സ്വന്തം ലേഖകൻ: വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍ക്ക് ഒമാനിലേക്ക് തിരിച്ചുവരുന്നതിന് അവസരമൊരുക്കി ഒമാന്‍ വിദേശകാര്യ മന്ത്രാലയം. CONSULAR@MOFA.GOV.OM എന്ന ഐഡിയില്‍ ഇ മെയില്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. നാട്ടില്‍ നിന്ന് മടങ്ങി വരേണ്ട സാഹചര്യം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്താവുന്നതാണ്. പ്രത്യേകം അപേക്ഷ നല്‍കുന്നവര്‍ക്ക് മന്ത്രാലയം അനുവദിക്കുന്ന മുറയ്ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉൾപ്പെടെ ഉപയോഗപ്പെടുത്തി തിരിച്ചുവരാന്‍ സാധിക്കും. …
സ്വന്തം ലേഖകൻ: സ്വര്‍ണക്കടത്ത് വിവാദത്തിനിടെ യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ വിട്ടു. ഞായറാഴ്ച തിരുവനന്തപുരത്തുനിന്നും ദല്‍ഹിയിലെത്തിയ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ, രണ്ട് ദിവസം മുന്‍പാണ് യു.എ.ഇയിലേക്ക് പോയത്. സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയും കസ്റ്റംസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് പ്രതികളുടെ മൊഴിയില്‍ നിന്നും പ്രതി സ്ഥാനത്ത് നില്‍ക്കുന്ന അറ്റാഷെ രാജ്യം വിട്ടത്. സ്വര്‍ണം കണ്ടെത്തിയ പാഴ്‌സല്‍ …
സ്വന്തം ലേഖകൻ: വ്യാജ വാർത്തകളിലും കിംവദന്തികളിലും വിശ്വസിക്കരുതെന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകളിൽ മാത്രം വിശ്വാസ്യത പുലർത്തിയാൽ മതിയെന്നും നിർദേശം. കാലാവധി കഴിഞ്ഞ എല്ലാത്തരം സന്ദർശക വീസയിലുള്ളവരും ജൂലൈ 21 നകം രാജ്യം വിടണമെന്നും അല്ലാത്ത പക്ഷം പ്രതിദിനം 200 റിയാൽ വീതം പിഴ നൽകേണ്ടി വരുമെന്നുമുള്ള തരത്തിൽ ചില ഓൺലൈൻ …
സ്വന്തം ലേഖകൻ: കൊവിഡ് മുക്തരായവരിൽ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാൾ നീണ്ടു നിൽക്കില്ലെന്ന് പഠനം. അതുകൊണ്ട് തന്നെ അസുഖം പൂർണമായി തുടച്ചു നീക്കാൻ സാധിക്കില്ലെന്നും വാക്സിൻ ലഭ്യമായാൽ എല്ലാ വർഷവും കുത്തിവെപ്പ് എടുക്കേണ്ടി വന്നേക്കാമെന്നും ലണ്ടനിലെ കിംഗ്സ് കോളജ് നടത്തിയ പഠനത്തിൽ പറയുന്നു. കൊവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായി ആദ്യത്തെ മൂന്നാഴ്ചയിൽ 90 ശതമാനം രോഗികളിലും ആൻ്റിബോഡികൾ …
സ്വന്തം ലേഖകൻ: ലോകത്തെ പ്രമുഖ സാമൂഹ്യ മാധ്യമങ്ങളിലൊന്നായ ട്വിറ്ററിൽ ഗുരുതര സുരക്ഷാ പിഴവ്. അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്‌സ്, സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക് അടക്കമുള്ള പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിലെല്ലാം പ്രത്യക്ഷപ്പെട്ടത് ഒരേ സന്ദേശമാണ്. “കൊവിഡ് കാരണം ഞാൻ എന്റെ സമൂഹത്തിന് …
സ്വന്തം ലേഖകൻ: റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ മീറ്റ് ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ മീറ്റിംഗ് ഏറെ ശ്രദ്ധേയമായത് റിലയന്‍സ് അവതരിപ്പിച്ച ജിയോ ഗ്ലാസ് എന്ന ഉപകരണമാണ്. ഫോണുമായി ബന്ധിപ്പിക്കാവുന്ന തരത്തിലാണ് ജിയോ ഗ്ലാസ് തയാറാക്കിയിരിക്കുന്നത്. വിഡിയോ കോളുകളും മീറ്റിംഗുകളുമെല്ലാം ത്രിഡി ഹോളോഗ്രാഫിക് രീതിയില്‍ കാണാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെന്‍സ് …
സ്വന്തം ലേഖകൻ: മാഞ്ചസ്റ്ററിലെ ബോൾട്ടണിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ ഇടവക കുര്യംപറമ്പിൽ ചാക്കോ വർഗ്ഗീസിൻ്റേയും വൽസമ്മ ചാക്കോയുടെയും ഇളയ മകളായ ഇവ്‌ലിൻ ചാക്കോ (16) യാണ് മരണമടഞ്ഞത്. മലയാളികൾ ധാരാളമുള്ള നഗരത്തില്‍ ഇന്നലെ വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോള്‍ട്ടന്‍ റോയൽ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു …
സ്വന്തം ലേഖകൻ: 2022 ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ മത്സരതിയതി ഫിഫ പ്രഖ്യാപിച്ചു. നവംബര്‍ 21 നാണ് ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കുന്നത്. ഡിസംബര്‍ 18 നാണ് കലാശപ്പോര്. ഗ്രൂപ്പ് സ്റ്റേജില്‍ ഒരു ദിവസം നാല് മത്സരങ്ങളാണ് നടക്കുക. ലോകകപ്പിന്റെ 22-ാം പതിപ്പിനാണ് ഖത്തര്‍ ആതിഥ്യമരുളുന്നത്. അറബ് ലോകത്ത് മുസ്‌ലീം ഭൂരിപക്ഷ രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പുമായിരിക്കും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 96 പേർ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 432 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 37 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. 196 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തത്. തിരുവന്തപുരത്തിന് പുറമെ, കാസർഗോഡ്, …
സ്വന്തം ലേഖകൻ: അമേരിക്കൻ സർവകലാശാലകളിൽ ക്ലാസുകൾ പൂർണമായും ഓൺലൈനായി മാറുന്നതോടെ വിദേശവിദ്യാർഥികൾ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ് ട്രംപ് ഭരണകൂടം പിന്‍വലിച്ചു. വിദേശവിദ്യാർഥികൾ അമേരിക്ക വിട്ടു പോകണമെന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഭരണകൂടം അറിയിച്ചത്. ഭരണകൂടത്തിന്റെ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി ഹാർവാർഡ്, മസ്സാച്ചുസെറ്റ്സ്, ജോൺസ് ഹോപ്കിൻസ് ഉൾപ്പെടെയുള്ള സർവകലാശാലകൾ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ഭരണകൂടത്തിന്റെ നടപടിക്കെതിരെ …