സ്വന്തം ലേഖകൻ: കൊവിഡ് ദുരിതത്തില്‍ വലയുന്ന യുഎസിന് ഭീഷണിയായി ഹന്ന ചുഴലിക്കാറ്റ് തീരംതൊട്ടു. ടെക്സസ് തീരത്ത് മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയുമുണ്ട്. കടലിൽ വലിയ ഉയരത്തില്‍ തിരമാലകളും രൂപപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായ മേഖലയിലാണ് ചുഴലിക്കാറ്റുള്ളത്. ടെക്സസിലെ 32 കൗണ്ടികളില്‍ ദുരന്ത മുന്നറിയിപ്പ് നല്‍കി. പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. …
സ്വന്തം ലേഖകൻ: ജ്യത്ത് ആദ്യത്തെ കൊറോണ വൈറസ് ബാധാ സംശയത്തെ തുടര്‍ന്ന് ഉത്തര കൊറിയന്‍ അതിര്‍ത്തി പട്ടണമായ കേസോങ്ങില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഭരണത്തലവന്‍ കിം ജോങ് ഉന്‍ ശനിയാഴ്ച അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചു ചേര്‍ത്തതായും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. …
സ്വന്തം ലേഖകൻ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ ചെക്ക് പോയിന്റുകളിൽ പരിശോധനയ്ക്കായി യാത്രക്കാർ കയ്യിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തെടുക്കേണ്ട. പകരം ഹാൻഡ് ബാഗിൽ തന്നെ സൂക്ഷിച്ചാൽ മതി. യാത്രക്കാരന്റെ ബാഗിനുള്ളിലെ ഏത് ഉപകരണങ്ങളും വേഗത്തിൽ തിരിച്ചറിയാനുള്ള അത്യാധുനിക സി2 സുരക്ഷാ പരിശോധനാ സാങ്കേതിക വിദ്യ അധികൃതർ നടപ്പാക്കി കഴിഞ്ഞു. നാളിതുവരെ ടെർമിനലുകളിലെ ചെക്ക് പോയിന്റിൽ എത്തുമ്പോൾ …
സ്വന്തം ലേഖകൻ: ബലിപെരുന്നാൾ പ്രമാണിച്ച് 265 തടവുകാർക്ക് കൂടി യു.എ.ഇ മോചനം നൽകുന്നു. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 203 തടവാുകാർക്ക് മോചനം പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 62 തടവുകാരെ …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ കാർഗിൽ യുദ്ധവിജയത്തിന് ഇന്ന് 21 വയസ്. ‘ഓപറേഷൻ വിജയ്’ എന്ന പേരിൽ കരസേനയും ‘ഒാപറേഷൻ സഫേദ് സാഗർ’ എന്ന പേരിൽ വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിലൂടെയാണ് പാകിസ്താനെതിരെ ഇന്ത്യ വിജയം നേടിയത്. യുദ്ധത്തില്‍ വീരമൃത്യു വരിച്ച 527 ധീരജവാന്‍മാര്‍ക്ക് കര, നാവിക, വ്യോമസേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥൻമാർ ഡൽഹിയിലെ യുദ്ധസ്മാരകത്തിൽ ഇന്ന് പുഷ്പചക്രം …
സ്വന്തം ലേഖകൻ: ബംഗ്‌ളൂരുവില്‍ കൊവിഡ് പോസിറ്റീവായ 3338 രോഗികളെ കണ്ടുപിടിക്കാനാവാതെ ആരോഗ്യ പ്രവര്‍ത്തകര്‍. ബെംഗ്‌ളൂരുവിലെ ആകെ കൊവിഡ് കേസുകളുടെ ഏഴ് ശതമാനം പേരെയാണ് കാണാതായിരിക്കുന്നത്. അധികൃതര്‍ നല്‍കുന്ന വിവര പ്രകാരം സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്ത സമയത്ത് ഇവരുടെ ഫോണ്‍ നമ്പറുകളും അഡ്രസുകളും വാങ്ങിയിരുന്നു എന്നാല്‍ ഇവയില്‍ പലരും നല്‍കിയത് തെറ്റായ വിവരങ്ങളായിരുന്നു. പരിശോധന ഫലം വന്ന …
സ്വന്തം ലേഖകൻ: കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ നിന്ന് ആദ്യ പ്രതികരമവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. താന്‍ സുഖമായിരിക്കുന്നുവെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്‍നിരയില്‍ നില്‍ക്കുന്ന എല്ലാവരെയും താന്‍ അഭിവാദ്യം ചെയ്യുന്നതായും ചൗഹാന്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു ചൗഹാന്റെ പ്രതികരണം. എല്ലാവരും കൊവിഡ് മാര്‍ഗ നിര്‍ദ്ദേങ്ങള്‍ അനുസരിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. “ഞാന്‍ …
സ്വന്തം ലേഖകൻ: നാട്ടിൽനിന്നുള്ള വിമാന സർവിസുകൾ ഇല്ലാത്തതിനാൽ അവധിക്ക് നാട്ടിൽപോയി തിരിച്ചുവരാൻ കഴിയാതെ നിരവധി പ്രവാസികൾ മനോസംഘർഷം അനുഭവിക്കുന്നു. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ ഭാവിയെപ്പറ്റി ഓർത്ത് കടുത്ത നിരാശയിലാണിവർ. അടിയന്തരാവശ്യങ്ങൾക്ക് രണ്ടോ മൂന്നോ ദിവസത്തെ ഹ്രസ്വകാല അവധിയിൽ പോയവർ മുതൽ പതിവ് വാർഷികാവധിക്ക് പോയവർ വരെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നു. കുറച്ചു ദിവസത്തേക്ക് പോയ ചിലരുടെ കുടുംബം …
സ്വന്തം ലേഖകൻ: കോവിഡിനെതിരെയുള്ള വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അബുദാബിയിൽ ആരംഭിച്ചു. 20 രാജ്യങ്ങളിൽനിന്നുള്ള 10,000ത്തിലേറെ പേർ റജിസ്റ്റർ ചെയ്തതായി അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. പരീക്ഷണത്തിന് സന്നദ്ധരായി മുന്നോട്ടുവന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ 42 ദിവസം നിരീക്ഷിക്കും. ഈ ദിവസത്തിനിടയിൽ രാജ്യം വിട്ടുപോകാൻ പാടില്ല. ഇതിനിടയിൽ 17 തവണ അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയിലെത്തി തുടർ പരിശോധനയ്ക്കു …
സ്വന്തം ലേഖകൻ: ബ്രിട്ടന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന കുറ്റസമ്മതവുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത്. സർക്കാരിന് വൈറസ് വ്യാപനത്തിന്റെ ആദ്യ ആഴ്ചകളിൽ കൊവിഡിന്റെ ഗൌരവത്തെക്കുറിച്ച് കാര്യമായ ധാരണകൾ ഒന്നുമില്ലായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറച്ച്കൂടി കാര്യക്ഷമമാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ബി.ബി.സി ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പരസ്യമായ കുറ്റസമ്മതം. വൈറസിന്റെ വ്യാപനം …