സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. രോഗ മുക്തി നേടിയത് 60 പേരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് വന്നത്. 9 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. …
സ്വന്തം ലേഖകൻ: രാജ്യത്തേക്കുള്ള തൊഴില്‍ വിസകള്‍ നിയന്ത്രിക്കാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. യുഎസിലേക്ക് പുതുതായി അപേക്ഷിക്കുന്ന എച്ച് 1 ബി, എച്ച്-2 ബി, എല്‍ 1, ജെ 1 വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന ഉത്തരവിലാണ് ട്രംപ് ഇന്ന് ഒപ്പ് വച്ചിരിക്കുന്നത്. ഈ വിസകള്‍ ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവയ്ക്കുന്നതായി അമേരിക്കന്‍ …
സ്വന്തം ലേഖകൻ: ലോകത്താകമാനം കൊവിഡ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ് തീര്‍ത്ഥാടനം കടുത്ത നിയന്ത്രണങ്ങളോട് നടത്താന്‍ തീരുമാനമായി. ജനങ്ങളുടെ എല്ലാവരുടയെും സുരക്ഷ പരിഗണിച്ച് ഇത്തവണ കുറച്ച് അംഗങ്ങളെ മാത്രം പ്രവേശിപ്പിച്ച് നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് സൗദി ഹജ് ഉംറ മന്ത്രാലയം പുറപ്പെടുവിച്ചു. ലോകത്ത് പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിന് ഫലപ്രദമായ ചികിത്സ …
സ്വന്തം ലേഖകൻ: സംഘർഷാവസ്ഥ നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ നിന്നും സേനാ പിൻമാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായി. ഇന്നലെ നടന്ന കോർ കമാൻഡർതല ചർച്ചയിൽ പിൻവാങ്ങാൻ ഇരുസൈന്യവും തീരുമാനിച്ചതായിട്ടാണ് റിപ്പോർട്ട്. സൈനിക പിന്‍മാറ്റത്തിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിതായാണ് റിപ്പോർട്ട്. ഈ വിഷയത്തിൽ കഴിഞ്ഞ ദിവസമാണ് ഇരുരാജ്യങ്ങളും ചർച്ച നടത്തിയത്. രാവിലെ 11:30 ഓടെ ചൈനീസ് പ്രദേശമായ മോൾഡോയിൽ ആരംഭിച്ച …
സ്വന്തം ലേഖകൻ: പ്രവാസികളുടെ മടക്കത്തില്‍ കേരളം മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ തള്ളി. പ്രവാസികള്‍ക്ക് തിരിച്ചുവരുമ്പോള്‍ ട്രൂനാറ്റ് പരിശോധന നടത്തുന്നത് അപ്രായോഗികമാണെന്ന് കേന്ദ്രം പറഞ്ഞു. രോഗികള്‍ക്ക് മാത്രമായി പ്രത്യേക വിമാനം അനുവദിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയ്ക്ക് കേന്ദ്രം രേഖാമൂലം മറുപടി നല്‍കി. നേരത്തെ പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് കിറ്റ് …
സ്വന്തം ലേഖകൻ: വന്ദേഭാരത് പദ്ധതി പ്രകാരമുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നിഷേധിച്ച് അമേരിക്ക. എയര്‍ ഇന്ത്യക്ക് ലഭിക്കുന്ന ആനുകൂല്യം യു.എസ്സിലെ വിമാന കമ്പനികള്‍ക്ക് നല്‍കുന്നില്ലെന്നാണ് അമേരിക്കയുടെ ആക്ഷേപം. ഉത്തരവ് 30 ദിവസത്തിനകം പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. കോവിഡിനെ തുടര്‍ന്നുണ്ടായ യാത്രാ വിലക്കിനിടെ ഇന്ത്യന്‍ പൗരന്മാരെ കൊണ്ടുപോകുന്നതിനായി എയര്‍ ഇന്ത്യ പ്രത്യേക സര്‍വീസ് നടത്തിയെങ്കിലും …
സ്വന്തം ലേഖകൻ: പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ സിനിമയാക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചത്. എന്നാൽ ഇതിന് പിന്നാലെ നടൻ പൃഥ്വിക്കെതിരേ സൈബർ ആക്രമണം ശക്തമാകുകയാണ്. ഇത് സ്വാതന്ത്രൃസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണം നടക്കുന്നത്. ചിത്രത്തിൽനിന്ന് പൃഥ്വി പിന്മാറണമെന്ന ആവശ്യവും ശക്തമാണ്. …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ റെഡ്ഡിങ്ങിൽ ശനിയാഴ്ച രാത്രി മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം നടത്തിയ ലിബിയൻ യുവാവിന്റെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടു. ഖെയ്റി സാദള്ള എന്ന 25 കാരനാണ് കഠാരയുമായെത്തി ഒൻപതു പേരെ കുത്തിവീഴ്ത്തിയത്. ഇതിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മറ്റുള്ളവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവം നടക്കുമ്പോൾ ടൗൺ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ അക്രമിയെ ഒറ്റയ്ക്ക് …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ 43 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 42,647 ആയി. ഞായറാഴ്ച 36 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 305,289 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. എന്നാൽ ബ്രിട്ടനിൽ കൊവിഡ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞു തുടങ്ങിയതായി വിദഗ്ദർ പറയുന്നു. ജൂണില്‍ നൂറില്‍ താഴെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ചാമത്തെ ദിവസമാണ് …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൈന. കഴിഞ്ഞ 15ന് രാത്രിയില്‍ ഗല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ തങ്ങളുടെ സൈനികരും കൊല്ലപ്പെട്ടുവെന്ന് ഒടുവില്‍ ചൈന സമ്മതിച്ചു, എന്നാല്‍, കൊല്ലപ്പെട്ട സൈനികരുടെ എണ്ണം പുറത്തു വിടില്ല എന്നാണ് ചൈനയുടെ നിലപാട്. കാരണം, കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ചൈന പുറത്തു വിട്ടാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദമുണ്ടാകുമെന്നും …