സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്ദേഭാരത് വിമാനങ്ങളില്‍ ഇനി വെബ്‌സൈറ്റ് വഴിയോ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ ബുക്കിങ് നടത്താം. ഇതുവരെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ മനാമയിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ ചെന്നാണ് ടിക്കറ്റ് എടുത്തിരുന്നത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവരും ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. വന്ദേഭാരത് ദൗത്യത്തിന്റെ അഞ്ചാം …
സ്വന്തം ലേഖകൻ: ഖത്തറിൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി സെന്ററുകളും തുറന്ന് പ്രവർത്തിക്കാൻ വൈകുമെന്ന് സൂചന. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച ഈ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കണമെങ്കിൽ ‘മുൻകൂർ അനുമതി’ വേണമെന്ന സർക്കാരിന്റെ നിബന്ധനയാണ് ഉടമകളെ വെട്ടിലാക്കിയിരിക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ലഭിക്കണമെങ്കിൽ ബാർബർ, ബ്യൂട്ടി സലൂണുകളിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ്-19 പരിശോധന നടത്തണം. …
സ്വന്തം ലേഖകൻ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത് പദ്ധതിയുടെ അഞ്ചാം ഘട്ട സർവീസുകൾ പ്രഖ്യാപിച്ചപ്പോൾ ഒമാനിൽ നിന്ന് ആകെ 19 സർവീസുകൾ. ഇതിൽ എട്ട് സർവീസുകൾ കേരളത്തിലേക്കാണ്. ഇതിൽ നാലെണ്ണം കൊച്ചിയിലേക്കും രണ്ടെണ്ണം തിരുവനന്തപുരത്തിനും ഓരോന്നു വീതം കണ്ണൂരിനും കോഴിക്കോടിനുമാണ്. 19ൽ കേരളത്തിലേക്കുള്ള ഒന്ന് അടക്കം രണ്ടെണ്ണം സലാലയിൽ നിന്നും സർവീസ് നടത്തും. ഓഗസ്റ്റ് 6നാണ് ഒമാനിൽ …
സ്വന്തം ലേഖകൻ: ഹജ് കർമങ്ങൾക്ക് ഇന്നു തുടക്കം. കോവിഡിനെ തുടർന്ന് ചുരുക്കം പേർക്കു മാത്രമാണു തീർഥാടനാനുമതി. വിശുദ്ധിയുടെ വെള്ളവസ്ത്രമണിഞ്ഞു തീർഥാടകരെല്ലാം ഉച്ചയോടെ മിനായിൽ എത്തിച്ചേരും. നാളെയാണ് അറഫ സംഗമം. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി മക്കയിലെത്തിയ തീർഥാടകർ 7 കിലോമീറ്റർ അകലെയുള്ള മിനായിലേക്ക് പുലർച്ചെ തന്നെ യാത്ര തുടങ്ങിയിരുന്നു. ലക്ഷക്കണക്കിനു വിശ്വാസികൾ ഒഴുകിയെത്തുന്ന പതിവു മാറ്റി വയ്ക്കേണ്ടി …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ബലിപെരുന്നാൾ അവധി ദിവസങ്ങൾ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരൻ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾ, ഡയറക്ടറേറ്റുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് 30 മുതൽ 2 വരെയാണ് അവധി. പെരുന്നാൾ വാരാന്ത്യ അവധിദിനങ്ങളിൽ ആയതിനാൽ പകരം 3നും 4നും അവധി നൽകും. ഫലത്തിൽ 6 ദിവസം അവധി ലഭിക്കും. ഈദ് അവധി ദിനങ്ങളില്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 888 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചുവെന്ന് കരുതുന്ന 55 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന 679 പേർ ഇന്നു രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം, കാസർഗോഡ്, ആലപ്പുഴ, …
സ്വന്തം ലേഖകൻ: തൊഴിലില്ലായ്മ വേതനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്രംപിന്റെ മൂന്നു ട്രില്യണ്‍ പാക്കേജിൽ പ്രതീക്ഷയർപ്പിച്ച് യുഎസ് ജനത. അധിക തൊഴിലില്ലായ്മ സഹായം, സ്‌കൂളുകള്‍ക്ക് ധനസഹായം, ഓപ്പറേറ്റിംഗ് ബിസിനസുകള്‍ക്കായി പുതിയ സഹായങ്ങള്‍ എന്നിവയ്ക്കായി മൂന്നു ട്രില്യണ്‍ പാക്കേജിനെ ഭരണകൂടം തുണയ്ക്കുമ്പോള്‍ ഡെമോക്രാറ്റുകള്‍ ഈ ആശയത്തെ എതിര്‍ക്കുകയാണ്. 3 ട്രില്യണ്‍ ഡോളറിന്റെ പാക്കേജിന് പിന്നില്‍ …
സ്വന്തം ലേഖകൻ: പാകിസ്താനെ പോലെ ആകണമെന്ന് അഫ്ഗാനിസ്ഥാനോടും നേപ്പാളിനോടും ആവശ്യപ്പെട്ട് ചൈന. ഉരുക്ക് സഹോദരനായ പാകിസ്താനെ പോലെ ആകണമെന്നാണ് ഇരു രാജ്യങ്ങളോടും ചൈന ആവശ്യപ്പെട്ടത്. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ സഹകരണം ഉറപ്പാക്കുന്നത് സംബന്ധിച്ച് നാല് രാജ്യങ്ങളും തമ്മില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി പാകിസ്താനെ മാതൃകയാക്കണമെന്ന തരത്തിലുള്ള പരമാര്‍ശം …
സ്വന്തം ലേഖകൻ: യുഎഇയിലേക്കു മടങ്ങുന്നവർക്ക് കൊവിഡ് പരിശോധന നടത്താൻ കേരളത്തിൽ കൂടുതൽ കേന്ദ്രങ്ങൾ. യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് പിസിആർ പരിശോധന നടത്തണം എന്ന നിബന്ധന 96 മണിക്കൂറാക്കി ദീർഘിപ്പിച്ചിട്ടുമുണ്ട്. കേരളത്തിലെ തെക്കൻ ജില്ലകളിൽ നിന്നുൾപ്പെടെ 22 കേന്ദ്രങ്ങൾക്കു കൂടിയാണ് പുതുതായി അനുമതി. മുൻപ് അംഗീകരിച്ചിരുന്ന സ്ഥാപനങ്ങളിൽ പലതിനെയും കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെടുത്താതിരുന്നത് …
സ്വന്തം ലേഖകൻ: വിദേശി നിയമനത്തിന് ക്വോട്ട സമ്പ്രദായം സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വരികയാണെങ്കിൽ ക്വോട്ട പരിധിയും കവിഞ്ഞ് രാജ്യത്ത് നിലവിലുള്ളവരെ നാടുകടത്തില്ല. പകരം പ്രസ്തുത രാജ്യത്ത് നിന്നുള്ളവരുടെ എണ്ണം ക്വോട്ടാ പരിധിയിൽ എത്തുംവരെ അത്തരം രാജ്യങ്ങളിൽനിന്ന് പുതുതായി റിക്രൂട്ട്മെൻറ് നടത്താതിരിക്കണമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ. നിർണയിക്കപ്പെട്ട ക്വോട്ടയെക്കാൾ ആളുകളുള്ള രാജ്യത്ത് നിന്നുള്ളവരെ റിക്രൂട്ട് ചെയ്യാൻ അനുമതി …