സ്വന്തം ലേഖകൻ: കൊവിഡ്-19 സാഹചര്യം സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കുശേഷം സൗദി അറേബ്യയുടെ തെരുവോരങ്ങളും പാര്‍ക്കുകളും ഷോപ്പിങ് മാളുകളും സജീവമായിത്തുടങ്ങി. എല്ലാ മേഖലകളും പതിയെ പൂര്‍വാവസ്ഥയിലേക്കു തിരിച്ചുവരികയാണ്. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് ജനങ്ങള്‍ ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും എത്തുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാതെ വൈറസ് വാഹകരാകരുതെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിയമലംഘനം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) …
സ്വന്തം ലേഖകൻ: യുഎസിൽ വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്ത 70,000 കൊറോണ. രാജ്യത്ത് പകര്‍ച്ചവ്യാധി വ്യാപിച്ചതിനു ശേഷം ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ റെക്കോർഡാണിത്. രാജ്യത്ത് അറിയപ്പെടുന്ന ആകെ കേസുകളുടെ എണ്ണം നാല് ദശലക്ഷം കവിഞ്ഞു, കൂടാതെ തുടര്‍ച്ചയായി മൂന്നാം ദിവസവും 1,100 പേർ മരണമടഞ്ഞു. 2,390 കേസുകളുമായി അലബാമ വൈറസ് വ്യാപനത്തില്‍ കുതിച്ചു കയറ്റം …
സ്വന്തം ലേഖകൻ: മലയാളി ദമ്പതികളെ അബുദാബിയിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് ഫ്ളോറികൻ ഹില്ലിൽ ജനാർദ്ദനൻ പട്ടേരി (57), ഭാര്യ മിനിജ ജനാർദ്ദനൻ (52) എന്നിവരാണ് മരിച്ചത്. 18 വർഷമായി അബുദാബിയിലുള്ള ജനാർദ്ദനൻ സ്വകാര്യ ട്രാവൽ സ്ഥാപനത്തിൽ അക്കൗണ്ട്സ് ഓഫീസറായിരുന്നു. മിനിജ സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്റ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. മകൻ: …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് അവസാനത്തോടെ അബുദാബിയിലെ മുഴുവൻ ഷോപ്പിങ് മാളുകൾക്കും വിനോദ കേന്ദ്രങ്ങൾക്കും ഹോട്ടലുകൾക്കും ‘ഗൊ സെയ്ഫ്’ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് സാംസ്കാരിക ടൂറിസം വിഭാഗം (ഡിസിടി) അറിയിച്ചു. കൊവിഡ് ജാഗ്രതാ മുൻകരുതലിന്റെ ഭാഗമായി ഡിസിടി നിർദേശിച്ച സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കിയവർക്കാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതു ലഭിച്ചാൽ മാത്രമേ സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കാനാവൂ. ജൂണിൽ ഹോട്ടലുകൾ, …
സ്വന്തം ലേഖകൻ: കുവൈത്തിലെ സർക്കാർ ആശുപത്രികളിൽ കൊവിഡ് പരിശോധന സൗജന്യമാണെന്ന് ആരോഗ്യമന്ത്രാലയം. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യ കൊവിഡ് പരിശോധ നടത്താൻ വ്യാഴാഴ്ചയാണ് ആരോഗ്യമന്ത്രാലയം നിർദേശിച്ചത്. കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. രോഗബാധിതരെയും സമ്പർക്കം പുലർത്തിയവരെയും കണ്ടെത്തി രോഗപ്പകർച്ച തടയുകയാണ് ലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം അനുസരിച്ച് പിസിആർ ടെസ്റ്റ് നടത്തുന്ന സ്വകാര്യമേഖലാ …
സ്വന്തം ലേഖകൻ: ദേശീയ മേൽവിലാസ റജിസ്‌ട്രേഷൻ സമയപരിധി അവസാനിക്കാൻ ഇനി ഒരു ദിനം മാത്രം. 18 വയസിന് മുകളിലുള്ള ഖത്തർ ഐഡിയുള്ള രാജ്യത്തെ സ്വദേശികൾ, പ്രവാസികൾ എന്നിവർ വ്യക്തിഗതമായും തൊഴിലുടമകൾ കമ്പനികളുടെ വിലാസങ്ങളും ആഭ്യന്തര മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യേണ്ട അവസാന ദിനം ജൂലൈ 26 ആണ്. റജിസ്‌ട്രേഷനായി നൽകിയ 6 മാസത്തെ സമയപരിധിയാണ് നാളെ അവസാനിക്കുന്നത്. …
സ്വന്തം ലേഖകൻ: ഈ വർഷം ഹജ് നിർവഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ ആദ്യ സംഘം തീർഥാടകർ വെള്ളിയാഴ്ച പുണ്യഭൂമിയിലെത്തി. അൽ ഖസീമിൽ നിന്നുള്ള സംഘമാണ് ജിദ്ദയിലെ പുതിയ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. ഹജ്-ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽ ശരീഫ്, ജിദ്ദ വിമാനത്താവളം ഡയറക്ടർ ഇസാം ബിൻ ഫുആദ് നൂറും ചേർന്ന് ഇവരെ സ്വീകരിച്ചു. ഈ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 885 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 968 പേർ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് 724 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്നും വന്ന 64 പേരും മറ്റു …
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് മരണം 6.35 ലക്ഷം കടന്നു. ആകെ രോഗികളുടെ എണ്ണം 1.56 കോടി കവിഞ്ഞു. ഇതുവരെ 1, 56, 51,601 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആയിരത്തിലധികം പേരാണ് 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളിലുമായി മരിച്ചത്. 24 മണിക്കൂറിനിടെ 68, 272 പേർക്കാണ് അമേരിക്കയിൽ രോഗം …