1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊവിഡ്; പ്രവാസികളുടെ ക്വാറന്റീൻ, കണ്ടെയ്ൻമെന്റ് മാർഗരേഖ പുതുക്കി
സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊവിഡ്; പ്രവാസികളുടെ ക്വാറന്റീൻ, കണ്ടെയ്ൻമെന്റ് മാർഗരേഖ പുതുക്കി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 83 പേ‍ര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 62 പേര്‍ രോഗമുക്തി നേടിയപ്പോള്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയുടെ മരണം കൊവിഡ് മൂലമാണെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേർ വിദേശത്ത് നിന്നും 37 മറ്റ് …
ജൂലൈ ഒന്നു മുതൽ കൊച്ചി അടക്കം അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് എത്തിഹാദ് സർവീസ് തുടങ്ങുന്നു
ജൂലൈ ഒന്നു മുതൽ കൊച്ചി അടക്കം അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് എത്തിഹാദ് സർവീസ് തുടങ്ങുന്നു
സ്വന്തം ലേഖകൻ: അബുദാബി ആസ്ഥാനമാക്കിയുള്ള യുഎഇയുടെ ദേശീയ വിമാന കമ്പനിയായ എത്തിഹാദ് ജൂലൈ ഒന്നു മുതൽ കൊച്ചി അടക്കം ഇന്ത്യയിലെ അഞ്ചു കേന്ദ്രങ്ങളിലേയ്ക്ക് പറക്കുന്നു. ബംഗ്ലുരു, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളാണ് മറ്റു കേന്ദ്രങ്ങൾ. ഇന്ത്യ കൂടാതെ, പാക്കിസ്ഥാൻ, മധ്യപൂർവദേശം, യൂറോപ്പ് എന്നിങ്ങനെ 42 കേന്ദ്രങ്ങളിലേയ്ക്ക് എത്തിഹാദ് സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, കോവിഡ് …
അബുദാബി വിമാനത്താവള യാത്രക്കാർ 4 മണിക്കൂർ മുമ്പ് എത്തണം; ചങ്കിടിപ്പായി കൊവിഡ് പരിശോധന
അബുദാബി വിമാനത്താവള യാത്രക്കാർ 4 മണിക്കൂർ മുമ്പ് എത്തണം; ചങ്കിടിപ്പായി കൊവിഡ് പരിശോധന
സ്വന്തം ലേഖകൻ: യാത്രക്കാർ 4 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്ന് അബുദാബി രാജ്യാന്തര വിമാനത്താവള അധികൃതർ അറിയിച്ചു. ഒഴിപ്പിക്കൽ, ചാർട്ടേഡ് വിമാനങ്ങൾക്കു പുറമേ ഇന്നലെ ട്രാൻസിറ്റ് വിമാന സർവീസുകൾ കൂടി ആരംഭിച്ചതോടെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിർദേശം. ടിക്കറ്റുമായി എത്തുന്ന യാത്രക്കാരെ മാത്രമേ അകത്തേക്കു കടത്തിവിടൂ. ചെക്കിൻ കൗണ്ടറിലെ തിരക്കു കുറയ്ക്കാൻ ഓൺലൈൻ സേവനം പരമാവധി …
തമിഴ്നാട് കൊവിഡ് മരണങ്ങളുടെ കണക്ക് പൂഴ്ത്തിയെന്ന് ആരോപണം; ഇല്ലെന്ന് സംസ്ഥാന സർക്കാർ
തമിഴ്നാട് കൊവിഡ് മരണങ്ങളുടെ കണക്ക് പൂഴ്ത്തിയെന്ന് ആരോപണം; ഇല്ലെന്ന്  സംസ്ഥാന സർക്കാർ
സ്വന്തം ലേഖകൻ: തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങള്‍ പൂഴ്ത്തുന്നു. ചെന്നൈ കോര്‍പ്പറേഷന്റെ മരണ റജിസ്ട്രിയില്‍ രേഖപെടുത്തിയ 236 മരണങ്ങള്‍ സംസ്ഥാനത്തിന്റെ കൊവിഡ് കണക്കുകളിലില്ല. കള്ളക്കളി പുറത്തുവന്നതിനു പിന്നാലെ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ചെന്നൈയിലെ സ്റ്റാന്‍ലി , കില്‍പോക് മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് മൂലം മരിച്ചവരുടെ മോര്‍ച്ചറി കാര്‍ഡുകളാണിത്. ഈ മരണങ്ങളൊന്നും …
ഭാര്യയുടെ ഇന്‍സ്റ്റഗ്രാം യോഗ ക്ലാസിൽ നഗ്നനായി ഭർത്താവ്; സി‌എൻ‌എൻ അവതാരകന് പറ്റിയ പറ്റ്!
ഭാര്യയുടെ ഇന്‍സ്റ്റഗ്രാം യോഗ ക്ലാസിൽ നഗ്നനായി ഭർത്താവ്; സി‌എൻ‌എൻ അവതാരകന് പറ്റിയ പറ്റ്!
സ്വന്തം ലേഖകൻ: ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച യോഗാക്ലാസ് വീഡിയോയില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ട് സി‌എൻ‌എൻ അവതാരകന്‍ ക്രിസ് ക്യൂമോ. തന്‍റെ പോഷ് ഹാംപ്ടണിലെ വീട്ടില്‍ വച്ചാണ് ക്രിസിന്‍റെ ഭാര്യ ക്രിസ്റ്റീന ഗ്രീവന്‍ ക്യൂമോ യോഗ ക്ലാസെടുക്കുന്ന വീഡിയോ പകര്‍ത്തിയത്. ഈ വീഡിയോയുടെ ബാക്ക്ഗ്രൗണ്ടില്‍ അബദ്ധത്തില്‍ നഗ്നനായി ക്രിസ് പ്രത്യക്ഷപ്പെടുകയായിരുന്നു. ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പമാണ് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ …
കൊവിഡ് ജാഗ്രത: കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
കൊവിഡ് ജാഗ്രത: കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് കറൻസി നോട്ടുകളിൽ എത്ര സമയം തങ്ങി നിൽക്കും എന്നതിനെ സംബന്ധിക്കുന്ന പ്രത്യേക പഠനങ്ങളൊന്നും തന്നെ കൂടുതല്‍ നടന്നിട്ടില്ല. നോട്ടുകൾ കൈമാറുമ്പോൾ രോഗപ്പകർച്ചയ്ക്കുള്ള സാധ്യത ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അപ്പോള്‍ കൊവിഡു കാലത്തെ ശരിയായ രീതിയിലുള്ള കറന്‍സി ഇടപാടുകള്‍ പൊതുജനങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. കറൻസി ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ …
ബ്രിട്ടൻ സ്കൂളുകൾ പൂർണമായും തുറക്കാനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ട്
ബ്രിട്ടൻ സ്കൂളുകൾ പൂർണമായും തുറക്കാനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ട്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വേനലവധിക്കു മുമ്പ് രാജ്യത്തെ എല്ലാ സ്കൂളുകളും നാലാഴ്ചത്തേക്കു തുറക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. പ്രതിപക്ഷത്തിന്റെ വിമർശനവും മാതാപിതാക്കളുടെയും അധ്യാപകരുടെയും എതിർപ്പും കണക്കിലെടുത്താണ് ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങിയത്. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ 230,000 കംപ്യൂട്ടറുകൾ സർക്കാർ കുട്ടികൾക്ക് വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ …
ഇന്ത്യ, ചൈന ചർച്ചയിൽ കല്ലുകടി; ഗൽവാൻ താഴ്‌വരയിൽ നിന്ന് പിൻ‌വാങ്ങില്ലെന്ന് ചൈന
ഇന്ത്യ, ചൈന ചർച്ചയിൽ കല്ലുകടി; ഗൽവാൻ താഴ്‌വരയിൽ നിന്ന് പിൻ‌വാങ്ങില്ലെന്ന് ചൈന
സ്വന്തം ലേഖകൻ: കിഴക്കൻ ലഡാക്കിലെ അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ഇന്ത്യൻ – ചൈനീസ് ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ച കാര്യമായ ഫലം ചെയ്തില്ലെന്ന് റിപ്പോർട്ട്. ശനിയാഴ്ച ഇരുസൈന്യങ്ങളിലെയും ലഫ്റ്റനന്റ് ജനറൽമാർ തമ്മിൽ നടത്തിയ ചർച്ചയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ചൈന സ്വീകരിച്ചതെന്ന് മുതിർന്ന സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദി വയർ’ റിപ്പോർട്ട് ചെയ്തു. സൈനികകാര്യ …
ഗള്‍ഫിൽ കൊവിഡ് ബാധിച്ചുള്ള മലയാളി മരണം 200 കടന്നു; അബുദാബിയിൽ കൊവിഡ് ഹോട്ട് ലൈൻ
ഗള്‍ഫിൽ കൊവിഡ് ബാധിച്ചുള്ള മലയാളി മരണം 200 കടന്നു; അബുദാബിയിൽ കൊവിഡ് ഹോട്ട് ലൈൻ
സ്വന്തം ലേഖകൻ: ൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 207. നാലു പേർ കൂടി മരിച്ചതോടെ ആറു ഗൾഫ് രാജ്യങ്ങളിലുമായി മരണസംഖ്യ 207 ആയി. ലഭ്യമായ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 18 ദിവസത്തിനിടെ 106 മലയാളികളാണ് മരിച്ചത്. ഏപ്രിൽ 1ന് യുഎഇയിലാണ് ഗൾഫിൽ ആദ്യമായി മലയാളിയുടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. മേയ് 22ന് …
വന്ദേ ഭാരത്: ഗൾഫിൽ നിന്ന് കൂടുതൽ വിമാനങ്ങൾ; യൂറോപ്പിൽ നിന്നുള്ള ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
വന്ദേ ഭാരത്: ഗൾഫിൽ നിന്ന് കൂടുതൽ വിമാനങ്ങൾ; യൂറോപ്പിൽ നിന്നുള്ള ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷന്റെ ഭാഗമായി ഗള്‍ഫില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് എത്തും. യുഎഇയില്‍ നിന്ന് 45 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുക. ഇതില്‍ 44ഉം കേരളത്തിലേക്ക് ആകുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊന്ന് ഒഡീഷയിലേക്കാണ്. ഒട്ടേറെ മലയാളികള്‍ നാട്ടിലേക്ക് എത്താന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനാലാണ് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വിസ് നടത്താന്‍ തീരുമാനിച്ചത് …