1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2020

സ്വന്തം ലേഖകൻ: മാഞ്ചസ്റ്ററിലെ ബോൾട്ടണിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ ഇടവക കുര്യംപറമ്പിൽ ചാക്കോ വർഗ്ഗീസിൻ്റേയും വൽസമ്മ ചാക്കോയുടെയും ഇളയ മകളായ ഇവ്‌ലിൻ ചാക്കോ (16) യാണ് മരണമടഞ്ഞത്. മലയാളികൾ ധാരാളമുള്ള നഗരത്തില്‍ ഇന്നലെ വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോള്‍ട്ടന്‍ റോയൽ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവ്‌ലിൻ. ആശുപത്രിയിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് ശേഷം പെൺകുട്ടി അച്ഛനുമായി സംസാരിച്ചിരുന്നു. ഇടക്ക് പുറത്തേക്ക് പോയ ഇവ്‌ലിൻ പതിവ് സമയം കഴിഞ്ഞും തിരികെ വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ ആശുപത്രിക്ക് പിന്നിൽ മരിച്ച നിലയിൽ കണ്ടെത്തി.

വൈകുന്നേരത്തോടെ പോലീസ് വീട്ടിലെത്തി മാതാപിതാക്കളെ പെൺകുട്ടിയുടെ മരണ വിവരം അറിയിക്കുകയായിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന ഇവ്‌ലിൻ ചാക്കോ എ ലെവൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു.

ഞെട്ടലായി ഹണ്ടിംങ്ടണിലുള്ള മലയാളി വനിതാ ഡോക്ടറുടെ മരണം

ബ്രിട്ടനിൽ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന ഡോ. അനിത മാത്യൂസ് ശങ്കരത്തിൽ (59) അന്തരിച്ചു. ഇംഗ്ലണ്ടിലെ ഹണ്ടിംങ്ടണിലുള്ള വസതിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു മരണം. ഹിഞ്ചിംങ് ബ്രൂക്ക് ആശുപത്രിയിലെ കൺസൾട്ടന്റായിരുന്നു. ബ്രിട്ടനിൽ ഇതേ ആശുപത്രിയിൽ തന്നെ ഡോക്ടറായ പത്തനംതിട്ട കുമ്പഴ വടക്കുപുറത്ത് ഡോ. ജോൺ മാത്യൂസാണ് (ബോസ്) ആണ് ഭർത്താവ്. സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടത്തും. ജോൺ, എബി എന്നിവർ മക്കളാണ്.

സമ്പൂർണ അടച്ചുപൂട്ടൽ ഭീഷണിയിൽ ബ്ലാക്ക്ബേൺ

കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതിനെ തുടർന്ന് പ്രാദേശിക ലോക്ക്ഡൗൺ ഭീഷണിയിൽ ബ്ലാക്ക്ബേൺ. കഴിഞ്ഞ മാസം മിഡ്‌ലാന്റ്സ് നഗരത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ ലെസ്റ്ററിൽ നടപ്പാക്കിയ പോലുള്ള സമ്പൂർണ അടച്ചിടൽ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ലങ്കാഷെയർ ടൗണിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.

മറ്റ് വീടുകൾ സന്ദർശിക്കാനുള്ള അനുമതി രണ്ടു പേർ‌ക്ക് മാത്രമായി പരിമിതപ്പെടുത്തിയ പ്രാദേശിക ഭരണകൂടം എൻക്ലോസ്‌ഡ്‌ ആയ പൊതു ഇടങ്ങളിൽ ഫേസ് മാസ്കുകൾ ധരിക്കുന്നതും നിർബന്ധമാക്കി. ഷേക്ക് ഹാൻഡുകൾ നൽകുന്നത് ഒഴിവാക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച അധികൃതർ കുറഞ്ഞത് ഒരു മാസമെങ്കിലും’ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.