1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2020

സ്വന്തം ലേഖകൻ: ലോകത്ത്​ കോവിഡ്​ മരണം 6.35 ലക്ഷം കടന്നു. ആകെ രോഗികളുടെ എണ്ണം 1.56 കോടി കവിഞ്ഞു. ഇതുവരെ 1, 56, 51,601 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. അമേരിക്കയിലും ബ്രസീലിലും സ്​ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആയിരത്തിലധികം പേരാണ്​ 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളിലുമായി മരിച്ചത്​. 24 മണിക്കൂറിനിടെ 68, 272 പേർക്കാണ്​ അമേരിക്കയിൽ രോഗം സ്​ഥിരീകരിച്ചത്​. 58, 080 പേർക്ക്​ ബ്രസീലിലും ​രോഗം സ്​ഥിരീകരിച്ചു.

6, 36, 464 പേരാണ്​ ലോകത്ത്​ ഇതുവരെ മഹാമാരിയെത്തുടർന്ന്​ മരിച്ചത്​. 95, 35, 209 പേർ രോഗമുക്തരായി. ബ്രസീലിൽ സ്​ഥിതിഗതികൾ നിയന്ത്രണാതീതമായി മാറി. 1315 പേരാണ്​ ക​ഴിഞ്ഞ ദിവസം ബ്രസീലിൽ രോഗം ബാധിച്ച്​ മരിച്ചത്​. രോഗബാധിതരുടെ എണ്ണം 22.8 ലക്ഷം കടന്നു. 84,207 ത്തിലധികം ആളുകളാണ്​ രോഗം ബാധിച്ച്​​ മരിച്ചത്​. 1,570,237 പേർ രോഗമുക്തി നേടി.

അമേരിക്കയിൽ കോവിഡ്​ ബാധിതരുടെ എണ്ണം നാൽപത്​ ലക്ഷം കടന്നു. 41,69,991 ലക്ഷം പേർക്കാണ്​ അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ചത്​. 147,333 പേർ​ അമേരിക്കയിൽ രോഗം ബാധിച്ച്​ മരിച്ചു. 1,979,617 പേരാണ്​ രോഗമുക്തരായത്​.

കോവിഡ്​ ബാധ അതിരൂക്ഷമായി തുടരുന്നതിൻെറ പശ്ചാത്തലത്തിൽ ഫ്ലോറിഡയിൽ നടക്കേണ്ടിയിരുന്ന റിപബ്ലിക്കൻ പാർട്ടിയുടെ കൺവെൻഷൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഉപേക്ഷിച്ചു. ടെക്​സാസ്​, കാലിഫോർണിയ, അലബാമ, ഇഡാഹോ, ​ഫ്ലോറിഡ എന്നീ സംസ്​ഥാനങ്ങളിലാണ്​ കൂടുതൽ മരണങ്ങൾ റിപോർട്ട്​ ചെയ്യുന്നത്​.

1,288,130 രോഗബാധിതരുമായി പട്ടികയിൽ മൂന്നാം സ്​ഥാനത്താണ്​ ഇന്ത്യ.

യുഎസിൽ തൊഴിലില്ലായ്മാ ആനുകൂല്യത്തിനുള്ള ക്ലെയിമുകൾ വർധിക്കുന്നു

യുഎസിൽ സംസ്ഥാന തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി പുതിയ ക്ലെയിമുകള്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. 1.4 ദശലക്ഷം പുതിയ സംസ്ഥാന അപേക്ഷകള്‍ തൊഴില്‍ വകുപ്പ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ആഴ്ചയില്‍ 600 ഡോളര്‍ അധിക തൊഴിലില്ലായ്മ ആനുകൂല്യം കാലഹരണപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ വര്‍ദ്ധനവ് വരുന്നത്.

ഫ്രീലാന്‍സര്‍മാര്‍, പാര്‍ട്ട് ടൈം തൊഴിലാളികള്‍, കൂടാതെ മറ്റ് സംസ്ഥാന തൊഴിലില്ലായ്മ സഹായത്തിന് യോഗ്യതയില്ലാത്തതും എന്നാല്‍ അടിയന്തിര ഫെഡറല്‍ പ്രോഗ്രാമിന് കീഴില്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളതുമായ 975,000 ക്ലെയിമുകള്‍ അധികമായി സമര്‍പ്പിച്ചതായി തൊഴില്‍ വകുപ്പ് അറിയിച്ചു. 2008-9 ലെ മഹാ മാന്ദ്യത്തിന്റെ ഏറ്റവും മോശമായ സമയത്ത്, പ്രതിവാര ക്ലെയിമുകളുടെ എണ്ണം 700,000 കവിഞ്ഞിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.