സ്വന്തം ലേഖകൻ: കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത രക്ഷിതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ശിശു അവകാശ സംരക്ഷണ ഓഫിസ് മേധാവി ഡോ. ഡോ . മുന അൽ ഖവാരി പറഞ്ഞു. കുട്ടികൾക്ക് കൃത്യസമയത്ത് കുത്തിവെപ്പ് എടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി രോഗപ്രതിരോധ കുത്തിവെപ്പ് എടുത്തില്ലെങ്കിൽ ശിശു സംരക്ഷണ നിയമത്തിലെ …
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെതിരായ യുകെയുടെ പോരാട്ടത്തിലെ മുൻനിര പോരാളികളായ പൊതുമേഖലാ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് യുകെ സർക്കാർ. ഡോക്ടർമാരും നേഴ്സുമാരും അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഏതാണ്ട് 900,000 വരുന്ന വിഭാഗങ്ങൾക്കാണ് ആനുകൂല്യം. 2020/21 ൽ 3.1% വരെ ശമ്പള വർദ്ധനവ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള വകുപ്പുതല ബജറ്റിൽ നിന്നാണ് ഇതിനായി പണം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്. 54 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേർക്കാണ്. സമ്പർക്കരോഗബാധയിൽ 34 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരിൽ ആരോഗ്യപ്രവർത്തകർ …
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയിച്ചതായുള്ള റിപ്പോർട്ട് ലോകരാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ഇതിന് പിന്നാലെ ഒട്ടേറെ രാജ്യങ്ങൾ അധികൃതരെ സമീപിച്ച് തുടങ്ങി. അതിനിടെ ഒരു കോടി ഡോസുകളാണ് ബ്രിട്ടന്‍ ഓർഡർ ചെയ്തിരിക്കുന്നതെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ആഭ്യന്തരമായും ലോകമെമ്പാടും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മൂന്ന് വ്യത്യസ്ത തരം വാക്സിനുകൾ …
സ്വന്തം ലേഖകൻ: അഞ്ച് ദിവസം നീണ്ടു നിന്ന കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ കൊവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതി തയ്യാറാക്കി യൂറോപ്യന്‍ യൂണിയന്‍. 750 ബില്ല്യണിന്റെ പാന്‍ഡമിക്ക് റിക്കവറി ഫണ്ടിനെക്കുറിച്ചും ദീര്‍ഘകാല ചെലവ് വരുന്ന പദ്ധതികളെക്കുറിച്ചുമാണ് യൂറോപ്യൻ യൂണിയന്‍ ചരിത്രപരമായ കരാറിലെത്തിയത്. യൂറോപ്യന്‍ യൂണിയന് സംയുക്തമായി കടം വാങ്ങുന്നതിനുള്ള അംഗീകാരം 27 രാഷ്ട്രനേതാക്കള്‍ നല്‍കിയത് യോഗത്തിന്റെ …
സ്വന്തം ലേഖകൻ: ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അഭിമുഖം വരെ ലൈവായി നൽകി കൊവിഡ് പ്രതിരോധത്തിൽ കേരളാ മോഡലിനെ വാനോളം പുകഴ്ത്തിയ ബിബിസി കളംമാറ്റുന്നു. ടെസ്റ്റിങ്ങിലും ട്രേസിംങ്ങിലുമെല്ലാം കേരളം മറ്റു പല ഇന്ത്യൻ സംസ്ഥാനങ്ങളെക്കാളും പിന്നിലാണെന്നും കണക്കുകൾ സഹിതം ബിബിസി ചൂണ്ടിക്കാട്ടുന്നു. “കേരളാസ് കൊവിഡ് സക്സസ് സ്റ്റോറി–ക്ലെയിം അൺഡൺ,” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് കേരളത്തിന്റെ അവകാശവാദങ്ങൾ …
സ്വന്തം ലേഖകൻ: പുണ്യസ്ഥലങ്ങളിലേക്ക് അനുമതി പത്രം(തസ്‌രീഹ്) ഇല്ലാതെ പ്രവേശിക്കുന്നവരെ തടയാൻ എല്ലാ വിധ ക്രമീകരണങ്ങളും പൂർത്തിയായതായി മക്ക മേഖല പൊലീസ് ചുമതലകൾ വഹിക്കുന്ന കമൻഡർ മേജർ ജനറൽ ഈദ് അൽ-ഉതൈബി പറഞ്ഞു. പകർച്ചവ്യാധി തടയുന്നതിനും സുരക്ഷിതവും സുഖപ്രദവുമായ ഹജ് ഉറപ്പാക്കുന്നതിനും കർശന സുരക്ഷാ പദ്ധതികളും മുൻകരുതൽ നടപടികളുമാണ് സ്വീകരിച്ചിട്ടുള്ളത്. അണുമുക്ത ഹജ് സമ്മാനിക്കുന്നതിനുള്ള പഴുതടച്ച ക്രമീകരണങ്ങൾ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയുന്നതിനായി ജൂലൈ 25 മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളും അടച്ചിടാൻ ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ആഗസ്റ്റ് എട്ടുവരെ ലോക്ഡൗൺ നിലവിലുണ്ടാകും. രണ്ടാഴ്ച നീളുന്ന ലോക്ഡൗൺ കാലയളവിൽ രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ രാജ്യത്തെ എല്ലാത്തരം സഞ്ചാരങ്ങളും തടയും. പൊതുസ്ഥലങ്ങളും കടകളും രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഓഗസ്റ്റ് 1ന് രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാന യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി. കുവൈത്തിലേക്കു വരുന്നവർ അംഗീകൃത കേന്ദ്രങ്ങളിൽനിന്ന് പിസിആർ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വച്ചിരിക്കണം. രാജ്യത്തു എത്തിയതു മുതൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം. യാത്ര പുറപ്പെടുന്നതിനു മുൻപായി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ ഷ്ലോനിക് മൊബൈൽ …
സ്വന്തം ലേഖകൻ: ഖത്തര്‍ ദേശീയ മേല്‍വിലാസ നിയമ പ്രകാരം സ്വദേശികളും പ്രവാസികളും ജൂലൈ 26ന് മുമ്പായി നിര്‍ബന്ധമായും തങ്ങളുടെ മേല്‍വിലാസം റജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓര്‍മപ്പെടുത്തല്‍. 2017 ലെ 24-ാം നമ്പര്‍ ദേശീയ മേല്‍വിലാസ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണിത്. പൗരന്മാര്‍, പ്രവാസികള്‍, നിയമപരമായ വ്യക്തികള്‍, കമ്പനികള്‍ എന്നിവരാണ് മേല്‍വിലാസം റജിസ്റ്റര്‍ ചെയ്യേണ്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ …