ്രതീക്ഷ അതോടെ അസ്​തമിച്ചു. പ്രധാനമന്ത്രിയെ പുറത്താക്കാന്‍ …
റെസിഡന്‍സ് വിസയോ വര്‍ക്ക് പെര്‍മിറ്റോ ഉള്ളവർക്ക് വിമാന സർവീസ് ആലോചനയിലെന്ന് യുഎഇ;
റെസിഡന്‍സ് വിസയോ വര്‍ക്ക് പെര്‍മിറ്റോ ഉള്ളവർക്ക് വിമാന സർവീസ് ആലോചനയിലെന്ന് യുഎഇ;
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികളാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാതെ കുടുങ്ങിയത്. ഈ സാഹചര്യത്തില്‍ യുഎഇയില്‍ സാധുതയുള്ള റെസിഡന്‍സ് വിസയോ വര്‍ക്ക് പെര്‍മിറ്റോ ഉള്ള ഇന്ത്യക്കാര്‍ക്കായി ഏതാനും വിമാന സര്‍വീസ് നടത്താന്‍ യുഎഇ ആലോചിക്കുന്നു. ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിഎച്ച്ഡി ചേംബര്‍ …
“ആത്മഹത്യയുടെ വക്കിൽ, മന്ത്രിമാരുമായി വ്യക്തിബന്ധമി​ല്ല,” സ്വർണക്കടത്തിൽ സ്വപ്ന സുരേഷിന്റെ ആദ്യ പ്രതികരണം
“ആത്മഹത്യയുടെ വക്കിൽ, മന്ത്രിമാരുമായി വ്യക്തിബന്ധമി​ല്ല,” സ്വർണക്കടത്തിൽ സ്വപ്ന സുരേഷിന്റെ ആദ്യ പ്രതികരണം
സ്വന്തം ലേഖകൻ: താൻ ആത്മഹത്യയുടെ വക്കിലെന്ന വിശദീകരണവുമായി സ്വർണ​ക്കടത്ത്​ കേസിലെ മുഖ്യ ആസൂത്രകയെന്ന്​ കരുതുന്ന സ്വപ്​ന സുരേഷ്.​ താൻ സ്വർണക്കടത്ത് നടത്തിയിട്ടില്ല. ഡി​​േപ്ലാമാറ്റിക്​ ബാഗിൽ വന്ന സ്വർണവുമായി തനിക്ക്​ പങ്കില്ല. കോൺസുലേറ്റിലെ കാർഗോ വിഭാഗത്തിൽ ജോലി ചെയ്​തിട്ടില്ലെന്നും സ്വപ്​ന സുരേഷ്​ മാധ്യമങ്ങൾക്ക്​ അയച്ചുനൽകിയ ശബ്​ദസന്ദേശത്തിൽ പറയുന്നു. കോൺസൽ ജനറലി​ന്റെ അഡ്​മിനിസ്​ട്രേറ്റീവ്​ വർക്കർ മാത്രമാണ് ഞാൻ. ആ …
“സമ്പദ്​ വ്യവസ്​ഥ തിരിച്ചുവരവിന്റെ പാതയിൽ, നിക്ഷേപകർക്ക് സ്വാഗതം,” ഗ്ലോബൽ വീക്ക്​ 2020 യിൽ മോദി
“സമ്പദ്​ വ്യവസ്​ഥ തിരിച്ചുവരവിന്റെ പാതയിൽ, നിക്ഷേപകർക്ക് സ്വാഗതം,” ഗ്ലോബൽ വീക്ക്​ 2020 യിൽ മോദി
സ്വന്തം ലേഖകൻ: ഇന്ത്യൻ സമ്പദ്​ വ്യവസ്​ഥ തിരിച്ചുവരവി​​​ന്റെ പാതയിലാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത്​ സാമ്പത്തിക വീണ്ടെടുക്കലി​​​ന്റെ പച്ചപ്പ്​ കണ്ടുതുടങ്ങി. ഇന്ത്യയിലേക്ക്​ കൂടുതൽ നിക്ഷേപം സ്വാഗതം ചെയ്​ത പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ്​വ്യവസ്​ഥകളിൽ ഒന്നാണ്​ ഇന്ത്യയെന്നും ഓർമിപ്പിച്ചു. ആഗോള നിക്ഷേപകർക്ക്​ ഇന്ത്യ ചുവന്ന പരവതാനി വിരിച്ചതായും അദ്ദേഹം പറഞ്ഞു. ആഗോള പുനരുജ്ജീവന കഥയിൽ ഇന്ത്യ പ്രധാന …
കൊടും കുറ്റവാളി വികാസ് ദുബെയെ ഉജ്ജയിനിൽ വലയിലാക്കി പോലീസ്; 2 കൂട്ടാളികൾ വെടിയേറ്റ് മരിച്ചു
കൊടും കുറ്റവാളി വികാസ് ദുബെയെ ഉജ്ജയിനിൽ വലയിലാക്കി പോലീസ്; 2 കൂട്ടാളികൾ വെടിയേറ്റ് മരിച്ചു
സ്വന്തം ലേഖകൻ: കാൺപുർ ഏറ്റുമുട്ടലിലെ മുഖ്യപ്രതിയും കുറ്റവാളിയുമായ വികാസ്​ ദുബെ അറസ്​റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ്​ അറസ്​റ്റിലായത്​. ഇയാളുടെ രണ്ട്​ കൂട്ടാളികൾ കൂടി പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബൗവ ദുബെ, പ്രഭാത്​ മിശ്ര എന്നിവരാണ് വ്യാഴാഴ്​ച​ രാവിലെ കൊല്ല​പ്പെട്ടത്. ഇറ്റാവയിൽ വെച്ച്​ ഉത്തർപ്ര​േദശ്​ പൊലീസി​​​​ന്റെയും സ്​പെഷ്യൽ ടാസ്​ക്​ ഫോഴ്​സി​​​​ന്റെയും സംയുക്ത സംഘവുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ്​ ബൗവ ദുബെ …
“ഐപിഎൽ വിദേശത്തായാൽ ഭീമമായ ചെലവ്,” ഇന്ത്യയിൽ നടത്താനാണ് ശ്രമമെന്ന് സൗരവ് ഗാംഗുലി
“ഐപിഎൽ വിദേശത്തായാൽ ഭീമമായ ചെലവ്,” ഇന്ത്യയിൽ നടത്താനാണ് ശ്രമമെന്ന് സൗരവ് ഗാംഗുലി
സ്വന്തം ലേഖകൻ: ഐപിഎൽ വിദേശത്ത് സംഘടിപ്പിക്കുക ചെലവേറിയതെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഇന്ത്യയിലെ കൊവിഡ് സാഹചര്യം വഷളാവുന്ന സാഹചര്യത്തിൽ ലീഗ് രാജ്യത്ത് നടത്താനാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞാലേ മറ്റ് രാജ്യങ്ങൾ പരിഗണിക്കൂ എന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. “ഐപിഎൽ നടത്തണമെന്ന് തന്നെയാണ് ആഗ്രഹം. കാരണം, ക്രിക്കറ്റ് പഴയ രീതിയിലേക്ക് മടങ്ങണം. …