1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
8 മിനിട്ട് 46 സെക്കൻഡ്; ജോർജ് ഫ്ളോയിഡിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി നൽകി അമേരിക്ക
8 മിനിട്ട് 46 സെക്കൻഡ്; ജോർജ് ഫ്ളോയിഡിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി നൽകി അമേരിക്ക
സ്വന്തം ലേഖകൻ: പൊലീസിന്റെ ക്രൂരതയിൽ ശ്വാസം നിലച്ചുപോയ ജോർജ് ഫ്ളോയിഡിന് അമേരിക്കയുടെ കണ്ണീരാദരം. മിന്നെസോട്ടയിലെപ്രത്യേക കേന്ദ്രത്തിൽ ഫ്ളോയിഡിന്റെ സംസ്‌കാര ചടങ്ങുകൾ നടന്ന വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും യു എസ്സിലെ വിവിധയിടങ്ങളിൽ ഒത്തുചേർന്ന ജനങ്ങൾ 8 മിനിട്ട് 46 സെക്കൻഡ് സമയം മൗനം ആചരിച്ചാണ് ഫ്ളോയിഡിന് വിടയേകിയത്. വർണവെറിയനായ പൊലീസുകാരന്റെ കാൽമുട്ടിനടിയിൽ 8 മിനിട്ട് 54 സെക്കൻഡ് സമയം …
അതിർത്തി തർക്കം: ഇന്ത്യ, ചൈന സൈനികതല ചർച്ച അവസാനിച്ചു, തൽസ്ഥിതി തുടരാൻ ധാരണ
അതിർത്തി തർക്കം: ഇന്ത്യ, ചൈന സൈനികതല ചർച്ച അവസാനിച്ചു, തൽസ്ഥിതി തുടരാൻ ധാരണ
സ്വന്തം ലേഖകൻ: അതിർത്തിയിൽ നടന്ന ഇന്ത്യ– ചൈന സേനാ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച അവസാനിച്ചു. ചർച്ച 5 മണിക്കൂർ നീണ്ടു. സേനകൾ തമ്മിൽ കൂടുതൽ സംഘർഷങ്ങൾ പാടില്ലെന്നു ചർച്ചയിൽ ധാരണയായി. തൽക്കാലം നിലവിലെ സ്ഥിതി തുടരും. അതിർത്തി മേഖലകളിൽ നിന്നു ചൈനീസ് സേന പിൻമാറണമെന്ന ആവശ്യത്തിൽ ഇന്ത്യ ഉറച്ചു നിന്നു. അതിർത്തിയിലെ നിർമാണ പ്രവർത്തനങ്ങൾ …
ഗള്‍ഫിൽ കൊവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി മരിച്ചു; ആകെ മരണം 187 ആയി
ഗള്‍ഫിൽ കൊവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി മരിച്ചു; ആകെ മരണം 187 ആയി
സ്വന്തം ലേഖകൻ: ഗൾഫിൽ ആശങ്കയുയർത്തി കൊവിഡ് വ്യാപിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 187 ആയി ഉയര്‍ന്നു. മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജൻ അജ്മാനിലും കൊയിലാണ്ടി അരിക്കുളം സ്വദേശി എംസി നിജിൻ റിയാദിലുമാണ് മരിച്ചത്. മലബാർ ഗോൾഡ് റിയാദ് …
ലോകത്ത്‌ കോവിഡ് ബാധിതര്‍ 68 ലക്ഷം കടന്നു; ഇന്ത്യയേയും ചൈനയേയും കുത്തി ട്രം‌പ്
ലോകത്ത്‌ കോവിഡ് ബാധിതര്‍ 68 ലക്ഷം കടന്നു; ഇന്ത്യയേയും ചൈനയേയും കുത്തി ട്രം‌പ്
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷവും കടന്ന് മുന്നോട്ട്. 6,885,694 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 399,012 പേരുടെ ജീവനാണ് ഇതുവരെ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ആറായിരത്തോളം പേര്‍ മരിച്ചു. പുതുതായി ഒരു ലക്ഷത്തിലേറേ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ കോവിഡ് രോഗികളുടെ …
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാമത്; ഒറ്റ ദിവസം 9,887 കോവിഡ് കേസുകൾ
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാമത്; ഒറ്റ ദിവസം 9,887 കോവിഡ് കേസുകൾ
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,887 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗമുക്തി നേടുന്നവരുടെ നിരക്ക് വെള്ളിയാഴ്ചത്തേതിനെക്കാൾ കുറവാണ്. ഇത് 48.27 ശതമാനത്തിൽ നിന്ന് 48.20 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 294 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,642 ആയി. …
വന്ദേ ഭാരത് 4.0: ഒമാനിൽ നിന്ന് കേരളത്തിലേക്ക് 8 വിമാനങ്ങൾ കൂടി; യുഎഇയിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങൾ
വന്ദേ ഭാരത് 4.0: ഒമാനിൽ നിന്ന് കേരളത്തിലേക്ക് 8 വിമാനങ്ങൾ കൂടി; യുഎഇയിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങൾ
സ്വന്തം ലേഖകൻ: വന്ദേഭാരത് ദൗത്യത്തിന്റെ 4ാം ഘട്ടത്തിൽ ഒമാനിൽ നിന്നു കേരളത്തിലേക്കടക്കം 14 സർവീസുകൾ. കേരളത്തിലേക്ക് 8 വിമാനങ്ങളുണ്ടാകും. 9 മുതൽ 23 വരെയുള്ള സർവീസുകളാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ നിന്നു മുന്‍ഗണനാ ക്രമത്തിലാണു യാത്രക്കാരെ തിരഞ്ഞെടുക്കുക. 10: സലാല – കൊച്ചി, മസ്‌കത്ത് – കോഴിക്കോട്, 12: മസ്‌കത്ത് – തിരുവനന്തപുരം, …
സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കൊവിഡ്; ആന്റി ബോഡി പരിശോധന തിങ്കളാഴ്ച മുതൽ; ഒരാഴ്ച 15000 ടെസ്റ്റുകൾ
സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കൊവിഡ്; ആന്റി ബോഡി പരിശോധന തിങ്കളാഴ്ച മുതൽ; ഒരാഴ്ച 15000 ടെസ്റ്റുകൾ
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 108 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും …
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ത്തി; ഇനി ഹോം ക്വാറന്റൈന്‍
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ത്തി; ഇനി ഹോം ക്വാറന്റൈന്‍
സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഉണ്ടാവില്ല. പകരം ഇനി മുതല് 14 ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണം. നേരത്തെ ഏഴുദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയണമെന്നായിരുന്നു നിര്‍ദേശം. നേരത്തെ ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ അതായത് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനും ശേഷം ഇവരുടെ ടെസ്റ്റുകള്‍ നടത്തും. ഇതില്‍ പോസിറ്റീവ് ആകുന്നവര്‍ തുടര്‍ന്ന് ആശുപത്രിയിലേക്കും …
ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചെന്ന് അഭ്യൂഹം; വാർത്ത നിഷേധിച്ച് സഹോദരൻ
ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചെന്ന് അഭ്യൂഹം; വാർത്ത നിഷേധിച്ച് സഹോദരൻ
സ്വന്തം ലേഖകൻ: പാകിസ്താനില്‍ കഴിയുന്ന അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ഡി കമ്പനിയുടെ സാമ്പത്തിക ഓപ്പറേഷന്‍സ് കൈകാര്യം ചെയ്യുന്ന സഹോദരന്‍ അനീസ് ഇബ്രാഹീം പ്രതികരിച്ചതായി ന്യൂസ് ഏജന്‍സി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും വീടുകളിലുണ്ടെന്നാണ് സഹോദരന്‍ ഐ.എ.എന്‍.എസിനോട് പറഞ്ഞതായി പുറത്തുവരുന്നത്. അധോലോക നായകന്‍ …
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണം; 60 വയസിന് മുകളിലുള്ളവര്‍ക്ക് മെഡിക്കല്‍ മാസ്‌ക്; ഡബ്ലു‌എച്ച്‌ഒ
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണം; 60 വയസിന് മുകളിലുള്ളവര്‍ക്ക് മെഡിക്കല്‍ മാസ്‌ക്; ഡബ്ലു‌എച്ച്‌ഒ
സ്വന്തം ലേഖകൻ: പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പടെ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് ലോകാരോഗ്യ സംഘടന. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിനെ നേരത്തെ ലോകാരോഗ്യ സംഘടന പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍ രോഗവ്യാപനതോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ മാസ്‌ക്ക്‌ ശീലമാക്കണമെന്ന നിര്‍ദേശം ഡബ്ല്യു.എച്ച്.ഒ ലോകരാജ്യങ്ങള്‍ക്ക് നല്‍കിയത്. അറുപത് വയസിന് മുകളിലുള്ളവരും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും പുറത്തിറങ്ങുമ്പോള്‍ മെഡിക്കല്‍ മാസ്‌ക് ഉപയോഗിക്കണമെന്നാണ്‌ നിര്‍ദേശം. മറ്റുള്ളവര്‍ …