സ്വന്തം ലേഖകൻ: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍കൂടി മരിച്ചു. മരിച്ച മലയാളികളുടെ എണ്ണം 255ആയി. അതേസമയം താമസ വീസയുള്ളവര്‍ക്ക് ദുബായിലേക്ക് ഇന്നു മുതല്‍ മടങ്ങിയെത്താമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു. തൃശ്ശൂര്‍ വലപ്പാട് സ്വദേശി അദീബ് അഹമ്മദ് ഒമാനിലും, എറാണാകുളം കോതമംഗലം സ്വദേശിനി ബിജി ജോസ് ദമാമിലുമാണ് മരിച്ചത്. 25 വര്‍ഷമായി അല്‍ ഹസ്സയില്‍ നഴ്‍സായി …
സ്വന്തം ലേഖകൻ: ചാർട്ടേഡ് വിമാനങ്ങൾക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇനി സംസ്ഥാന സർക്കാരുകളുടെ മുൻകൂർ അനുമതി വേണം. ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്. ഇതുവരെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ചാര്‍ട്ടേഡ് വിമാന അനുമതിക്കായി കോണ്‍സുലേറ്റിനെയോ എംബസിയെയോ സമീപിച്ചാല്‍ മതിയായിരുന്നു. എന്നിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ …
സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം ബാധിച്ച് മരിച്ചത് 445 പേര്‍. 14821 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ 427,046 പേര്‍ക്ക് രോഗം ബാധിച്ചു. 13,717 പേരാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമതാണ്. ബംഗളൂരുവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 138 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ …
സ്വന്തം ലേഖകൻ: ദുബായിലെ റെസിഡന്റ് വീസക്കാർക്ക് ഇന്ന് മുതൽ ദുബായ് വിമാനത്താവളം വഴി തിരിച്ചുവരാം. വിമാന സർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് ഇന്ന് മുതൽ മടക്കയാത്ര സാധ്യമാവുക. ജൂലൈ 7 മുതൽ ടൂറിസ്റ്റുകളെയും ദുബായ് എമിറേറ്റ് സ്വീകരിച്ച് തുടങ്ങും. എല്ലാ യാത്രക്കാരും വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം. നിലവിൽ ഔദ്യോഗികമായി വിമാനസർവീസ് …
സ്വന്തം ലേഖകൻ: ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ധനകാര്യ സ്ഥാപനമായ ബ്ലൂംബർഗ് സൂചികയുടെ കണക്കുകൾ പ്രകാരം 4.9 ലക്ഷം കോടി രൂപയാണ് (64.6 ബില്യൺ ഡോളർ) മുകേഷ് അംബാനിയുടെ ആസ്തി. ഇതോടെ ഒറാക്കിൾ കോർപ് മേധാവി ലാറി എറിസൺ, ലോകത്തിലെ ഏറ്റവും വലിയ …
സ്വന്തം ലേഖകൻ: പോപ്പ് താരം ജസ്റ്റിൻ ബീബർ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതികൾ. ഡാനിയേല എന്ന പേരിലുള്ള യുവതിയാണ് ബീബറിനെതിരേ ആദ്യമായി രംഗത്തെത്തിയത്. 2014 ൽ ടെക്സസിൽ നടന്ന ഒരു ചടങ്ങിന് ശേഷം തന്നെയും സുഹൃത്തുക്കളെയും ബീബർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതി ട്വിറ്ററിലൂടെ ആരോപിച്ചത്. ജൂണ്‍ 20നായിരുന്നു ഈ ട്വീറ്റ്. ഇത് വലിയ …
സ്വന്തം ലേഖകൻ: നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവും ആദ്യമായി ഒന്നിക്കുന്നു. ചരിത്രകഥയുമായാണ് വൈറസ് സിനിമയ്ക്ക് ശേഷം ആഷിഖ് എത്തുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് ആഷിഖ് സിനിമയാക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ പേരില്‍ കേരളചരിത്രത്തില്‍ സ്ഥാനം പിടിച്ച സംഭവമാണ് 1921ലെ മലബാര്‍ വിപ്ലവം. വിപ്ലവത്തിനു നേതൃത്വം നല്‍കിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ധീരനായകനായിരുന്നു …
സ്വന്തം ലേഖകൻ: കൊറോണ പോരാട്ടത്തിനിടെ ബ്രിട്ടൻ വേനൽച്ചൂടിലേക്ക്. ഈയാഴ്ച മധ്യത്തോടെ ബ്രിട്ടനിലെ പല സ്ഥലങ്ങളിലും താപനില മുപ്പത് ഡിഗ്രി സെൽഷ്യസിനു മുകളിലെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. ലോക്ഡൗണിനുശേഷം പൊതു ഇടങ്ങളിലും ബാച്ചുകളിലും സമയം ചെലവഴിക്കാനുള്ള അവസരമായാണ് ബ്രിട്ടീഷുകാർ ഈ ദിവസങ്ങളെ കാണുന്നത്. അതിനിടെ ബ്രിട്ടനിൽ നിശ്ചയിച്ചിട്ടുള്ള രണ്ടുമീറ്റർ സാമൂഹിക അകലം കുറയ്ക്കണമെന്ന ആവശ്യം ശക്തമായി വരികയാണ്. ഇക്കാര്യത്തിൽ …
സ്വന്തം ലേഖകൻ: ഇന്ത്യ–ചൈന സംഘർഷം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളുമായി യുഎസ് ചർച്ചയിലാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതു വളരെ ദുഷ്‌കരമായ സാഹചര്യമാണ്. ഇന്ത്യയും ചൈനയുമായി യുഎസ് സംസാരിക്കുന്നുണ്ട്. അവിടെ പ്രശ്നങ്ങൾ സങ്കീർണമാണ്.’ – കൊവിഡ് വ്യാപനത്തിനു ശേഷം, ഒക്കലഹോമയിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് റാലിക്ക് പുറപ്പെടുന്നതിനു മുൻപ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “അവർ പരസ്പരം …