1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ന്യൂസിലാന്‍റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാപനം; സന്തോഷ നൃത്തം ചവിട്ടി പ്രധാനമന്ത്രി
ന്യൂസിലാന്‍റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാപനം; സന്തോഷ നൃത്തം ചവിട്ടി പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ന്യൂസിലാന്‍റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാപനം. നിലവില്‍ കോവിഡ് ബാധിതരായി ആരും തന്നെയില്ലായെന്ന് ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ 926 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് ഏര്‍പ്പെടുത്തിയ ശക്തമായ മുന്‍കരുതലുകളാണ് കോവിഡ് കേസുകള്‍ പുജ്യത്തിലെത്തിച്ചതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 48 മണിക്കൂറായി രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാത്തതിനാല്‍ ചികിത്സയില്‍ കഴിഞ്ഞ അവസാന രോഗിയും …
ഒരു ദിവസം മാത്രം താമസ വീസാ കാലാവധി ഉള്ളവർക്കും യുഎഇയിലേക്ക് മടങ്ങാമെന്ന് കോൺസൽ ജനറൽ
ഒരു ദിവസം മാത്രം താമസ വീസാ കാലാവധി ഉള്ളവർക്കും യുഎഇയിലേക്ക് മടങ്ങാമെന്ന് കോൺസൽ ജനറൽ
സ്വന്തം ലേഖകൻ: മൂന്നുമാസ വീസ കാലാവധിയെങ്കിലും ഉള്ളവരെ മാത്രമേ വിദേശത്തേക്ക് മടങ്ങാൻ അനുവദിക്കൂ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശത്തിൽ ആശങ്ക വേണ്ടെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ഒരു ദിവസം മാത്രം താമസ വീസാ കാലാവധി ഉള്ളവർക്കും യുഎഇയിലേക്ക് മടങ്ങാൻ കഴിയുമെന്ന് കോൺസൽ ജനറൽ വിപുൽ വ്യക്തമാക്കി. വിദേശ രാജ്യത്തേക്ക് മടങ്ങാൻ മൂന്നു മാസ …
ലോകത്ത് കൊവിഡ് രോഗികൾ 71 ലക്ഷവും കടന്ന് മുന്നോട്ട്; വൈറസ് ഏശാത്ത സുരക്ഷിത രാജ്യമായി സ്വിറ്റ്സർലൻഡ്
ലോകത്ത് കൊവിഡ് രോഗികൾ 71 ലക്ഷവും കടന്ന് മുന്നോട്ട്; വൈറസ് ഏശാത്ത സുരക്ഷിത രാജ്യമായി സ്വിറ്റ്സർലൻഡ്
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 71 ലക്ഷവും കടന്ന് മുന്നോട്ട്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തിലേറെ പേര്‍ക്കാണ്. അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നപ്പോള്‍ മരണ സംഖ്യ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പിന്നിട്ടു. 7,123,759 പേർക്കാണ് ലോകമൊട്ടാകെ രോഗബാധ. മുപ്പത്തിനാല് ലക്ഷത്തി അന്‍പത്തി മൂവായിരത്തിലേറെ പേര്‍ക്ക് …
രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ടര ലക്ഷം കവിഞ്ഞു; സ്‌കൂളുകളും കോളേജുകളും തുറക്കുക ഓഗസ്റ്റ് 15 നു ശേഷം
രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ടര ലക്ഷം കവിഞ്ഞു; സ്‌കൂളുകളും കോളേജുകളും തുറക്കുക ഓഗസ്റ്റ് 15 നു ശേഷം
സ്വന്തം ലേഖകൻ: തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിന് അടുത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,983 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 258,090 ആയി. രണ്ടര ലക്ഷം കേസുകളിൽ 1,25,381 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,24,094 രോഗികളെ ഡിസ്ചാർജ് ചെയ്തു. മരണസംഖ്യ 7,000 …
സംസ്ഥാനത്ത് 91 കൊവിഡ് കേസുകൾ കൂടി; 1174 പേര്‍ ചികിത്സയില്‍; മരണ സംഖ്യ 16 ആയി
സംസ്ഥാനത്ത് 91 കൊവിഡ് കേസുകൾ കൂടി;  1174 പേര്‍ ചികിത്സയില്‍; മരണ സംഖ്യ 16 ആയി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 5 …
ഗർഭിണികളെ നാട്ടിലെത്തിക്കാനായി നിയമപോരാട്ടം നടത്തിയ നിതിൻ ചന്ദ്രൻ വിടവാങ്ങി
ഗർഭിണികളെ നാട്ടിലെത്തിക്കാനായി  നിയമപോരാട്ടം നടത്തിയ നിതിൻ ചന്ദ്രൻ വിടവാങ്ങി
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ മരിച്ചു. ഇന്ന് രാവിലെ ഷാർജയിൽ താമസസ്ഥലത്ത് ആയിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം എന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഷാർജയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൃദയ സംബന്ധമായ …
വ്യോമപാത ഉപയോഗിച്ച് “ചുരുട്ടിപ്പിടിച്ച മുഷ്ടി” വരച്ച് ജോര്‍ജ് ഫ്‌ളോയിഡിന് ഐക്യദാർഡ്യവുമായി പൈലറ്റ്
വ്യോമപാത ഉപയോഗിച്ച് “ചുരുട്ടിപ്പിടിച്ച മുഷ്ടി” വരച്ച് ജോര്‍ജ് ഫ്‌ളോയിഡിന് ഐക്യദാർഡ്യവുമായി പൈലറ്റ്
സ്വന്തം ലേഖകൻ: വംശീയ വിവേചനത്തിന് ഇരയായ ജോര്‍ജ് ഫ്‌ളോയിഡിന് വ്യത്യസ്ത രീതിയില്‍ ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച് കനേഡിയന്‍ പൈലറ്റ്. നോവ സ്‌കോട്ടിയ സ്‌കൈസിന് മുകളിലൂടെ തന്റെ ഫ്‌ലൈറ്റ് പാത ഉപയോഗിച്ച് ഉയര്‍ത്തിയ മുഷ്ടി വരച്ചുകൊണ്ടാണ് പൈലറ്റ് ആയ ദിമിത്രി നിയോനാകിസ് വംശീയ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. ദിമിത്രി നിയോനാകിസ് ആകാശവിമാന പാതയില്‍ 30 നോട്ടിക്കല്‍ മൈല്‍ …
ഡൽഹിയിൽ എല്ലാവർക്കും ചികിത്സ; കേജ്‌രിവാളിന്റെ നീക്കം മുളയിലേ നുള്ളി ലഫ്.ഗവർണർ
ഡൽഹിയിൽ എല്ലാവർക്കും ചികിത്സ; കേജ്‌രിവാളിന്റെ നീക്കം മുളയിലേ നുള്ളി ലഫ്.ഗവർണർ
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം നേരിടുന്നതിനായി ഡൽഹി ആശുപത്രികളിലെ ചികിത്സ സംസ്ഥാനത്തു താമസിക്കുന്നവർക്കു മാത്രമെന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നിർദേശം തള്ളി ലഫ്.ഗവർണർ അനിൽ ബൈജാൽ. ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ ലഭിക്കുമെന്നും ‍ഡൽഹി നിവാസി അല്ലാത്തതുകൊണ്ട് ആർക്കും ചികിത്സ നിഷേധിക്കപ്പെടുകയില്ലെന്നും ഗവർണർ ഉത്തരവിൽ അറിയിച്ചു. ഞായറാഴ്ചയാണ്, ഡൽഹിയിലെ സർക്കാർ ആശുപത്രികളിലെ 10,000 കിടക്കകൾ സംസ്ഥാനത്തു താമസിക്കുന്നവർക്കു …
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍, വോട്ടര്‍ പട്ടിക 17ന് പ്രസിദ്ധീകരിക്കും
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍, വോട്ടര്‍ പട്ടിക 17ന് പ്രസിദ്ധീകരിക്കും
സ്വന്തം ലേഖകൻ: സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തില്‍… തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് വേഗത്തിലാക്കി തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും. തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് തവണ കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമുണ്ടാകും. ആദ്യ കരട് വോട്ടർ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനത്തെ 941 …
കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ബ്രിട്ടനിൽ “ബ്ലാക്ക് ലൈവ്സ് മാറ്റർ” പ്രക്ഷോഭം
കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ബ്രിട്ടനിൽ “ബ്ലാക്ക് ലൈവ്സ് മാറ്റർ” പ്രക്ഷോഭം
സ്വന്തം ലേഖകൻ: യുഎസിലെ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊവിഡ് നിയന്ത്രണങ്ങൾക്കിടയിഉം ബ്രിട്ടനിൽ “ബ്ലാക്ക് ലൈവ്സ് മാറ്റർ” പ്രക്ഷോഭം ശക്തമാകുന്നു. ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിംങ്ങാം, ബെൽഫാസ്റ്റ്, കാഡിഫ്. ലെസ്റ്റർ, ഗ്ലാസ്കോ, ഷെഫീൽഡ് തുടങ്ങിയ നഗരങ്ങളിലെല്ലാം ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് അണിനിരന്നത്. ലണ്ടനിൽ പാർലമെന്റ് സ്ക്വയറിലും പ്രധാനമന്ത്രിയുടെ വസതിയ്ക്കു മുന്നിലും അമേരിക്കൻ എംബസിക്കു മുന്നിലുമെല്ലാം സാ‍മൂഹിക അകലം പാലിക്കണമെന്ന …