സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇപ്പോള്‍ ആരില്‍ നിന്നും കോവിഡ്19 പകരുന്ന അവസ്ഥയാണുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സി.എഫ്.എല്‍.ടി.സി.) സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും നഗരസഭ മേയര്‍ കെ. ശ്രീകുമാറും ആരോഗ്യമന്ത്രിയോടൊപ്പം സി.എഫ്.എല്‍.ടി.സി.യിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ …
സ്വന്തം ലേഖകൻ: ചൈനയിലെ തിരക്കുള്ള നാൽക്കവലയിലൂടെ ടോയ് കാറിൽ സഞ്ചരിച്ച രണ്ട് കുരുന്നുകളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എസ് യു വിയുടെ മാതൃകയിൽ നിർമ്മിച്ച ടോയ് കാറിൽ ഞായറാഴ്ച നഗരം ചുറ്റാൻ ഇറങ്ങിയ വിരുതനെ പൊലീസ് കൈയ്യോടെ പൊക്കുകയായിരുന്നു. വടക്കൻ ചൈനയിലെ സുൻഹ്വാ എന്ന പ്രദേശത്തെ നിരീക്ഷണ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരാണ് …
സ്വന്തം ലേഖകൻ: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരേയും സ്വപ്‌ന സുരേഷിനേയും തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിച്ചു. സ്വപ്നയേയും സന്ദീപിനേയും കൂട്ടി രണ്ട് സംഘമായി തിരിഞ്ഞാണ് എന്‍ഐഎ തെളിവെടുപ്പ് നടത്തുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന് കണ്ടെത്തിയ സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദര്‍ ഫ്‌ളാറ്റില്‍ അന്വേഷണസംഘം പ്രാഥമിക പരിശോധന നടത്തി. ശേഷം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഒത്തുചേര്‍ന്നിരുന്ന വിവിധ സ്ഥലങ്ങളില്‍ …
സ്വന്തം ലേഖകൻ: കുഞ്ഞുപെങ്ങളെ നായയില്‍ നിന്ന് രക്ഷിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ ബ്രിഡ്ജര്‍ വാക്കര്‍ എന്ന ആറുവയസുകാരന്റെ ധീരതയെ വാഴ്ത്തുകയാണ് സൈബര്‍ ലോകം. ഹോളിവുഡ് സൂപ്പര്‍ ഹീറോ, ക്യാപ്റ്റന്‍ അമേരിക്ക താരം ക്രിസ് ഇവാന്‍സ് അടക്കം നിരവധി പേരാണ് വാക്കറിനെ പ്രശംസിച്ച് രംഗത്തെത്തിയത്. സഹോദരിയെ രക്ഷിക്കുന്നതിനിടയില്‍ മാരകമായി പരുക്കേറ്റ ബ്രിഡ്ജറിന്റെ മുഖത്തിപ്പോള്‍ 90 തുന്നലുകളുണ്ട്. കഴിഞ്ഞ ഒന്‍പതിന് …
സ്വന്തം ലേഖകൻ: ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. 57 വയസായിരുന്നു. വൈകീട്ട് ആറ് മണിക്ക് കോട്ടയത്തെ വെള്ളുരില്‍വെച്ചായിരുന്നു അന്ത്യം. മനോരമ, മംഗളം ആഴ്ചപതിപ്പുകളിലെ നോവലുകളിലൂടെയാണ് സുധാകര്‍ മംഗോളോദയം ശ്രദ്ധേയനാകുന്നത്. ചില നോവലുകള്‍ പിന്നീട് പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചു. പി.പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകര്‍ പി.നായര്‍ എന്ന യഥാര്‍ഥ പേരില്‍ ആണ് എഴുതിയത്. 1985ല്‍ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ബ്രിട്ടനെ സാധാരണ നിലയിലേക്ക് (നിയർ നോർമൽ) കൊണ്ട് വരാനുള്ള റോഡ് മാപ്പ് പദ്ധതിയുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ എൻഎച്ച്എസിന് 3 ബില്യൺ പൗണ്ട് അധിക ധനസഹായമാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ശൈത്യകാലത്ത് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 791 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് തീരമേഖലയിൽ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹിക വ്യാപനമാണെന്നാണ് വിലയിരുത്തൽ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 98 പേര്‍ക്ക് രോഗം ബാധിച്ചു. 532 സമ്പര്‍ക്കം …
സ്വന്തം ലേഖകൻ: എച്ച് 1 ബി വീസ നല്‍കുന്നതിനെതിരേ ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 174 ഇന്ത്യക്കാര്‍ കോടതിയെ സമീപിച്ചു. തങ്ങളെ രാജ്യത്ത് കടക്കുന്നത് തടയുന്നതാണ് ഈ നിയമമെന്നും അതുകൊണ്ട് ഈ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. ഹരജിക്കാരില്‍ ഏഴ്‌പേര്‍ കുട്ടികളാണ്. കൊളംബിയയിലെ യുഎസ് ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. കേസില്‍ സ്റ്റേറ്റ് …
സ്വന്തം ലേഖകൻ: ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെ മക്‌നാനിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ – ചൈന സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ട്രംപിന്റെ സന്ദേശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മക്‌നാനി ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി …
സ്വന്തം ലേഖകൻ: ഖത്തറിലെ കുടിയേറ്റ തെഴിലാളികള്‍ നേരിടുന്ന വിവേചനത്തില്‍ ആശങ്കയറിയിച്ച് യു.എന്‍. ചില വിദേശ തൊഴിലാളികള്‍ രാജ്യത്ത് വിവേചനം നേരിടുന്നുണ്ടെന്നും തൊഴിലിടത്തില്‍ ചൂഷണം ചെയ്യപ്പെടുന്നെന്നുമാണ് റിപ്പോര്‍ട്ട്. വംശീയതക്കെതിരെയുള്ള യു.എന്നിന്റെ നിയുക്ത അംഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഖത്തറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നത്. ഏതു രാജ്യക്കാരാണെന്നതിനെ അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവ് ഖത്തറില്‍ നിലവിലുണ്ടെന്നും ദക്ഷിണേഷ്യന്‍, സബ് സഹാറ ആഫ്രിക്കന്‍ മേഖലകളില്‍ നിന്നുള്ളവര്‍ വലിയ …