സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18552 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗബാധിതര്‍ 518,936 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 384 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 15,880 ആയി ഉയര്‍ന്നു. കൊവിഡിനെ നിയന്ത്രിക്കാനായെന്ന് പ്രധാനമന്ത്രി മറ്റ് …
സ്വന്തം ലേഖകൻ: ഇത്തിഹാദ് എയർവേയ്സിന്റെ ആദ്യ വിമാനം കണ്ണൂരിലെത്തി. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിന്റെ സഹകരണത്തോടെ അബുദാബി കെഎംസിസി നടത്തിയ ചാർട്ടേഡ് വിമാനം 174 യാത്രക്കാരുമായി ഇന്നലെ വൈകിട്ട് കണ്ണൂരിലിറങ്ങി. വാട്ടർഗൺ സല്യൂട്ട് നൽകിയാണ് ഇത്തിഹാദ് വിമാനത്തെയും യാത്രക്കാരെയും കണ്ണൂർ രാജ്യാന്തര വിമാനത്താവളം സ്വീകരിച്ചത്. ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ആക്ടിങ് പ്രസിഡന്റ് ടി.കെ. അബ്ദുൽ സലാം, ട്രഷറർ …
സ്വന്തം ലേഖകൻ: പുതുപുത്തൻ ലംബോർഗിനി ഹുറാകൻ സ്പൈഡർ സൂപ്പർ കാർ ഉടമസ്ഥന്റെ കൈയിലെത്തി 20 മിനിറ്റിനുള്ളിൽ റോഡിൽ ഇടിച്ചു തകർന്നു. 3.89 കോടി രൂപ വിലയുള്ള കാറാണ് വാങ്ങി മിനിറ്റുകൾക്കുള്ളിൽ അപകടത്തിൽപ്പെട്ടത്. ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക് ഷെയറിലാണ് അപകടം. കാർ മെക്കാനിക്കൽ തകരാറിനെ തുടർന്ന് ഹൈവേയുടെ മധ്യത്തിൽ നിന്നുപോവുകയായിരുന്നു. പിന്നാലെ വന്ന വാൻ കാറിലിടിക്കുകയായിരുന്നു. തലയ്ക്ക് …
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ എത്തും. അടുത്തമാസം ഒന്നാം തിയതി മുതല്‍ 14 ാം തിയതി വരെയുള്ള വിമാനങ്ങളുടെ പട്ടിക പുറത്തുവന്നു. യുഎഇ, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ നിന്ന് 39 വിമാനങ്ങള്‍ വീതവും ഒമാനില്‍ നിന്ന് 13 ഉം മലേഷ്യയില്‍ നിന്ന് രണ്ടും സിങ്കപ്പൂരില്‍ നിന്ന് ഒരു വിമാനവും സര്‍വീസ് …
സ്വന്തം ലേഖകൻ: തൂത്തുക്കുടിയില്‍ രണ്ടു പേര്‍ പോലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം കത്തുന്നു. യുഎസിലെ മിനിയപോളിസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയ്ഡിനെ പോലീസുകാര്‍ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തിനോട് താരതമ്യപ്പെടുത്തിയാണ് തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നത്. അച്ഛനെയും മകനെയും കരുതികൂട്ടി പോലീസുകാര്‍ കൊന്നതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കൂടാതെ, അച്ഛനും മകനും ലോക്കപ്പില്‍ പ്രകൃതി …
സ്വന്തം ലേഖകൻ: കൊവിഡ് വിട്ടുമാറിയാലും ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടാൻ സാധ്യതയെന്ന് സാംക്രമിക രോഗ വിദഗ്ദ്ധരും ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. അവയില്‍ ചിലത് വരും വര്‍ഷങ്ങളില്‍ രോഗികളില്‍ തുടരുകയും ആരോഗ്യ സംവിധാനങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുകയും ചെയ്യും. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന ശ്വാസകോശ പ്രശ്‌നങ്ങളെ കൂടാതെ വൈറസ് പല അവയവങ്ങളേയും ബാധിക്കുകയും ചില കേസുകളില്‍ മാരകമായ നാശം വരുത്തുകയും ചെയ്യുന്നു. …
സ്വന്തം ലേഖകൻ: യുകെയില്‍ നിലവിലുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസകളുടെ കാലാവധി നീട്ടിക്കൊടുക്കണമെന്ന് സര്‍വകലാശാലാ വകുപ്പ് മന്ത്രിയായിരുന്ന ജോ ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. നിലവില്‍ രണ്ട് വര്‍ഷമാണ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയുടെ കാലാവധി. ഇത് നാലു വര്‍ഷമാക്കണമെന്നാണ് ജോണ്‍സണ്‍ ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബ്രെക്‌സിറ്റ് ട്രാന്‍സിഷന്‍ സമയം ഡിസംബര്‍ 31ന് അവസാനിക്കുകയാണ്. ഇതു നീട്ടാനുള്ള സാഹചര്യമൊന്നും …
സ്വന്തം ലേഖകൻ: സംഘർഷം നിലനിൽക്കുന്ന ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി കര, വ്യോമ സേനകൾ. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റർ, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റർ, ചരക്ക് വിമാനങ്ങൾ എന്നിവ പങ്കെടുത്തു. കരസേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാർഗം അതിർത്തി മേഖലകളിൽ അതിവേഗം വിന്യസിക്കുന്നതിന്റെ പരിശീലനമാണു നടത്തിയത്. അതിർത്തിയിൽ സംഘർഷം …
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിതര്‍ 98 ലക്ഷത്തിലേക്ക്. 9,754,569 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് മരണം 492,671 ആയി. 5,280,520 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. ആകെ 3,974,743 പേരാണ് നിലവിൽ കൊറോണയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 99 ശതമാനം ആളുകളുടേയും ആരോഗ്യനില തൃപ്തികരമാണ്. ലോകത്ത് ചികിത്സയിൽ കഴിയുന്ന 3,917,291 പേരുടെയും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 65 കൊവിഡ് രോഗികൾ ഇന്ന് രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 1846 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 2006 ആയി ഉയർന്നു. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ …