സ്വന്തം ലേഖകൻ: യുഎഇയിൽ കാലാവധി കഴിഞ്ഞ ടൂറിസ്റ്റ്, സന്ദർശക വീസക്കാർക്കു രാജ്യം വിടാനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടി. സെപ്റ്റംബർ 11 വരെയാണു പുതുക്കിയ സമയം. ഒറ്റത്തവണ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ. ഇതിനിടെ വീസ പുതുക്കുകയോ താമസ-തൊഴിൽ വീസയിലേക്കു മാറുകയോ വേണം. മാർച്ച് ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ സന്ദർശക, ടൂറിസ്റ്റ് വീസയിലുള്ളവർ …
സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്നുള്ള വന്ദേഭാരത് വിമാനങ്ങളുടെ കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുന്നു. ജൂലൈ 16, 17, 18, 19 തീയതികളിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളെല്ലാം റദ്ദാക്കി. കുവൈത്തിൽനിന്ന് അനുമതി ലഭിക്കാത്തതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം. വിമാനത്താവളത്തിലെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. എന്നാൽ, കുവൈത്തി വിമാനക്കമ്പനികളെ അവഗണിച്ച് ഇന്ത്യൻ കമ്പനികൾക്കുമാത്രം അവസരം നൽകുന്നതിലെ പ്രതിഷേധമാണ് കുവൈത്ത് …
സ്വന്തം ലേഖകൻ:കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ അറബ് ലോകത്തിന്റെ പ്രതീക്ഷകളും പേറി യുഎഇയുടെ ഹോപ്പ് പ്രോബ് തിങ്കളാഴ്ച പുലർച്ച 1.58ന് ചൊവ്വയിലേക്ക് കുതിപ്പ് തുടങ്ങും. അറബ് ലോകത്തെ ആദ്യ ചൊവ്വാ ദൌത്യമെന്ന ബഹുമതിയുമായാണ് മിത്സുബിഷിയുടെ എം.എച്ച്.ഐ എച്ച് ടു എ റോക്കറ്റിൽ ഹോപ് യാത്ര തുടങ്ങുന്നത്. രണ്ടു തവണ വിക്ഷേപണം മുടങ്ങിയതിനെ തുടർന്ന് കാലാവസ്ഥ നിരീക്ഷകരുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11659 പേർക്കാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണവും ഇന്ന് സ്ഥിരീകരിച്ചു. ഇന്ന് 204 പേർ രോഗമുക്തരായി. 364 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന 116 പേർക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 90 പേർക്കും …
സ്വന്തം ലേഖകൻ: സെപ്‌റ്റംബർ ഒന്നിനു സ്‌കൂളുകൾ തുറക്കുമെന്ന് ഖത്തർ. രാജ്യത്ത് 2020-21 അധ്യയനവർഷത്തേയ്‌ക്കായി സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ സെപ്‌റ്റംബർ ഒന്നുമുതൽ വീണ്ടും തുറന്നുപ്രവർത്തിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ലഘൂകരിക്കുമെന്നാണ് ഖത്തർ അറിയിക്കുന്നത്. സെപ്‌റ്റംബറോടെ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കുമെന്നാണ് ഖത്തർ പറയുന്നത്. ഓഗസ്റ്റ് 19 ഓടെ അധ്യാപകരും മറ്റ് ജീവനക്കാരും …
സ്വന്തം ലേഖകൻ: ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ നടത്തുന്നതിനുള്ള സാധ്യത വീണ്ടും ചർച്ചയാവുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലാവും ടൂർണമെന്റ് നടത്താൻ സാധിക്കുക. ഇതിനായി സർക്കാരിന്റെ അനുമതി നേടേണ്ടത് ആവശ്യമാണ്. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് നീട്ടിവയ്ക്കാൻ ഐസിസി തീരുമാനിക്കുക കൂടി ചെയ്താൽ മാത്രമേ ഒക്ടോബർ- നവംബർ മാസങ്ങളിലായി മത്സരം നടത്താനാവൂ. …
സ്വന്തം ലേഖകൻ: ജിഹാദിയുടെ വധുവാകാൻ സിറിയയിലേക്കു പോയ ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്കു മടങ്ങാൻ വിലക്കില്ലെന്ന് ഹൈക്കോടതി. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരേയും നാട്ടിലേക്കു മടങ്ങാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടും നൽകിയ അപ്പീലിലാണ് ബ്രിട്ടീഷ് കോടതിയുടെ വിധി. നിലവിൽ സിറിയൻ അഭയാർഥി ക്യാംപിൽ കഴിയുകയാണ് ഷമീമ. 15 വയസ് മാത്രം പ്രായമുള്ളപ്പോൾ രണ്ടു കൂട്ടുകാരികളോടൊപ്പം ഐഎസിൽ ചേരാനായി ഈസ്റ്റ് ലണ്ടനിൽനിന്നും …
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും അധികം കൊവിഡ് രോഗബാധിതരുളള രാജ്യവും ഏറ്റവും അധികം കൊവിഡ് മരണങ്ങള്‍ നടന്ന രാജ്യവുമായി തുടരുകയാണ് യുഎസ്. ട്രംപിന്റെ വാചകമേള കൊവിഡിനോട് വിലപ്പോവില്ല എന്നാണ് മുപ്പത്തിയേഴ് ലക്ഷത്തിലധികം രോഗികളും ഒന്നര ലക്ഷത്തിനടുത്ത് മരണങ്ങളും കാണിക്കുന്നത്. രാജ്യത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 75,000 പുതിയ കോവിഡ് കേസുകള്‍. വർധിച്ചുവരുന്ന പകര്‍ച്ചവ്യാധിയെ നിയന്ത്രണത്തിലാക്കാനുള്ള …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശ തൊഴിലാളികളുടെ വിസ സ്വകാര്യ മേഖലയിൽനിന്ന് സർക്കാർ മേഖലയിലേക്ക് മാറ്റുന്നത് വിലക്ക് ഉത്തരവ്. മാൻപവർ അതോറിറ്റി മേധാവി അഹ്മദ് അൽ മൂസയാണ് ഉത്തരവ് ഇറക്കിത്. ജൂലൈ 14 മുതൽക്ക് തന്നെ ഉത്തരവിന് പ്രാബല്യമുണ്ടാവും. എന്നാൽ, കുവൈത്ത് പൗരന്മാരെ വിവാഹം ചെയ്ത വിദേശികൾ, അവരുടെ മക്കൾ, ഫലസ്തീൻ പൗരന്മാർ, മെഡിക്കൽ പ്രഫഷൻ ചെയ്യാൻ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ അബുദാബിയിൽ കൂടുതൽ പാർക്കുകളും ബീച്ചുകളും തുറക്കുന്നു. സുരക്ഷാ മുൻകരുതൽ സ്വീകരിച്ചായിരിക്കും സന്ദർശകരെ പ്രവേശിപ്പിക്കുക. സംഘമായി എത്തുന്നവരിൽ നാലു പേരിൽ കൂടാൻ പാടില്ല. രണ്ടാം ഘട്ടത്തിൽ 9 പാർക്കുകളും ഒരു ബീച്ചുമാണ് തുറക്കുന്നത്. കഴിഞ്ഞ വാരം 4 പാർക്കുകളും 2 ബീച്ചുകളും തുറന്നിരുന്നു. അൽഐൻ, അൽദഫ്റ, അബുദാബി എന്നിവിടങ്ങളിൽ …