സ്വന്തം ലേഖകൻ: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15 വരെ കേന്ദ്രം നീട്ടി. ജൂണ്‍ 30 വരെ പ്രഖ്യാപിച്ചിരുന്ന നിരോധനമാണ് നീട്ടിയത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക സര്‍വീസുകള്‍ തുടരുമെന്നും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിന് ആരംഭിച്ച വന്ദേ ഭാരത് …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് “സ്മാർട്ട് ദുബായ്” ചിറകുകളിൽ പറന്നുയരാൻ ദുബായ്. ലോക്ക്ഡൌൺ നിയന്ത്രണങ്ങളെ തുടർന്ന് പിന്നോട്ടടിച്ച സാമ്പത്തിക രംഗത്തെ കൈപിടിച്ചുയർത്താൻ സ്വീകരിച്ച കർമപരിപാടികൾ വികസന മുന്നേറ്റം വേഗത്തിലാക്കിയെന്ന് “സ്മാർട് ദുബായ്” ഡയറക്ടർ ജനറൽ ഡോ.അയിഷ ബിൻത് ബുത്തി ബിൻ ബിഷർ പറഞ്ഞു. അസാധാരണ സാഹചര്യങ്ങൾ പക്വതയോടെ നേരിടാനും വെല്ലുവിളികളെ അവസരങ്ങളായി കാണാനും കഴിഞ്ഞു. …
സ്വന്തം ലേഖകൻ: ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഹുറൂബുകാർക്കും നാടണയാൻ അവസരമൊരുക്കി ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ആരംഭിച്ചു. സ്പോൺസറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ കേസ് (ഹുറൂബ്), വിവിധ തരം കേസുകളിന്മേലുള്ള വാറൻറ് (മത്ലൂബ്), ഇഖാമ കാലാവധി അവസാനിക്കൽ, വിവിധ സാമ്പത്തിക പിഴകൾ തുടങ്ങിയ പലവിധ നിയമപ്രശ്നങ്ങൾ നേരിടുന്നവർക്ക് ഫൈനല്‍ എക്‌സിറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എംബസി സ്വന്തം വെബ്സൈറ്റിൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ ആന്റിബോഡി പരിശോധന തുടങ്ങി. പരിശോധനയിൽ ഫലം പോസിറ്റീവാണെങ്കിൽ പിസിആർ പരിശോധന നടത്തും. അതിനായി വിമാനത്താവളത്തിൽ തന്നെ പ്രത്യേകം ബൂത്തുകൾ തയ്യാറാക്കിയാണ് പരിശോധനകൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. ചില വിമാനത്താവളങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ പരിശോധനകൾ ആരംഭിച്ചിരുന്നു. ഒരു മണിക്കൂറിൽ 200 പേരെയോളം പരിശോധിക്കാവുന്ന സംവിധാനമാണ് വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. …
സ്വന്തം ലേഖകൻ: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും ഉന്നംവെച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ജോലിചെയ്യുന്നതില്‍ നിന്ന് ആരും വിലക്കരുതെന്നും താന്‍ ഇന്ന് മുതല്‍ സ്വതന്ത്ര സംവിധായകനാണെന്നും ലിജോ ജോസ് വ്യക്തമാക്കി. തനിക്ക് ഇഷ്ടമുള്ള പ്ലാറ്റ് ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും കലാകാരന്മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ നില്‍ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. …
സ്വന്തം ലേഖകൻ: പ്രവാസി മടക്കത്തിനുള്ള ചാർട്ടേഡ് വിമാനങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിലും കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അവ്യക്ത നീക്കി പുതിയ വീശദീകരണമിറക്കി. കൊവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ചട്ടം പിൻവലിച്ചു. മടങ്ങുന്ന എല്ലാവരും എൻ 95 മാസ്ക്, ഫെയ്സ് ഷീൽഡ്, ഗ്ലൗസ് എന്നിവ ധരിക്കണമെന്നും കൂടെക്കൂടെ സാനിറ്റൈസർ ഉപയോഗിച്ച് …
സ്വന്തം ലേഖകൻ: തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ അനധികൃത തെരുവ് പാർട്ടിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഇരുപത്തിരണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും അവരുടെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് ബ്രിക്‌സ്റ്റണിൽ ലൈസൻസില്ലാത്ത സംഗീത പരിപാടി സംഘടിപ്പിച്ചത്. ഏറ്റുമുട്ടലിനെ തുടർന്ന് പാർട്ടിയിൽ പങ്കെടുത്ത രണ്ടു പേരെയും രണ്ട് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പോലീസ് വാഹനങ്ങൾ തകർക്കുന്നതും ഉദ്യോഗസ്ഥരെ …
സ്വന്തം ലേഖകൻ: സംഘർഷം ലഘൂകരിക്കുമെന്ന് അവകാശപ്പെടുന്നതിനിടെ അതിർത്തിയിൽ സൈനിക ബലം വർധിപ്പിച്ച് ചൈന. പതിനായിരത്തിലധികം സൈനികര്‍ മേഖലയിലുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ജൂൺ 15ന് ഏറ്റുമുട്ടൽ നടന്ന പട്രോൾ പോയിന്‍റ് 14 ൽ ആണ് ചൈനീസ് സൈനികര്‍ തമ്പടിച്ചിരിക്കുന്നത്. ഗാൽവാൻ താഴ് വര ഇന്ത്യയുടേതല്ലെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിചിത്രമായ പ്രസ്താവനക്കു …
സ്വന്തം ലേഖകൻ: കോവിഡിനെ പ്രതിരോധിക്കാൻ യു എ ഇ മാസങ്ങളായി തുടരുന്ന ദേശീയ അണുനശീകരണ യഞ്ജം അവസാനിപ്പിച്ചതായി ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. ഇതോടെ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആർക്കും ഏത് സമയത്തും പുറത്തിറങ്ങാനും യാത്രചെയ്യാനും തിരിച്ചുവരാനും അനുമതിയുണ്ടാകുമെന്ന് ഔദ്യോഗിക വാക്താവ് സെയ്ഫ് ആൽദാഹിരി പറഞ്ഞു. പക്ഷെ, കൊവിഡ് വ്യാപനം തടയാനുള്ള വ്യക്തിഗത മുൻകരുതലുകൾ …
സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ ഡെലിവറി മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനൊരുങ്ങി ഒമാന്‍. ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങളില്‍ സ്വദേശികളെ മാത്രമാക്കി പരിമിതപ്പെടുത്തുമെന്ന് ഒമാന്‍ ഗതാഗത മന്ത്രി ഡോ അഹമദ് അല്‍ ഫുതൈസി അറിയിച്ചു. സുപ്രീം കമ്മറ്റിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റസ്റ്റോറന്‍റുകളിലും കടകളിലുമാണ് ഓണ്‍ലൈന്‍ ഡെലിവറി മേഖല സ്വദേശിവത്കരിക്കാന്‍ തീരുമാനമെടുത്തത്. പ്രവാസികള്‍ക്കിടയില്‍ കൊവിഡ് 19 വ്യാപിക്കുന്നത് …