1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ ശമ്പള വർധനവിൽ നിന്ന് ജൂനിയർ ഡോക്ടർമാരേയും നഴ്സുമാരേയും ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തം
യുകെയിൽ ശമ്പള വർധനവിൽ നിന്ന് ജൂനിയർ ഡോക്ടർമാരേയും നഴ്സുമാരേയും ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തം
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെതിരായ യുകെയുടെ പോരാട്ടത്തിലെ മുൻ‌നിര പോരാളികളായ പൊതുമേഖലാ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് യുകെ സർക്കാർ കൈയ്യടി നേടി. എന്നാൽ നഴ്സുമാർ ഒഴികെയുള്ള ബ്രിട്ടനിലെ ഒമ്പത് ലക്ഷത്തോളം കീ വർക്കർമാർക്കാണ് സർക്കാർ 3.1 ശതമാനം വരെ ശമ്പളം വർധിപ്പിച്ചത്. നഴ്സുമാർക്കും ജൂനിയർ ഡോക്ടർമാർക്കും തൽകാലം മുൻ ഉടമ്പടികൾ പ്രകാരമുള്ള ശമ്പള വർധന …
ലോകത്ത് ഒന്നരക്കോടിയും കടന്ന് കൊവിഡ് ബാധിതർ; യുഎസിൽ ഗുരുതര പ്രതിസന്ധിയെന്ന് വൈറ്റ് ഹൌസ്
ലോകത്ത് ഒന്നരക്കോടിയും കടന്ന് കൊവിഡ് ബാധിതർ; യുഎസിൽ ഗുരുതര പ്രതിസന്ധിയെന്ന് വൈറ്റ് ഹൌസ്
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. 6.18 ലക്ഷത്തോളം പേരാണ് ഇതുവരെ മരിച്ചത്. 91 ലക്ഷം പേരാണ് രോഗമുക്തരായത്. 53.6 ആണ് നിലവിൽ ചികിത്സയിലുള്ളത്. ജൂൺ 28നാണ് രോഗബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടതെങ്കിൽ 24 ദിവസം കൊണ്ടാണ് അടുത്ത അരക്കോടി പിന്നിട്ടത്. വേൾഡോമീറ്റർ കണക്കു പ്രകാരം 15,093,246 ആണ് ലോകത്തെ …
യുഎഇയിൽ നാലു ദിവസം ബലിപെരുന്നാൾ അവധി; കുട്ടികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഷാർജ
യുഎഇയിൽ നാലു ദിവസം ബലിപെരുന്നാൾ അവധി; കുട്ടികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഷാർജ
സ്വന്തം ലേഖകൻ: ബലിപെരുന്നാളിന് യുഎഇയിലെ സർക്കാർ മേഖലയ്ക്ക് നാലു ദിവസത്തെ അവധി. ഇൗ മാസം 30 മുതൽ ഓഗസ്റ്റ് രണ്ടു വരെയാണ് അവധിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ.ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാരും ഓഗസ്റ്റ് മൂന്നിന് തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് വ്യക്തമാക്കി. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ അവധി ദിനങ്ങളായിരിക്കുമെന്ന് യുഎഇ മന്ത്രിസഭ …
ഖത്തറിലേക്ക് കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യക്കാർക്ക് സ്വാഗതം; റീ എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധം
ഖത്തറിലേക്ക് കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യക്കാർക്ക് സ്വാഗതം; റീ എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധം
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഖത്തര്‍ ഇളവ് വരുത്തുന്നു. ഖത്തര്‍ പൗരന്‍മാര്‍ക്കും സ്ഥിര താമസ വിസയുള്ളവര്‍ക്കും ഖത്തറില്‍ നിന്ന് പുറത്തേക്ക് പോകാനും തിരിച്ചുവരാനും സാധിക്കും. ആഗസ്റ്റ് ഒന്നു മുതലാണ് ഇളവ് വരുത്തുന്നത്. ഖത്തറിലേക്ക് തിരിച്ച് വരുന്നവര്‍ക്ക് ചില ഉപാധികളോടെയാണ് പ്രവേശനം അനുവദിക്കുക. ആഗസ്റ്റ് ഒന്ന് മുതലാണ് ഖത്തറില്‍ നിയന്ത്രണങ്ങള്‍ ഇളവ് …
“ഹോങ്കോങ്ങിനെ തൊട്ടു കളിക്കരുത്, തൊട്ടാൽ തിരിച്ചടി!“ ബ്രിട്ടന് ശക്തമായ മുന്നറിയിപ്പുമായി ചൈന
“ഹോങ്കോങ്ങിനെ തൊട്ടു കളിക്കരുത്,  തൊട്ടാൽ തിരിച്ചടി!“ ബ്രിട്ടന് ശക്തമായ മുന്നറിയിപ്പുമായി ചൈന
സ്വന്തം ലേഖകൻ: “തെറ്റായ വഴിയിലൂടെയാണ് ബ്രിട്ടന്റെ നടത്തം. ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഹോങ്കോങ് വിഷയത്തിൽ ഇടപെട്ടാൽ വലിയ തിരിച്ചടി നേരിടേണ്ടി വരും. ഇനിയും കൈകെട്ടി നോക്കിയിരിക്കാനാകില്ല– ബ്രിട്ടൻ ചൈനയുടെ ആഭ്യന്തര വിഷയങ്ങളിൽ അനാവശ്യമായി ഇടപെടുകയാണ്,” എന്ന് ലണ്ടനിലെ ചൈനീസ് അംബാസിഡര്‍ ലിയു സിയോമിങ് പറയുമ്പോൾ ഉന്നം ബ്രിട്ടൻ തന്നെ. ബെയ്ജിങ് ബ്രിട്ടനു നൽകുന്ന മുന്നറിയിപ്പുകളിൽ അവസാനത്തേതാണിത്. …
മാതാപിതാക്കളെ കൊന്നത് താലിബാൻ! തിരിച്ചടിച്ച 16 കാരി വെടിവച്ചിട്ടത് 3 കൊടും ഭീകരരെ
മാതാപിതാക്കളെ കൊന്നത് താലിബാൻ! തിരിച്ചടിച്ച 16 കാരി വെടിവച്ചിട്ടത് 3 കൊടും ഭീകരരെ
സ്വന്തം ലേഖകൻ: മാതാപിതാക്കളെ കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ വെടിവെച്ച് കൊന്ന 16 കാരിക്ക് അഭിനന്ദനപ്രവാഹം. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ താമസിക്കുന്ന ഖമർ ഗുൽ എന്ന പെൺകുട്ടിയാണ് താലിബാൻ ഭീകരർക്കെതിരേ ഒറ്റയ്ക്ക് പോരാടിയത്. എകെ-47 തോക്കുമായി ഭീകരരെ നേരിട്ട പെൺകുട്ടി മൂന്ന് ഭീകരരെ വധിച്ചെന്നാണ് ദി ഗാർഡിയന്റെ റിപ്പോർട്ട്. സർക്കാർ അനുകൂലിയായ പിതാവിനെ തിരഞ്ഞാണ് ആയുധധാരികളായ താലിബാൻ …
ഓക്സ്ഫഡിന്റെ കൊവിഡ് വാക്സിൻ നവംബറിൽ ഇന്ത്യയിൽ ലഭ്യമായേക്കും; വില 1,000 രൂപ
ഓക്സ്ഫഡിന്റെ കൊവിഡ് വാക്സിൻ നവംബറിൽ ഇന്ത്യയിൽ ലഭ്യമായേക്കും; വില 1,000 രൂപ
സ്വന്തം ലേഖകൻ: കൊവിഡിന്റെ പിടിയിലമർന്ന ലോകം മുഴുവൻ കാത്തിരിക്കുന്ന ഓക്സ്ഫഡിന്റെ കൊവിഡ് പ്രതിരോധ മരുന്ന് നവംബറിൽ ഇന്ത്യയിൽ ലഭ്യമായേക്കും. ഏകദേശം 1000 രൂപ വില വരുമെന്നും ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ഇന്ത്യന്‍ പങ്കാളികളായ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ക്ലിനിക്കല്‍ ട്രയലിന്റെ ആദ്യഘട്ടത്തില്‍ …
സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോകോളില്‍ മാറ്റം; ആന്റിജന്‍ പരിശോധന നെഗറ്റീവായാല്‍ ഡിസ്ചാർജ്
സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോകോളില്‍ മാറ്റം; ആന്റിജന്‍ പരിശോധന നെഗറ്റീവായാല്‍ ഡിസ്ചാർജ്
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോകോളില്‍ മാറ്റം. സാധാരണഗതിയില്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തിയായിരുന്നു രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. എന്നാല്‍ ഇനിമുതല്‍ ആന്റിജന്‍ പരിശോധന നെഗറ്റീവായാല്‍ മതിയെന്നാണ് പുതിയ ഉത്തരവ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന നിയന്ത്രണങ്ങളിലും മാറ്റം വരുന്നത്. കൊവിഡ് ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കില്‍ ആദ്യ പോസിറ്റീവ് റിസള്‍ട്ടിന് പത്ത് …
അബുദാബിയിലെ സ്വകാര്യ സ്കൂളുകൾ സെപ്റ്റംബറിൽ തുറക്കും; കൊവിഡ് ടെസ്റ്റ് നിർബന്ധം
അബുദാബിയിലെ സ്വകാര്യ സ്കൂളുകൾ സെപ്റ്റംബറിൽ തുറക്കും; കൊവിഡ് ടെസ്റ്റ് നിർബന്ധം
സ്വന്തം ലേഖകൻ: അബുദാബിയിലെ സ്വകാര്യ സ്കൂളുകളില്‍ സെപ്റ്റംബർ മുതൽ പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ എല്ലാ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും കൊവിഡ് 19 പരിശോധന നടത്തണമെന്നും അബുദാബി എജുക്കേഷൻ ആൻഡ് നോളജ് (ആദെക്) വിഭാഗം വ്യക്തമാക്കി. സ്കൂളുകൾക്ക് ഇതു സംബന്ധമായി മാർഗനിർദേശങ്ങൾ ലഭിച്ചു. സ്കൂളുകൾ തുറക്കുന്നത് സംബന്ധമായ കൂടുതൽ മാർഗനിർദേശങ്ങൾ …
അനധികൃത ഹോം ഡെലിവറി ബൈക്കുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പ്രവാസികൾക്ക് തിരിച്ചടി
അനധികൃത ഹോം ഡെലിവറി ബൈക്കുകൾക്ക് പൂട്ടിട്ട്  കുവൈത്ത്; പ്രവാസികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: അനധികൃത ഹോം ഡെലിവറി ബൈക്കുകൾക്ക് മൂക്കു കയറിട്ട് കുവൈത്ത്. ഭക്ഷ്യവിതരണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് സാധനങ്ങൾ വീട്ടിലെത്തിക്കുന്ന സേവനത്തിന് 15 ബൈക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. ലൈസൻസില്ലാതെയും ബന്ധപ്പെട്ട കമ്പനിയുടെ സ്പോൺസർഷിപ്പിൽ അല്ലാതെയും ചീറിപ്പായുന്ന ബൈക്കുകൾക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താതെ ഓടുന്ന ബൈക്കുകൾ അപകടമുണ്ടാക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതേസമയം, മലയാളികളക്കം …