1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വ്യാപക കൊവി‍ഡ് ടെസ്റ്റുമായി അബുദാബി; ഖത്തറില്‍ സ്വകാര്യ ആശുപത്രികളിലും ടെസ്റ്റ്
വ്യാപക കൊവി‍ഡ് ടെസ്റ്റുമായി അബുദാബി; ഖത്തറില്‍ സ്വകാര്യ ആശുപത്രികളിലും ടെസ്റ്റ്
സ്വന്തം ലേഖകൻ: അബുദാബിയിൽ ആവശ്യമെങ്കിൽ മുഴുവൻ ആളുകളെയും കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കാൻ നീക്കം. കൊവിഡ് നിയന്ത്രണത്തിൽ ഇളവു വരുത്തുന്നതിനു മുൻപ് വ്യാപക കൊവിഡ് പരിശോധന നടത്താനാണ് ആലോചിക്കുന്നതെന്ന് അബുദാബി ആരോഗ്യ വിഭാഗം ആക്ടിങ് അണ്ടർ സെക്രട്ടറി ‍ഡോ. ജമാൽ അൽ കാബി പറഞ്ഞു. ഇതിന്റെ ഭാഗമായി നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിലെ കെട്ടിടങ്ങൾ തോറും സൗജന്യ പരിശോധന …
നേപ്പാൾ, പാകിസ്താൻ കാർഡുകളിറക്കി ചൈന; തായ്‌വാനും ഹോങ്കോങ്ങും ഇന്ത്യയുടെ തുറുപ്പ്ചീട്ടുകൾ
നേപ്പാൾ, പാകിസ്താൻ കാർഡുകളിറക്കി ചൈന; തായ്‌വാനും ഹോങ്കോങ്ങും ഇന്ത്യയുടെ തുറുപ്പ്ചീട്ടുകൾ
സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനയുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുക എന്നതിന് ഉപരിയായി ചൈനയ്ക്കെതിരെ നീങ്ങുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. കരുതലോടെയാണ് ഇന്ത്യയുടെ ചുവടുവെപ്പ്. അതിര്‍ത്തിയില്‍ സൈന്യത്തെ സജ്ജമാക്കുന്നതിനോപ്പം തന്നെ ചൈനയുടെ വാണിജ്യ വ്യാപാര രംഗത്തെ അധീശത്വം അവസാനിപ്പിക്കുന്നതിനും ഇന്ത്യ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി …
അടിച്ചാൽ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം; അതിർത്തിയിൽ ജാഗ്രതയോടെ ഇന്ത്യ
അടിച്ചാൽ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം; അതിർത്തിയിൽ ജാഗ്രതയോടെ ഇന്ത്യ
സ്വന്തം ലേഖകൻ: ചൈനയുടെ ഭാഗത്തു നിന്നു തുടർ പ്രകോപനങ്ങളുണ്ടായാൽ ശക്തമായ തിരിച്ചടി നൽകാൻ തയാറാകാൻ സൈന്യത്തിന് നിർദേശം. തോക്കുൾപ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും ചൈനയെ നേരിടാം. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകൾ അതിനു തടസ്സമാവില്ല. കിഴക്കൻ ലഡാക്കിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികൾക്ക് നിർദേശം നൽകിയത്. …
രാജ്യത്ത് 24 മണിക്കൂറിനിടെ 15,000 ത്തിലധികം കൊവിഡ് കേസുകൾ; രോഗ ബാധിതരുടെ എണ്ണം 4 ലക്ഷം കടന്നു
രാജ്യത്ത് 24 മണിക്കൂറിനിടെ 15,000 ത്തിലധികം കൊവിഡ് കേസുകൾ; രോഗ ബാധിതരുടെ എണ്ണം 4 ലക്ഷം കടന്നു
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 15,000 ത്തിലധികം കൊവിഡ് കേസുകൾ. 306 പേര്‍ മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നു.എന്നാൽ രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്. ആകെ 413,092 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണം 13,294. കഴിഞ്ഞ നാല് ദിവസത്തിന് ശേഷം …
ഗൾഫിൽ കൊവിഡ് ബാധിച്ച് നാല് മലയാളികൾ കൂടി മരിച്ചു; ആകെ മരണം 253 ആയി
ഗൾഫിൽ കൊവിഡ് ബാധിച്ച് നാല് മലയാളികൾ കൂടി മരിച്ചു; ആകെ മരണം 253 ആയി
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് നാല് പേർ മലയാളികൾ. രണ്ട് കണ്ണൂർ സ്വദേശികളും കോഴിക്കോട് , കൊല്ലം സ്വദേശികളുമാണ് മരിച്ചത്. ഇതോടെ ഗൾഫ് മേഖലയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 253 ആയി. മരിച്ച കണ്ണൂർ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേമൻ, കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശി സുനിൽ …
സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കൊവിഡ്; 80 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിവവർ; 93 പേര്‍ക്ക് രോഗ മുക്തി
സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കൊവിഡ്; 80 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിവവർ; 93 പേര്‍ക്ക് രോഗ മുക്തി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ …
ആളും ആരവുമില്ലാതെ ആകാശ വിസ്മയമായി സൂര്യഗ്രഹണം; സംസ്ഥാനത്ത് കാഴ്ച ഭാഗികം
ആളും ആരവുമില്ലാതെ ആകാശ വിസ്മയമായി സൂര്യഗ്രഹണം; സംസ്ഥാനത്ത് കാഴ്ച ഭാഗികം
സ്വന്തം ലേഖകൻ: കേരളത്തിൽ ഭാഗീക സൂര്യഗ്രഹണം ദൃശ്യമായി. ഉത്തര കേരളത്തിലാണ് ഗ്രഹണം കൂടുതൽ വ്യക്തമായി കാണാൻ സാധിച്ചത്. കൊവിഡ് മാർഗനിർദേശങ്ങൾ നിലനിൽക്കുന്നതു കൊണ്ടു തന്നെ ഈ ആകാശവിസ്മയം കാണാനുള്ള പതിവ് ആൾക്കൂട്ടം ഇക്കുറി ഒരിടത്തുമുണ്ടായില്ല. രാവിലെ 10.05ഓടെ കേരളത്തിൽ സൂര്യഗ്രഹണം ആരംഭിച്ചു. സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും മഴ മേഘങ്ങൾ ഈ ആകാശ വിസ്മയത്തെ മറച്ചു. സംസ്ഥാനത്ത് …
ഉത്ര വധക്കേസിൽ നിർണായക വഴിത്തിരിവ്; പാമ്പിനെ കൊണ്ട് കടിപ്പിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി സൂരജ്
ഉത്ര വധക്കേസിൽ നിർണായക വഴിത്തിരിവ്; പാമ്പിനെ കൊണ്ട് കടിപ്പിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി സൂരജ്
സ്വന്തം ലേഖകൻ: ഉത്ര വധക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഉത്രയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. നേരത്തേ തന്നെ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് കൊല നടത്തിയതെന്ന് സൂരജ് പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചുവെന്നത് സംബന്ധിച്ച് പാമ്പ് വിദഗ്ദർ ചില സംശയങ്ങൾ ഉയർത്തിയിരുന്നു അതേസമയം സൂരജിന്റെ പുതിയ വെളിപ്പെടുത്തലോടെ കേസിലെ …
തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ആശുപത്രിയില്‍
തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ആശുപത്രിയില്‍
സ്വന്തം ലേഖകൻ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. 1966ലായിരുന്നു സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. ജയില്‍ എന്ന ചിത്രത്തിലെ ബാലതാരമായാണ് അരങ്ങേറ്റം. ബാലതാരമായി മാത്രം മുപ്പതിലേറെ സിനിമകളില്‍ ഉഷാറാണി അഭിനയിച്ചു.മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേംനസീറിന്റെ …
ജൂലൈ 4 മുതൽ പബ്ബുകളും ഹോട്ടലുകളും തുറക്കാൻ ബ്രിട്ടൻ; ആശങ്കയായി സാമ്പത്തിക സ്ഥിതി
ജൂലൈ 4 മുതൽ പബ്ബുകളും ഹോട്ടലുകളും തുറക്കാൻ ബ്രിട്ടൻ; ആശങ്കയായി സാമ്പത്തിക സ്ഥിതി
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പബ്ബുകളും റെസ്റ്റോറന്റുകളും ഹോട്ടലുകളും ജൂലൈ നാല് മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്തയാഴ്ചയോടെ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. മൊബൈൽ ആപ്പ് വഴി ഓർഡർ ചെയ്യുക, സാമൂഹിക അകലം കർശനമായി പാലിക്കുക, റെസ്റ്റോറന്റ് ടേബിളുകൾ മുൻ‌കൂട്ടി ക്രമീകരിക്കുക എന്നീ …