സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടിയും മരണം അഞ്ച് ലക്ഷവും കവിഞ്ഞു. രോഗം സ്ഥിരീകരിച്ച നാലിലൊന്ന് കേസുകളും അമേരിക്കയിലാണ്. ലോകത്താദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് 2019 ഡിസംബര്‍ 31 ന്. 2020 ഏപ്രിൽ രണ്ടിന് രോഗികള്‍ പത്ത് ലക്ഷം. മെയ് ഇരുപതോടെ രോഗികളുടെ എണ്ണം അരക്കോടിയിലെത്തി. പിന്നീടുള്ള 40 ദിവസങ്ങള്‍ക്കുള്ളിലാണ് അമ്പത് ലക്ഷം …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 19,906 പേര്‍ക്ക്. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ നിരക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 544,615 ആയി. 16,424 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 319,393 പേർക്ക് രോഗം ഭേദമായി. ഏട്ടു സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ …
സ്വന്തം ലേഖകൻ: ക്വാറന്റീൻ കാലാവധി 28 ദിവസമാക്കിയതു കാരണം പല പ്രവാസി കുടുംബങ്ങളും മടക്കയാത്രയ്ക്കു മടിക്കുന്നു. സ്വന്തം വീട്ടിൽ പോലും ക്വാറന്റീനിൽ കഴിയാൻ അനുവദിക്കാത്തതു മൂലവും പല പ്രവാസികളും യാത്ര റദ്ദാക്കി. ഇതു മൂലം വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങൾക്ക് വേണ്ടത്ര യാത്രക്കാരില്ല. നേരത്തെ വിമാനങ്ങളിൽ ഇടംകിട്ടാനായി പ്രവാസികൾ നെട്ടോട്ടമോടിയിരുന്ന സ്ഥാനത്താണിത്. എന്നാൽ ഇപ്പോൾ യാത്രക്കാരെ കിട്ടാനായി …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിക്കിടെ കുവൈറ്റിലെ ആത്മഹത്യാ നിരക്കില്‍ വര്‍ധനവ്. ഫെബ്രുവരി ആവസാനം മുതല്‍ കുവൈറ്റില്‍ 40 ആത്മഹത്യകളും 15 ആത്മഹത്യ ശ്രമങ്ങളും ആണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ ആത്മഹത്യ നടന്നിരിക്കുന്നത് ഏഷ്യയില്‍ നിന്നുള്ള പ്രവാസികളാണെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് നിയന്ത്രണ നടപടികള്‍ക്കിടെ ജോലി നഷ്ടപ്പെട്ടതും, ശമ്പളം ലഭിക്കാത്തതും മൂലം ഉണ്ടായ …
സ്വന്തം ലേഖകൻ: വന്ദേഭാരത് നാലാം ഘട്ടത്തില്‍ ബഹ്‌റെെനിൽ നിന്നു കേരളത്തിലേക്ക് 33 സര്‍വീസുകള്‍. ഇതുള്‍പ്പടെ ജൂലൈ ഒന്ന് മുതല്‍ 14 വരെ ആകെ 47 സര്‍വീസുകൾ ബഹ്‌റെെനിൽ നിന്നുണ്ടാകും. മൂന്നാം ഘട്ടത്തില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ഇല്ലാതിരുന്നതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അതു പരിഹരിച്ചാണ് പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിലേക്ക് 10, തിരുവനന്തപുരം-ഒൻപത്, കോഴിക്കോട്-ഒൻപത്, കണ്ണൂര്‍-ആറ് …
സ്വന്തം ലേഖകൻ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഒരച്ഛനെയും മകനെയും മൃഗീയവും ഭീകരവുമായ വിധത്തില്‍ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവം ലോകമറിഞ്ഞത് ഗായികയും ആർജെയുമായ സുചിത്ര എന്ന സുചി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോയിലൂടെയായിരുന്നു. ഒന്നരക്കോടിയിലേറെ പേര്‍ കണ്ട (ഇതെഴുതുമ്പോള്‍1 7,297,287 വ്യൂസ്) വീഡിയോയില്‍ തൂത്തുക്കുടിയിലെ സംഭവം വിശദമായി വിവരിക്കുകയാണ് സുചി ചെയ്യുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി …
സ്വന്തം ലേഖകൻ: റെഡ്ഡിങ്ങ് കത്തിയാക്രമണത്തിന്റെ ഞെട്ടൽ മാറും മുമ്പ് ബ്രിട്ടനിൽ വീണ്ടും കത്തിക്കുത്ത്. സ്കോട്ട്ലൻഡിന്റെ തലസ്ഥാനമായ ഗ്ലാസ്ഗോയിലാണ് ഇന്നലെ ഉച്ചയ്ക്ക് അക്രമി നിരവധി പേരെ കുത്തിവീഴ്ത്തിയത്. അക്രമി ഉൾപ്പെടെ മൂന്നു പേരുടെ മരണം സ്ഥിരീകരിച്ചു. അക്രമിയെ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവം ഭീകരാക്രമണമാണോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. സിറ്റി സെന്ററിലെ വെസ്റ്റ് ജോർജ് സ്ട്രീറ്റിലുള്ള പാർക്ക് …
സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട അൽഖാഇദ തലവൻ ഒസാമ ബിൻലാദനെ പാർലമെന്റിൽ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പുലിവാല് പിടിച്ചു. പാകിസ്താൻ പാർലമെൻറായ നാഷനൽ അസംബ്ലിയിൽ വ്യാഴാഴ്ചയാണ് ഇംറാൻ വിവാദ പ്രസ്താവന നടത്തിയത്. നാഷനൽ അസംബ്ലിയിൽ ഇംറാൻ നടത്തിയ പരാമർശത്തിെൻറ വിഡിയോ വളരെ പെട്ടന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. പാകിസ്താനെ കുഴക്കിയ സംഭവങ്ങളെ കുറിച്ച് …
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് മരണം 5 ലക്ഷത്തിലേക്കടുക്കുന്നു. 24 മണിക്കൂറിനിടെ മാത്രം 5,000ത്തിലേറെ പേരാണ് മരിച്ചത്. രോഗ ബാധിതരുടെ എണ്ണം 98 ലക്ഷം പിന്നിട്ടു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 9,950,666 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 497,896 പേർ മരിച്ചപ്പോൾ 5,394,019 പേർക്ക് രോഗം ഭേദമായി. മഹാമാരിയെ നേരിടുന്നതിനായി 2,36,715 കോടിയിലധികം രൂപ ആവശ്യമാണെന്ന് …