സ്വന്തം ലേഖകൻ: ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ നിയന്ത്രങ്ങള്‍ കടുപ്പിച്ച് ഇന്ത്യ. കരസേന ഉദ്യോഗസ്ഥരോട് 89 ആപ്പുകള്‍ മൊബൈലില്‍നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍, പബ്ജി അടക്കമുള്ള മൊബൈല്‍ ഗെയിമുകള്‍, ടിന്‍ഡര്‍ പോലുള്ള 15 ഡേറ്റിങ് ആപ്പുകള്‍, ട്രൂകോളര്‍, വാര്‍ത്താധിഷ്ഠിത പ്ലാറ്റ്‌ഫോമായ ഡെയ്‌ലി ഹണ്ട് തുടങ്ങിയ …
സ്വന്തം ലേഖകൻ: പൊലീസ് നായയെ ഉപയോഗിച്ച് കൊവിഡ് എളുപ്പത്തിൽ കണ്ടുപിടിക്കുന്ന സംവിധാനത്തിന് യുഎഇയിൽ തുടക്കം കുറിച്ചു. ഇതുസംബന്ധിച്ച് നടത്തിയ പരീക്ഷണം വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യക്തികളുടെ വിയർപ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളിൽ നിക്ഷേപിച്ച് അടച്ച ശേഷം അത് നായയെക്കൊണ്ട് മണപ്പിച്ചാണ് രോഗമുള്ളവരെ കണ്ടുപിടിക്കുന്നത്. ഒരേസമയം നിരവധി ആളുകളുടെ സാംപിളുകൾ മണപ്പിക്കുമ്പോൾ രോഗലക്ഷണമുള്ള വ്യക്തികളുടെ സാംപിളിനരികിൽ …
സ്വന്തം ലേഖകൻ: ഗൾഫിൽ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് മരിച്ചത് 62 മരണം. ഇതോടെ ആകെ മരണം 3176 ആയി. 6841 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഗൾഫിലെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. സൌദിയിൽ മാത്രം 49 പേരാണ് ഇന്നല മരിച്ചത്. അതേസമയം രോഗികളുടെ എണ്ണത്തിൽ കുറവുള്ളതായി സൌദി ആരോഗ്യ വിഭാഗം അറ്യിയിച്ചു. …
സ്വന്തം ലേഖകൻ: യുഎസിൽ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതു ലക്ഷം കടന്ന് മുന്നോട്ട്. ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 3,042,670 രോഗികളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. മരിച്ചവരുടെ എണ്ണം 133,062 ആയി. രോഗബാധിതരുടെ കാര്യത്തിലും മരണത്തിലും ബ്രസീല്‍ രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. ന്യൂയോര്‍ക്കിനു ശേഷം കാലിഫോര്‍ണിയ, ഫ്ലോറിഡ, ടെക്‌സസ് സംസ്ഥാനങ്ങളും സമൂഹ വ്യാപന ഭീതിയിലാണ്. …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള …
സ്വന്തം ലേഖകൻ: ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന തത്സമയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. ഇതെല്ലാം ചേർന്നതാണ് ജീവിതം. ജീവിതം മുന്നോട്ട് പോവുകതന്നെ ചെയ്യും. ബ്രസീലിനെ നയിക്കാൻ അവസരം ലഭിച്ചതിൽ, രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ സാധിച്ചതിൽ ദെെവത്തോട് നന്ദി പറയുന്നതായും ബോൾസൊനാരോ …
സ്വന്തം ലേഖകൻ: കുവൈത്ത് എയർവേയ്സ് കൊച്ചിയിൽ നിന്നു കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 1ന് രാജ്യാന്തര സർവീസ് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയത്. ചില ദിവസങ്ങളിലെ ടിക്കറ്റ് ഇതിനകം തന്നെ തീർന്നു രണ്ടാം തീയതി ടിക്കറ്റ് ലഭ്യമാണെങ്കിലും 48,239 രൂപയാണ് വൺവേ ടിക്കറ്റ് നിരക്ക്. നാലിനുള്ള ടിക്കറ്റിന് 46,664 രൂപയുണ്ട്. ശനി, ഞായർ …
സ്വന്തം ലേഖകൻ: യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണത്തിനു എല്ലാവിധ സഹകരണവും നടത്തുമെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. ഏറെ ഗുരുതരമായ കൃത്യത്തിലൂടെ സ്ഥാനപാതി കാര്യാലയത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് യുഎഇ ചൂണ്ടിക്കാട്ടി. യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ ആരാണ് സ്വര്‍ണമടങ്ങിയ പാഴ്സല്‍ അയച്ചതെന്ന കാര്യത്തില്‍ യുഎഇ അന്വേഷണം നടത്തി …
സ്വന്തം ലേഖകൻ: വന്ദേഭാരത് നാലാം ഘട്ടത്തിൽ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് ഇന്നു തുടക്കം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഇന്നു സര്‍വീസുകളുള്ളത്. 4-ാം ഘട്ടത്തില്‍ 36 സര്‍വീസുകളാണ് ജൂലൈ 30 വരെ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലായി കൊച്ചിയിലേക്ക് ഇന്ന് മുതല്‍ ജൂലൈ 30 വരെ 12, തിരുവനന്തപുരത്തേക്ക് ബുധനാഴ്ച മുതല്‍ 22 വരെ 8 സര്‍വീസുകളാണുള്ളത്. കോഴിക്കോട്, …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് തലച്ചോറിന് തകരാറുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. നാഡീസംബന്ധമായ ഗുരുതര രോഗങ്ങള്‍ക്ക് കൊവിഡ് 19 കാരണമായേക്കുമെന്നാണ് മുന്നറിയിപ്പ്. കൊവിഡ് രോഗികളില്‍ ബുദ്ധിഭ്രമം, ഉന്മാദം, ദഹന പ്രശ്‌നങ്ങള്‍ തുടങ്ങിയ അവസ്ഥകള്‍ ഉണ്ടായേക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് രോഗികളില്‍ നടത്തിയ പഠനത്തില്‍ ചിലര്‍ക്ക് …