1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2020

സ്വന്തം ലേഖകൻ: സംഘർഷാവസ്ഥ നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ നിന്നും സേനാ പിൻമാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായി. ഇന്നലെ നടന്ന കോർ കമാൻഡർതല ചർച്ചയിൽ പിൻവാങ്ങാൻ ഇരുസൈന്യവും തീരുമാനിച്ചതായിട്ടാണ് റിപ്പോർട്ട്. സൈനിക പിന്‍മാറ്റത്തിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിതായാണ് റിപ്പോർട്ട്.

ഈ വിഷയത്തിൽ കഴിഞ്ഞ ദിവസമാണ് ഇരുരാജ്യങ്ങളും ചർച്ച നടത്തിയത്. രാവിലെ 11:30 ഓടെ ചൈനീസ് പ്രദേശമായ മോൾഡോയിൽ ആരംഭിച്ച ചർച്ച ഏകദേശം 11 മണിക്കൂർ നീണ്ടു നിന്നുവെന്നാണ് വിവരം. മാത്രമല്ല ചൈനീസ് പ്രകോപനത്തിൽ ഇന്ത്യ ശക്തമായ എതിർപ്പും രേഖപ്പെടുത്തി എന്നാണ് വിവരം.

കിഴക്കൻ ലഡാക്കിലെ എല്ലാ സംഘർഷ മേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിക്കാനുള്ള ധാരണയുമായി ചർച്ച മുന്നോട്ടു കൊണ്ടുപോകുമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസത്തിൽ രണ്ടാം തവണയാണ് ഇരു രാജ്യങ്ങളിലേയും സൈനിക കമാൻഡർമാർ തമ്മിൽ ചർച്ച നടത്തുന്നത്.

ഇതിന് മുൻപ് ജൂൺ ആറിനാണ് ഇരുരാജ്യങ്ങളിലേയും കമാൻഡർമാർ തമ്മിൽ ചർച്ച നടത്തിയത്. അന്നത്തെ ചർച്ചയിൽ പ്രദേശങ്ങളിൽ നിന്നും ഒരു രാജ്യങ്ങളും പിന്മാറാമെന്ന് ധാരണ ആയിയെങ്കിലും ഇതെല്ലാം കാറ്റിൽ പറപ്പിച്ചുകൊണ്ടാണ് ഗാൽവാൻ താഴ്വരയിൽ ചൈനീസ് സൈന്യം പ്രകോപനം നടത്തിയത്.

ലഡാക്ക് സംഘർഷത്തിൽ 40 ചൈനീസ് സൈനീകര്‍ കൊല്ലപ്പെട്ടില്ലെന്ന് ചൈന

ഇന്ത്യ-ചൈന അതിര്‍ത്തിയായ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ ചൈനീസ് സൈനീകര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് ചൈന. സംഘര്‍ഷത്തില്‍ 40 ലധിക൦ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്. ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘര്‍ഷത്തില്‍ ചൈനീസ് സൈനീകര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്തകള്‍ വന്നതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൈനയുടെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.